Sports

സഞ്ജുവിന് സെഞ്ച്വറി; ബംഗാളിനെതിരെ കേരളം പൊരുതുന്നു

ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ സഞ്ജു സാംസണിന് സെഞ്ച്വറി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബംഗാളിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന്റെ സഞ്ജു സാംസണിന് സെഞ്ച്വറി. തുമ്പ സെന്റ് സേവേഴ്യസ് ഗ്രൗണ്ടില്‍ നടക്കുന്ന പോരില്‍ 154 പന്തില്‍ നിന്നാണ് സഞ്ജു സെഞ്ച്വറി കണ്ടെത്തിയത്. താരം 14 ബൗണ്ടറിയും ഒരു സിക്‌സും പറത്തി. ആദ്യ 50 റണ്‍സ് സഞ്ജു അടിച്ചെടുത്തത് 71 പന്തില്‍ നിന്നാണ്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സഞ്ജു 103 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന കേരളം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 192റണ്‍സ് എന്ന നിലയില്‍. 

തുടക്കത്തില്‍ പരുങ്ങിപ്പോയ കേരളത്തെ സഞ്ജുവും ഉത്തപ്പയും ചേര്‍ന്ന് കരകയറ്റുകയായിരുന്നു. 50 റണ്‍സുമായി ഉത്തപ്പ പുറത്തായി. രാഹുല്‍ പി(അഞ്ച്), ജലജ് സക്‌സേന (ഒന്‍പത്), സച്ചിന്‍ ബേബി (10), വിഷ്ണു വിനോദ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റ്‌സ്മാന്‍മാര്‍. റണ്ണൊന്നുമെടുക്കാതെ സല്‍മാന്‍ നിസാറാണ് സഞ്ജുവിനൊപ്പം ക്രീസില്‍.

15 റണ്‍സിനിടയില്‍ തന്നെ കേരളത്തിന് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. പിന്നീട് സ്‌കോര്‍ 53ല്‍ എത്തിയപ്പോള്‍ സച്ചിന്‍ ബേബിയും പുറത്തായി. ശേഷം നാലാം വിക്കറ്റില്‍ സഞ്ജുവും ഉത്തപ്പയും ഒത്തുചേരുകയായിരുന്നു. ഇരുവരും ഇതുവരെ 127 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 

ആദ്യമത്സരത്തില്‍ ഡല്‍ഹിയോട് സമനില വഴങ്ങിയെങ്കിലും കേരളത്തിന് ആദ്യ ഇന്നിങ്‌സ് ലീഡിന്റെ ബലത്തില്‍ മൂന്ന് പോയിന്റ് ലഭിച്ചിരുന്നു. എലൈറ്റ് ഗ്രൂപ്പ് എയില്‍ മൂന്ന് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് കേരളം നില്‍ക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍