Sports

രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴയിട്ടു; വില്ലനായത് കുറഞ്ഞ ഓവര്‍ നിരക്ക്

മുംബൈയുടെ കിങ്‌സ് ഇലവനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രോഹിത്തിന് പിഴയിട്ടിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്ക് പിഴയിട്ടു. 12 ലക്ഷം രൂപയാണ്, മുംബൈയുടെ കിങ്‌സ് ഇലവനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് രോഹിത്തിന് പിഴയിട്ടിരിക്കുന്നത്. 

ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ ഐപിഎല്‍ കോഡ് ഓഫ് കണ്ടക്റ്റ് പ്രകാരം മുംബൈയ്ക്ക് ലഭിക്കുന്ന ആദ്യ ശിക്ഷാ നടപടിയാണ് ഇത്. കിങ്‌സ് ഇലവനെതിരെ 176 റണ്‍സിന്റെ വിജയ ലക്ഷ്യം ഉയര്‍ത്തിയെങ്കിലും, രാഹുലിന്റേയും പഞ്ചാബിന്റെ മറ്റ് മുന്‍ നിര ബാറ്റ്‌സ്മാന്‍മാരുടേയും ബലത്തില്‍ പഞ്ചാബ് ജയം പിടിച്ചു. 

മികച്ച തുടക്കം ലഭിച്ചെങ്കിലും ഗെയിലിനെ പുറത്താക്കി മുംബൈ കളിയിലേക്ക് മടങ്ങി വന്നിരുന്നു. എന്നാല്‍ രാഹുലും, അഗര്‍വാളും ചേര്‍ന്ന് തീര്‍ത്ത 64 റണ്‍സ് കൂട്ടുകെട്ട് പഞ്ചാബിന്റെ ജയത്തില്‍ നിര്‍ണായകമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

SCROLL FOR NEXT