Sports

ലൈവ് കമന്ററിക്കിടെ പെര്‍ഫ്യൂമെടുത്ത് അടിച്ചു; ഇഷ ഗുഹയെ ട്രോളി സ്‌കൈ സ്‌പോര്‍ട്‌സ്, മറുപടി ( വീഡിയോ) 

മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹയ്ക്ക് ആയിരുന്നു അമളി സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ചാനല്‍ ലൈവിനിടെ അവതാരകരുടെയും മറ്റും അബദ്ധങ്ങള്‍ രസകരമായ ചര്‍ച്ചകള്‍ക്ക് വഴിമാറിയ സംഭവങ്ങള്‍ നിരവധിയുണ്ട്. പലപ്പോഴും ലൈവിലാണ് എന്ന കാര്യം ഒരു നിമിഷം മറന്നുപോകുമ്പോള്‍ സ്വാഭാവികമായി ചെയ്തുപോകുന്നതാണ് ട്രോളുകളും മറ്റുമായി മാറുന്നത്.
 ലണ്ടനില്‍ നടക്കുന്ന വനിതാ ആഷസ് പരമ്പരയ്ക്കിടേയും അങ്ങനെ ഒരു അബദ്ധം സംഭവിച്ചു. മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹയ്ക്ക് ആയിരുന്നു അമളി സംഭവിച്ചത്.

ആഷസ് പരമ്പര പുരോഗമിക്കുന്നിതിനിടെ കമന്ററി ബോക്‌സിലേക്ക് വരികയായിരുന്നു ഇഷ ഗുഹ. അവിടെ ചാള്‍ഡ് ഡംഗലും ചാര്‍ലെറ്റ് എഡ്വേര്‍ഡ്‌സും കമന്ററി നല്‍കുന്ന തിരക്കിലായിരുന്നു. ഇവരുടെ പിന്നിലേക്ക് വന്ന ഇഷ അവിടെയുണ്ടായിരുന്ന പെര്‍ഫ്യൂം എടുത്ത് അടിച്ചു. അപ്പോഴാണ് ഇത് ലൈവ് വീഡിയോ ആണെന്ന കാര്യം ഇഷ ഓര്‍ത്തത്. ഉടനെ ചമ്മിയ മുഖവുമായി ഇഷ സീനില്‍ നിന്ന് മാറി. 

ഇതിന്റെ വീഡിയോ പിന്നീട് സ്‌കൈ സ്‌പോര്‍ട്‌സ് ട്വീറ്റ് ചെയ്തു. ഇഷയുടെ ഈ അബദ്ധത്തെ ചാള്‍സും ചാര്‍ലെറ്റും വിശകലനം ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. ക്രിക്കറ്റ് മത്സരം വിശകലം ചെയ്യുന്ന രീതിയിലായിരുന്നു ഇത്. 'ഇന്ന് നന്നായി കാറ്റു ലഭിക്കുന്ന വസ്ത്രം ധരിച്ചത് എനിക്ക് മികച്ച അവസരം നല്‍കി, എല്ലാവര്‍ക്കും നന്ദി' സ്‌കൈ സ്‌പോര്‍ട്‌സിന്റെ ട്വീറ്റിന് ഇഷ ഗുഹ ഇങ്ങനെ മറുപടി നല്‍കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ നിര്‍ത്തി വച്ചെന്ന് കേന്ദ്രത്തിന് കത്തയച്ചിട്ടില്ല; ശബരിനാഥന്‍ മത്സരിക്കേണ്ടെന്ന് പറഞ്ഞത് സ്‌നേഹം കൊണ്ടെന്ന് ശിവന്‍കുട്ടി

രാവിലെ ഗസ്റ്റ് ഹൗസില്‍ വച്ച് കണ്ട് മടങ്ങി; പ്രിയ സുഹൃത്തിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വേദനയോടെ മുഖ്യമന്ത്രി

കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം, ആയിരത്തിന് 80 രൂപ ബോണസ്; അറിയാം എല്‍ഐസി അമൃത് ബാലിന്റെ ഫീച്ചറുകള്‍

കുടുംബവാഴ്ചയ്‌ക്കെതിരായ തരൂരിന്റെ വിമര്‍ശനം; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി, പ്രകോപനം വേണ്ടെന്ന് മുന്നറിയിപ്പ്

ടൂത്ത് പേസ്റ്റ് ട്യൂബിന് അറ്റത്തെ ആ നിറമുള്ള ചതുരങ്ങൾ സൂചിപ്പിക്കുന്നത് എന്തിനെ?

SCROLL FOR NEXT