Sports

വിങ്ങിലൂടെ ഗണ്ണേഴ്‌സിനായി മുന്നേറാന്‍ വില്ല്യാന്‍, സ്ഥിരീകരിച്ച് ആഴ്‌സണല്‍

ചെല്‍സി വിട്ടാലും വില്ല്യാന്‍ ലണ്ടനില്‍ തുടരും. ആഴ്‌സണലിന് വേണ്ടി വിങ്ങിലൂടെ മുന്നേറാന്‍ ബ്രസീലിയന്‍ താരം വില്ല്യാന്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെല്‍സി വിട്ടാലും വില്ല്യാന്‍ ലണ്ടനില്‍ തുടരും. ആഴ്‌സണലിന് വേണ്ടി വിങ്ങിലൂടെ മുന്നേറാന്‍ ബ്രസീലിയന്‍ താരം വില്ല്യാന്‍. വില്ല്യണിനെ സൈന്‍ ചെയ്തത് ആഴ്‌സണല്‍ സ്ഥിരീകരിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ഈ ആഴ്ചയാണ് വില്ല്യാന്‍ ചെല്‍സി വിട്ടത്. 

വില്ല്യാന്റെ സാന്നിധ്യം ടീമിന്റെ കളിയില്‍ വ്യത്യാസം കൊണ്ടുവരുമെന്നാണ് വിശ്വാസമെന്ന് ആര്‍തെറ്റ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസമായി വില്ല്യാനെ ഞങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. വിങ്ങര്‍ പൊസിഷനും മധ്യനിരയും ആക്രമണത്തിന് കൂടുതല്‍ മൂര്‍ച്ച കൂട്ടുന്ന വിധം പൊളിച്ചെഴുതാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. മൂന്ന് നാല് പൊസിഷനുകളില്‍ വില്ല്യാന് കളിക്കാനാവുമെന്നും ആര്‍തെറ്റ പറഞ്ഞു. 

ഏഴ് വര്‍ഷമാണ് വില്ല്യാന്‍ ചെല്‍സിക്ക് വേണ്ടി കളിച്ചത്. 339 കളിയില്‍ നിന്ന് 63 ഗോളും, 56 അസിസ്റ്റുമാണ് വില്ല്യാന്റെ അക്കൗണ്ടിലുള്ളത്. ഈ സീസണില്‍ ചെല്‍സിക്ക് വേണ്ടി 47 വട്ടം കളിക്കളത്തിലിറങ്ങിയ വില്ല്യാന്‍ 11 ഗോളുകള്‍ നേടി. രണ്ട് വട്ടം പ്രീമിയര്‍ ലീഗ് കിരീടവും, യൂറോ കപ്പ്, എഫ്എ കപ്പും വില്ല്യാന്‍ ചെല്‍സിക്കൊപ്പം ഉയര്‍ത്തി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും ന്യൂനമര്‍ദം; തീവ്രമഴ തുടരും; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; അതീവ ജാഗ്രത

കോമൺവെൽത്ത് ​ഗെയിംസിൽ ഇന്ത്യൻ കുതിപ്പ്, നീറ്റിൽ പഴുതടച്ച് കേന്ദ്രം, തീവ്രമഴ തുടരും... ഇന്നത്തെ 5 പ്ര​ധാന വാർത്തകൾ

RCF Recruitment: പ്രതിമാസം ₹60,000 സ്റ്റൈപ്പൻഡോടെ ജോലി; ആർ.സി.എഫിൽ 94 ട്രെയിനി ഒഴിവുകൾ

16 വർഷങ്ങൾക്ക് ശേഷം വീണ്ടും നാല്‌വർ സംഘം; 'പാതിരാക്കുറുക്കൻ' സെപ്റ്റംബറിൽ

റെയില്‍വേ പൊലീസിന് പിന്നാലെ കേരള പൊലീസും; വീണാ ജോര്‍ജിനെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്