Sports

രോഹിത് ശര്‍മയെ അണ്‍ഫോളോ ചെയ്ത് പൊള്ളാര്‍ഡ്; കാര്യം തിരഞ്ഞ് വലഞ്ഞ് ആരാധകര്‍

രോഹിത് ശര്‍മയെ ട്വിറ്ററില്‍ പൊള്ളാര്‍ഡ് അണ്‍ഫോളോ ചെയ്തതാണ് ആരാധകര്‍ കണ്ടെത്തിയത്

സമകാലിക മലയാളം ഡെസ്ക്

പിഎല്‍ ടീമുകള്‍ താര ലേലത്തിന് മുന്‍പായി റിലീസ് ചെയ്ത താരങ്ങളെ ചൊല്ലിയായിരുന്നു ആരാധകരുടെ ചര്‍ച്ചകള്‍ ഈ ദിവസങ്ങളില്‍ കടന്നു പോയത്. എന്നാലിപ്പോള്‍ ആരാധകരുടെ കണ്ണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയിലേക്കും, ഓള്‍ റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡിലേക്കുമാണ്...

രോഹിത് ശര്‍മയെ ട്വിറ്ററില്‍ പൊള്ളാര്‍ഡ് അണ്‍ഫോളോ ചെയ്തതാണ് ആരാധകര്‍ കണ്ടെത്തിയത്. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് പരമ്പര മുന്‍പില്‍ നില്‍ക്കെയാണ് പൊള്ളാര്‍ഡിന്റെ നീക്കം. മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കാന്‍ ആരംഭിച്ചത് മുതല്‍ സുഹൃത്തുക്കളാണ് രോഹിത്തും പൊള്ളാര്‍ഡും. 

ഇവര്‍ക്കിടയില്‍ ഇപ്പോള്‍ എന്ത് സംഭവിച്ചുവെന്നാണ് ആരാധകരുടെ ചോദ്യം. ഡിസംബര്‍ ആറിനാണ് വിന്‍ഡിസിന്റെ ഇന്ത്യാ പര്യടനം ആരംഭിക്കുന്നത്. മൂന്ന് ട്വന്റി20യും, മൂന്ന് ഏകദിനവുമാണ് വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയില്‍ കളിക്കുക. മുംബൈയിലാണ് ആദ്യ ട്വന്റി20. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരത്തെ പോര്...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിഎന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT