Sports

വിഷയം വിവേചനമാണ്; അവര്‍ക്ക് സ്റ്റേഡിയത്തില്‍ വിലക്കുണ്ടോ, കളിക്കാനിറങ്ങേണ്ട; നിലപാട് കടുപ്പിച്ച് യുവേഫയും

ഇറാനിലെ സ്‌റ്റേഡിയങ്ങളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് അതിശക്തമായ പ്രതിഷേധമാണ് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ നടത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യോന്‍: ഇറാനിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളില്‍ സ്ത്രീകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചത് സമീപ കാലത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരുന്നു. മുന്‍പും ഇറാനിലെ സ്ത്രീകളുടെ സ്റ്റേഡിയം വിലക്ക് വലിയ വിവാദമായിരുന്നു. പുരുഷ വേഷത്തില്‍ കളി കാണാന്‍ കയറി യുവതി അറസ്റ്റ് ചെയ്യപ്പെടുകയും ഒടുവില്‍ ശിക്ഷ ഭയന്ന് ആത്മഹത്യ ചെയ്തതാണ് സമീപ കാലത്തെ വിഷയം. ഇതേ തുടര്‍ന്ന് ഇറാനിലെ സ്‌റ്റേഡിയങ്ങളില്‍ സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് അതിശക്തമായ പ്രതിഷേധമാണ് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകര്‍ നടത്തിയത്.

ഇതേത്തുടര്‍ന്ന് ഫുട്‌ബോള്‍ രംഗത്ത് ഏറെ പിന്തുണ ലഭിക്കുന്നതും എന്നാല്‍ ഇറാന്‍ പോലുള്ള രാജ്യങ്ങള്‍ക്കു കനത്ത തിരിച്ചടിയാകുന്നതുമായ ധീരമായ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ് യുവേഫ. സ്‌റ്റേഡിയത്തില്‍ കളി കാണാന്‍ സ്ത്രീകള്‍ക്ക് പൂര്‍ണ അനുവാദമില്ലാത്ത രാജ്യങ്ങളില്‍ കളിക്കേണ്ടെന്നാണ് യുവേഫ തങ്ങളുടെ കീഴിലുള്ള രാജ്യങ്ങള്‍ക്കും ക്ലബുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

തങ്ങളുടെ കീഴിലുള്ള 55 ഫുട്‌ബോള്‍ അസോസിയേഷനുകള്‍ക്കും ക്ലബുകള്‍ക്കുമാണ് യുവേഫ ഈ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ കര്‍ശന നിര്‍ദ്ദേശം നല്‍കാനോ ഇതില്‍ നിന്നു വിത്യസ്തമായി കളിക്കുന്ന ടീമുകള്‍ക്കു മേല്‍ നടപടിയെടുക്കെനോ യുവേഫയ്ക്ക് അധികാരമില്ല. ലിംഗ സമത്വത്തിനായി ആവുന്നതു ചെയ്യുമെന്നും ഇങ്ങനെ കളിക്കാതിരിക്കുന്ന ടീമുകള്‍ക്കും രാജ്യങ്ങള്‍ക്കുമൊപ്പം യുവേഫ ഉണ്ടാകുമെന്നും യുവേഫ പ്രസിഡന്റ് അലക്‌സാണ്ടര്‍ കഫേറിന്‍ പറഞ്ഞു. ഇറാനുള്‍പ്പെടെ ഒരു രാജ്യത്തിന്റെയും പേര് എടുത്തു പറയാന്‍ നിര്‍ദേശത്തില്‍ യുവേഫ തയ്യാറായിട്ടില്ല. 

ആരാധിക തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വിഷയത്തിന് പിന്നാലെ സ്ത്രീകളെ സ്റ്റേഡിയത്തില്‍ കയറ്റുന്നത് വിലക്കുന്നതിനെ ഫിഫ അപലപിച്ചിരുന്നു. ഒക്ടോബര്‍ 10നു നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്ത്രീ പ്രവേശനം പൂര്‍ണമായും ഉറപ്പാക്കണമെന്നും ഫിഫയും ഇറാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് യുവേഫയുടെയും കര്‍ശന നിലപാട് വന്നിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

SCROLL FOR NEXT