Sports

സല വീണ്ടും പറന്നു, ഒപ്പം ആലിസണും; ചാമ്പ്യന്‍സ് ലീഗിലെ അവസാന 16 ഉറപ്പിച്ച് ലിവര്‍പൂള്‍

നാപോളിയുടെ മിലിക്കിന്റെ ശ്രമം പരാജയപ്പെടുത്തിയാണ് പൊന്നും വില കൊടുത്ത് തന്നെ വാങ്ങിയത് വെറിതെയായില്ലെന്ന് ആലിസണ്‍ തെളിയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ മൂന്നാം വട്ടവും ലിവര്‍പൂളിന് പിഴച്ചില്ല. സലയുടേയും ആലിസണിന്റേയും മികവില്‍ ചാമ്പ്യന്‍സ് ലീഗിലെ അവസാന 16ലേക്ക് കടന്ന് പോരാട്ടം കടുപ്പിച്ച് ലിവര്‍പൂള്‍. സലയുടെ ഒരു ഗോളിലും ആലിസണിന്റെ മനസാന്നിധ്യത്തിലും പിടിച്ചാണ് ലിവര്‍പൂള്‍ ചാമ്പ്യന്‍സ് ലീഗില്‍ ജീവന്‍ നിലനിര്‍ത്തിയത്.

നിര്‍ണായക മത്സരത്തില്‍ നാപോളിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ലിവര്‍പൂള്‍ തകര്‍ത്തത്. മനേ ഉള്‍പ്പെടെയുള്ളവര്‍ ഫോമില്ലാതെ ഉഴറിയപ്പോള്‍ സലയുടെ ഒറ്റയാള്‍ മികവിലാണ് ലിവര്‍പൂളിന്റെ മുന്നേറ്റം. ഒന്നാം പകുതി അവസാനിക്കുന്നതിന് പതിനൊന്ന് മിനിറ്റ് മുന്‍പ് സല വല കുലുക്കി. 

ഇഞ്ചുറി ടൈമില്‍ വല കുലുക്കി സമനില പിടിക്കാന്‍ ശ്രമിച്ച നാപോളിയുടെ മിലിക്കിന്റെ ശ്രമം പരാജയപ്പെടുത്തിയാണ് പൊന്നും വില കൊടുത്ത് തന്നെ വാങ്ങിയത് വെറിതെയായില്ലെന്ന് ആലിസണ്‍ തെളിയിച്ചത്. ഇത്രയും മികവ് ആലിസണ്‍ കാണിക്കുമെന്ന് അറിയാമായിരുന്നു എങ്കില്‍ ഇതിന്റെ ഇരട്ടി പണം താന്‍ മുടക്കിയേനെ എന്നായിരുന്നു കളിക്ക് ശേഷം ക്ലോപ്പിന്റെ വാക്കുകള്‍. 22 കളിയില്‍ നിന്നും 12 ക്ലീന്‍ ഷീറ്റാണ് ആലിസണിന്റെ പക്കലുള്ളത്.

ഗ്രൂപ്പ് സിയില്‍ മൂന്ന് എവേ മത്സരങ്ങളിലും ലിവര്‍പൂള്‍ തോല്‍വി നേരിട്ടതോടെ കഴിഞ്ഞ വര്‍ഷത്തെ റണ്ണേഴ്‌സ് അപ്പിന് ചാമ്പ്യന്‍സ് ലീഗിലെ മുന്നോട്ടു പോക്കിന് മേല്‍ നിഴല്‍ വീണിരുന്നു. ഗ്രൂപ്പ് സിയില്‍ പിഎസ്ജിയാണ് ഒന്നാമത്. ഒന്‍പത് പോയിന്റോടെ ലിവര്‍പൂളും നാപോളിയും രണ്ടും മൂന്നും സ്ഥാനത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?