Sports

'വഞ്ചകി' എന്ന് വിശേഷണം, വെള്ളക്കാരനെ പ്രണയിച്ചത് സ്വന്തം ഇഷ്ടമെന്ന് വിനി; പിന്തുണയുമായി മാക്സ്‌വെല്ലും 

മാക്സ്‌വെലിനെ വിട്ട് ഇന്ത്യക്കാരനെ വിവാഹം ചെയ്യാനായിരുന്നു കമന്റ് ചെയ്ത വ്യക്തി ആവശ്യപ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

സ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെല്ലുമായുള്ള ബന്ധത്തിന്റെ പേരിൽ വിമർശിച്ചയാൾക്ക് മറുപടിയുമായി താരത്തിന്റെ പ്രതിശ്രുത വധു വിനി രാമൻ. ഇന്ത്യക്കാരിയായ വിനി മാക്സ്‌വെലിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതിനു ചുവടെയാണ് വിമർശനവുമായി ഒരാൾ എത്തിയത്. വിനിയെ ‘വഞ്ചകി’ എന്നാണ് ഇയാൾ വിശേഷിപ്പിച്ചത്. കമന്റിന് കടുത്ത ഭാഷയിൽ മറുപടി നൽകിയ വിനി പിന്നീട് ഇതിന്റെ സ്ക്രീൻഷോട്ട് സ്റ്റാറ്റസിൽ പങ്കുവച്ച് തന്റെ നിലപാട് വ്യക്തമാക്കി. 

മാക്സ്‌വെലിനെ വിട്ട് ഇന്ത്യക്കാരനെ വിവാഹം ചെയ്യാനായിരുന്നു കമന്റ് ചെയ്ത വ്യക്തി ആവശ്യപ്പെട്ടത്. ഈ കമന്റിനു വിനി നേരിട്ടു മറുപടി കുറിച്ചു. ദേശത്തിനും വംശത്തിനും അപ്പുറം ആളുകളെ സ്നേഹിക്കുകയെന്നത് തന്റെ മാത്രം തീരുമാനവും തിരഞ്ഞെടുപ്പുമാണെന്ന് വിനി വ്യക്തമാക്കി. ഇന്റർനെറ്റിലെ മുഖമില്ലാത്തവരുടെ വിമർശനങ്ങൾ വകവച്ചു കൊടുക്കുന്നില്ലെന്നും അവർ കുറിച്ചു. 

പൊതുവെ ഇത്തരം കമന്റുകളോട് ഞാൻ പ്രതികരിക്കാറില്ല. കാരണം, അനാവശ്യ ശ്രദ്ധ നേടാൻ പടച്ചുവിടുന്നതാണ് ഇതെന്ന് എനിക്ക് വ്യക്തമായി അറിയാം. പക്ഷേ, ആറു മാസം പിന്നിട്ട ലോക്ഡൗൺ മൂലം എനിക്കിപ്പോൾ ആവശ്യത്തിലേറെ സമയമുണ്ട്. അതുകൊണ്ട് അജ്ഞരായ വിഡ്ഢികൾക്ക് ചില കാര്യങ്ങൾ പറഞ്ഞുകൊടുക്കാമെന്ന് കരുതി. ചർമത്തിന്റെ നിറം വ്യത്യസ്തമായ ഒരാളെ പ്രണയിക്കുന്നതുകൊണ്ട് നിങ്ങൾ വഞ്ചകിയാകുന്നില്ല. ഒരു വെള്ളക്കാരനെ സ്നേഹിച്ചതുകൊണ്ട് ഇന്ത്യക്കാരിയാണെന്ന് പറയാൻ എനിക്ക് നാണക്കേടാണെന്നും അർഥമില്ല. വെള്ളക്കാരനെ പ്രണയിക്കുക എന്നത് എന്റെ ഇഷ്ടമാണ്. അതേക്കുറിച്ച് മറ്റുള്ളവർ എന്തു ചിന്തിക്കുമെന്ന് കരുതേണ്ട ആവശ്യവും എനിക്കില്ല., സ്റ്റാറ്റസിൽ വിനി കുറിച്ചു. ഇതിന്റെ സ്ക്രീൻഷോട്ട് മാസ് വെല്ലും തന്റെ പേജിൽ പങ്കുവച്ചിട്ടുണ്ട്. 

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്‌വെലിനെ വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹമാധ്യമത്തിൽ തന്നെ ‘വഞ്ചകി’ എന്ന് വിശേഷിപ്പിച്ച വ്യക്തിക്ക് മറുപടിയുമായി അദ്ദേഹത്തിന്റെ ഇന്ത്യക്കാരിയായ പ്രതിശ്രുത വധു വിനി രാമൻ. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത മാക്സ്‌വെലിനൊപ്പമുള്ള ചിത്രത്തിനു ചുവടെയാണ് വിമർശനവുമായി ഒരു ആരാധകൻ പ്രത്യക്ഷപ്പെട്ടത്. കമന്റിനു രൂക്ഷമായ ഭാഷയിൽ മറുപടി നൽകിയ വിനി, പിന്നീട് ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതം ഇൻസ്റ്റഗ്രാം സ്റ്റോറിയായി മറ്റൊരു കുറിപ്പുകൂടി പോസ്റ്റ് ചെയ്തു. വിനിയുടെ മറുപടിക്ക് അഭിനന്ദനവുമായി മാക്സ്‌വെലും രംഗത്തെത്തി. യുഎഇയിൽ പുരോഗമിക്കുന്ന ഐപിഎലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമാണ് മാക്സ്‌വെൽ.

2017ൽ പ്രണയത്തിലായ വിനിയും മാക്സ്‌വെല്ലും തമ്മിലുള്ള വിവാഹനിശ്ചയം ഈ വർഷം മാർച്ചിലാണ് നടന്നത്. തമിഴ്നാട്ടിൽ വേരുകളുള്ള വിനി രാമൻ ജനിച്ചതും വളർന്നതും ഓസ്ട്രേലിയയിലാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT