Sports

സച്ചിന്‍ ഗ്രൗണ്ടിലേക്കിറങ്ങിയതോടെ ആര്‍ത്തലച്ച് കാണികള്‍; മനം നിറച്ച് മാസ്റ്റര്‍ ബ്ലാസ്റ്ററും

ഗ്രൗണ്ടിലേക്ക് കളിക്കാന്‍ ഇറങ്ങിയത് മുതല്‍ സച്ചിന്‍...സച്ചിന്‍ വിളിയാണ് വാങ്കഡെയില്‍ ആരാധകരില്‍ നിന്നുയര്‍ന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാങ്കഡെയില്‍ ഒരിക്കല്‍ കൂടി കയ്യില്‍ ബാറ്റുമായി സച്ചിന്‍ ക്രീസിലേക്ക് എത്തിയപ്പോള്‍ ആര്‍ത്തലച്ച് കാണികള്‍. റോഡ് സേഫ്റ്റി വേള്‍ഡ് സീരീസിന് തുടക്കം കുറിച്ചുള്ള മത്സരത്തില്‍ ഗ്രൗണ്ടിലേക്ക് കളിക്കാന്‍ ഇറങ്ങിയത് മുതല്‍ സച്ചിന്‍...സച്ചിന്‍ വിളിയാണ് വാങ്കഡെയില്‍ ആരാധകരില്‍ നിന്നുയര്‍ന്നത്.

വെസ്റ്റ് ഇന്‍ഡീസ് ലെജന്‍ഡ്‌സായിരുന്നു ആദ്യം ബാറ്റ് ചെയ്തത്. സച്ചിന്‍ പന്ത് തൊടുമ്പോഴും, ഗ്രൗണ്ടിലെ വലിയ സ്‌ക്രീനില്‍ സച്ചിന്റെ മുഖം തെളിയുമ്പോഴുമെല്ലാം വലിയ ആരവം ഉയര്‍ത്തി പ്രിയ താരത്തോടുള്ള സ്‌നേഹം ഇപ്പോഴും പൊയ്‌പോയിട്ടില്ലെന്ന് വ്യക്തമാക്കി.

സച്ചിന്‍, സച്ചിന്‍ എന്ന ആരവം ശ്വാസം നിലക്കുന്നത് വരെ എന്റെ ചെവിയില്‍ മുഴങ്ങിക്കൊണ്ടിരിക്കുമെന്ന് 2013ലെ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ സച്ചിന്‍ പറഞ്ഞിരുന്നു. സച്ചിന്റേയും ലോകത്തിന്റേയും ചെവിയിലേക്ക് അതേ ആരവും വീണ്ടുമെത്തി. ഏഴ് ബൗണ്ടറി കൂടി ആ ബാറ്റില്‍ നിന്ന് ഒഴുകിയതോടെ സച്ചിന്‍ ആരാധകരുടെ മനസ് നിറച്ചാണ് മടങ്ങിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

ഉഷ ടൈറ്റസിനെ നീക്കി, ബി അശോക് അസാപിന്റെ സിഎംഡി

'ആ സ്ത്രീയുടെ പാതി മുഖത്ത് തൊലിയും മാംസവുമില്ല, തലയോട്ടി മാത്രം'; ആ രൂപം കണ്ട് ഞാന്‍ ഭയങ്കരമായി പേടിച്ചു: സംയുക്ത വര്‍മ

കേരളത്തെ പോര്‍ട്ട് സിറ്റിയാക്കുമെന്ന് ബജറ്റ് പ്രഖ്യാപനം, ഓരോ കുടുംബത്തിനും ₹25 ലക്ഷത്തിന്റെ ഇൻഷുറൻസ്, വീണയുടെ ലോക്കർ തുറന്ന് ഇഡി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ക്രിക്കറ്റിന് ‘റോയൽ’ ഫിറ്റ്നസ്; രാജസ്ഥാൻ റോയൽസ് പരിശീലകൻ രാജാമണിയുടെ സ്പെഷ്യൽ ക്യാംപ്