Sports

വല്ലാഡോലിഡിനെ സ്വന്തമാക്കാന്‍ റൊണാള്‍ഡോ, ലാ ലീഗ ക്ലബ് ഏറ്റെടുക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ലാ ലീഗ ക്ലബ് റയല്‍ വല്ലാഡോലിഡിന്റെ ഉടമയാവാന്‍ ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോ. ഈ സീസണില്‍ സെക്കന്‍ഡ് ഡിവിഷനില്‍ നിന്നും ലാ ലീഗയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയ റയല്‍ വല്ലാഡോലിഡിന്റെ ഭൂരിഭാഗം ഷെയറുകളും റൊണാള്‍ഡോവിന്റെ കൈകളിലേക്ക് എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

സ്പാനിഷ് മാധ്യമമയാ മാര്‍സയിലെ റിപ്പോര്‍ട്ട് പ്രകാരം വല്ലാഡോലിഡിനെ ഏറ്റെടുക്കാന്‍ 30 മില്യണ്‍ യൂറോയാണ് വേണ്ടി വരിക. നാല് വര്‍ഷത്തിന് ശേഷം ലാ ലീഗയിലേക്കുള്ള തിരിച്ചു വരവില്‍ ജിറോണയിലെ സമനിലയില്‍ തളച്ച വല്ലഡോലിഡ്, ബാഴ്‌സയ്‌ക്കെതിരെ ഒരു ഗോളിന് പരാജയപ്പെട്ടു. 

ബാഴ്‌സലോണയ്ക്കും റയലിനും വേണ്ടി ലാ ലീഗയില്‍ കളിച്ച താരമാണ് റൊണാള്‍ഡോ. സ്പാനിഷ് ഫുട്‌ബോളിനോടുള്ള അടുപ്പമാണ് വല്ലാഡോലിഡിലേക്ക് റൊണാള്‍ഡോയെ ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്. 

നിലവില്‍ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുകയാണ് ക്ലബ്. മെക്‌സിക്കന്‍ ബിസിനസ് വമ്പന്‍ ക്ലബ് ഏറ്റെടുക്കാന്‍ നേരത്തെ മുന്നോട്ടു വന്നുവെങ്കിലും ക്ലബിലെ ഓഹറി ഉടമകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വാങ്ങുകയായിരുന്നു. ക്ലബിലെ മറ്റ് ഓഹരി ഉടമകളുടെ പിന്തുണ റൊണാള്‍ഡോയ്ക്കുണ്ട്. രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളില്‍ റൊണാള്‍ഡോ വല്ലാഡോലിഡിന്റെ തലപ്പത്തേക്ക് എത്തുമെന്നാണ് സൂചന.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT