Sports

സല തുടങ്ങി, മാനെയും; ഉജ്ജ്വല വിജയത്തോടെ ലിവര്‍പൂള്‍ 

കഴിഞ്ഞ സീസണില്‍ അവസാനിപ്പിച്ചിടത്ത് നിന്ന് ലിവര്‍പൂള്‍ തുടങ്ങി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിന് ലിവര്‍പൂള്‍ ഗോളടിച്ച് കൂട്ടിത്തന്നെ തുടക്കം ഗംഭീരമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: കഴിഞ്ഞ സീസണില്‍ അവസാനിപ്പിച്ചിടത്ത് നിന്ന് ലിവര്‍പൂള്‍ തുടങ്ങി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ സീസണിന് ലിവര്‍പൂള്‍ ഗോളടിച്ച് കൂട്ടിത്തന്നെ തുടക്കം ഗംഭീരമാക്കി. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് അവര്‍ വെസ്റ്റ് ഹാം യുനൈറ്റഡിനെ വീഴ്ത്തി. ഇരു പകുതികളിലായി മുഹമ്മദ് സല, സാദിയോ മാനെ, ഡാനിയല്‍ സ്റ്റുറിഡ്ജ് എന്നിവര്‍ നേടിയ ഗോളുകളാണ് ലിവര്‍പൂളിന് അനായാസ വിജയമൊരുക്കിയത്. സാദിയോ മാനെ ഇരട്ട ഗോളുകള്‍ നേടി. 

കളിയുടെ 19ാം മിനുട്ടില്‍ സലയാണ് ഗോളടിക്ക് തുടക്കമിട്ടത്. പിന്നാലെ 45ാം മിനുട്ടില്‍ മാനെ രണ്ടാം ഗോളും നേടി. രണ്ടാം പകുതി തുടങ്ങി 53ാം മിനുട്ടില്‍ മാനെ തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റെ സ്‌കോര്‍ മൂന്നിലെത്തിച്ചു. 88ാം മിനുട്ടില്‍ സ്റ്റുറിഡ്ജ് പട്ടിക പൂര്‍ത്തിയാക്കി. 

ഇടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് തിരിച്ചെത്തിയ മാനുവല്‍ പെല്ലഗ്രിനിക്ക് രണ്ടാം വരവിലെ ആദ്യ പോരാട്ടം നിരാശ സമ്മാനിക്കുന്നതായി. നേരത്തെ മാഞ്ചസ്റ്റര്‍ സിറ്റിയെ പ്രീമിയര്‍ ലീഗ് കിരീടത്തിലേക്ക് നയിച്ചിട്ടുള്ള പെല്ലഗ്രിനി ഈ സീസണിലാണ് വെസ്റ്റ് ഹാമിന്റെ പരിശീലകനായത്. 

മറ്റ് മത്സരങ്ങളില്‍ എവര്‍ട്ടനെ വോള്‍വ്‌സ് 2-2ന് സമനിലയില്‍ തളച്ചു. സതാംപ്ടന്‍- ബേണ്‍ലി പോരാട്ടം ഗോള്‍രഹിത സമനില.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT