Sports

വിശാഖപട്ടണം സ്പിന്നിനെ തുണച്ചാല്‍ കുഴിയില്‍ വീഴുക ഇന്ത്യ, പിച്ച് ഇന്ത്യയെ ബാധിക്കുക ഇങ്ങനെ

സ്പിന്നിനെ തുണയ്ക്കുന്ന സാഹചര്യങ്ങളാണ് വിശാഖപട്ടണത്തേത് എങ്കില്‍ അശ്വിനും, രവീന്ദ്ര ജഡേജയും ആ സാഹചര്യങ്ങളെ മുതലെടുക്കുമെന്നുറപ്പാണ്

സമകാലിക മലയാളം ഡെസ്ക്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് ടേബിളില്‍ 120 പോയിന്റോടെ ഒന്നാമതാണ് ഇന്ത്യ. പൊതുവെ ദുര്‍ബലരായ വിന്‍ഡിസിനോട് ജയിച്ചാണ് ഒന്നാം സ്ഥാനം പിടിച്ചത് എന്നത് ആ നേട്ടത്തിന്റെ ശോഭ കളയുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ പ്രകടനമാവും കോഹ് ലിയുടേയും സംഘത്തിന്റേയും മികവ് അളക്കാന്‍ ക്രിക്കറ്റ് ലോകം നിരീക്ഷിക്കുക...അവിടെ, സ്പിന്നിനെ തുണയ്ക്കുന്ന വിശാഖപട്ടണത്തെ പിച്ച് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു. 

സ്പിന്നിനെ തുണയ്ക്കുന്ന സാഹചര്യങ്ങളാണ് വിശാഖപട്ടണത്തേത് എങ്കില്‍ അശ്വിനും, രവീന്ദ്ര ജഡേജയും ആ സാഹചര്യങ്ങളെ മുതലെടുക്കുമെന്നുറപ്പാണ്. കോഹ് ലിയുടെ പ്രധാന ആയുധവും ഇവരാവും. എന്നാല്‍ ബാറ്റിങ്ങിലേക്ക് എത്തുമ്പോള്‍ സ്പിന്നിനെ തുണയ്ക്കുന്ന പിച്ച് ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് വലിയ വെല്ലുവിളിയാണ് തീര്‍ക്കുന്നത്. 

രണ്ട് ക്വാളിറ്റി സ്പിന്നര്‍മാരുമായാണ് സൗത്ത് ആഫ്രിക്കയുടെ വരവ്. ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ് നിരയാവട്ടെ കഴിഞ്ഞ കുറച്ചായി കുത്തി തിരിഞ്ഞെത്തുന്ന പന്തുകള്‍ക്ക് മുന്‍പില്‍ കുഴങ്ങുകയുമാണ്. ഇടംകയ്യന്‍ സ്പിന്നറായ കേശവ് മഹാരാജ് 24 ടെസ്റ്റുകളില്‍ നിന്ന് 94 വിക്കറ്റുകള്‍ വീഴ്ത്തി പരിചയസമ്പത്ത് നേടിക്കഴിഞ്ഞു. അനുകൂല സാഹചര്യമാണ് കേശവ് മഹാരാജിന് എങ്കില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പേടിക്കണം. 

ഓഫ് സ്പിന്നര്‍ ഡാനെ പിഡ്റ്റ് ആണ് കേശവ് മഹാരാജിന് കൂട്ടായി ഇറങ്ങുന്നത്. 110 മത്സരങ്ങളില്‍ നിന്ന് 398 വിക്കറ്റാണ് ഡാനെ വീഴ്ത്തിയത്. 2015 മുതല്‍ സൗത്ത് ആഫ്രിക്കന്‍ ടീമില്‍ ഡാനെയുടെ സാന്നിധ്യമുണ്ട്. പ്ലേയിങ് ഇലവനിലേക്ക് ഡാനെ എത്തിയാല്‍ ഓഫ് സ്പിന്നിന് മുന്‍പില്‍ പരുങ്ങുന്ന ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ അതിജീവിക്കാന്‍ പാടുപെടേണ്ടി വരും. കഴിഞ്ഞ ടെസ്റ്റ് പരമ്പരകളില്‍ ഓഫ് സ്പിന്‍ ഇന്ത്യയെ കുഴക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രീ, ശ്രദ്ധിക്കുമല്ലോ, സ്ഥലവും സമയവും തീരുമാനിച്ചില്ല; വീണ്ടും സംവാദത്തിനു വെല്ലുവിളിച്ച് വിഡി സതീശന്‍

ബിരുദമുണ്ടോ?, നാഷണൽ ബുക്ക് ട്രസ്റ്റിൽ ജോലി; മലയാളം വിഭാഗത്തിലും ഒഴിവ്,ഇപ്പോൾ അപേക്ഷിക്കാം

'എനിക്ക് കുറച്ചു സമയം തരൂ...'; 'എന്തിനാണ് ഇം​ഗ്ലീഷിൽ സംസാരിക്കുന്നത് ?', ചോദ്യത്തിന് മറുപടിയുമായി നടി കയാദു

ജയറാമും കാളിദാസും ഒന്നിച്ചെത്തിയ 'ആശകൾ ആയിരം' ഒടിടിയിലേക്ക്; എവിടെ കാണാം

കഴിഞ്ഞ സീസണ്‍ ആവര്‍ത്തനം; ആദ്യ പോരില്‍ വീണ്ടും പഞ്ചാബ്- ഗുജറാത്ത് നേര്‍ക്കുനേര്‍

SCROLL FOR NEXT