Sports

'സലയുടേതിനേക്കാള്‍ മികച്ചത് എന്റെ ഗോള്‍ തന്നെ', അതൃപ്തി തുറന്ന് പറഞ്ഞ് ക്രിസ്റ്റ്യാനോ

നമ്മള്‍ നമ്മളോട് തന്നെ കള്ളം പറയരുത്, സത്യം പറഞ്ഞാല്‍ എന്റെ ഗോളാണ് മികച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

പുഷ്‌കാസ് അവാര്‍ഡിന് സല അര്‍ഹനാണ്. എന്നാല്‍ എന്റെ ഗോളാണ് മികച്ചത്. ഫിഫയുടെ മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് സല നേടിയതിനെ കുറിച്ച് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. 

ഇന്‍സ്റ്റഗ്രാമിലൂടെ തന്റെ ആരാധകരോടാണ് ക്രിസ്റ്റിയാനോ പുഷ്‌കാസ് അവാര്‍ഡ് സംബന്ധിച്ച പ്രതികരണം നടത്തിയത് എന്നാണ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. പുഷ്‌കാസ് പുരസ്‌കാരത്തിന് സല അര്‍ഹനാണ്. അത് നല്ല ഗോളാണ്. പക്ഷേ, നമ്മള്‍ നമ്മളോട് തന്നെ കള്ളം പറയരുത്, സത്യം പറഞ്ഞാല്‍ എന്റെ ഗോളാണ് മികച്ചത് എന്നായിരുന്നു ക്രിസ്റ്റിയാനോയുടെ വാക്കുകള്‍. 

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ യുവന്റ്‌സിനെതിരെ താന്‍ നേടിയ ബൈസിക്കിള്‍ കിക്കാണ് സലയുടെ ഗോളിനേക്കാള്‍ മികച്ചതെന്ന പ്രതികരണവുമായിട്ടാണ് ക്രിസ്റ്റ്യാനോ രംഗത്തെത്തുന്നത്. എവര്‍ട്ടനെതിരെ കര്‍ലിങ് എഫക്ടില്‍ സല നേടിയ ഗോളാണ് ഫിഫയുടെ മികച്ച ഗോളിനുള്ള പുരസ്‌കാരം നേടിയത്. 

മികച്ച ഗോളായി തിരഞ്ഞെടുത്ത ഗോളിനെതിരെ ആരാധകരുടെ ഭാഗത്ത് നിന്നും കളിക്കാരുടെ ഭാഗത്ത് നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിലും മികച്ച ഗോളുകള്‍ സല തന്നെ അടിച്ചിട്ടുണ്ട് എന്നിരിക്കെ എന്തുകൊണ്ട് ഈ ഗോള്‍ എന്ന ചോദ്യമായിരുന്നു ആരാധകര്‍ ഉന്നയിച്ചത്. 

ഞാന്‍ നിരാശനാണ്. ജീവിതം അങ്ങിനെയാണ്. ചിലപ്പോള്‍ നമ്മള്‍ ജയിക്കും. ചിലപ്പോള്‍ തോല്‍വിയാകും തേടിയെത്തുക. കഴിഞ്ഞ 15 വര്‍ഷമായി പെര്‍ഫോമന്‍സില്‍ സ്ഥിരത നിലനിര്‍ത്താന്‍ എനിക്ക് സാധിച്ചു എന്നതാണ് പ്രധാനം. പുരസ്‌കാരങ്ങള്‍ നിരവധി എന്നെ തേടിയെത്തിയിട്ടുണ്ട്. ജയിക്കാന്‍ വേണ്ടിയാണ് ഞാന്‍ കളിക്കുന്നത്. അല്ലാതെ പുരസ്‌കാരങ്ങള്‍ക്ക് വേണ്ടിയല്ലെന്നും ക്രിസ്റ്റ്യാനോ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!

കാസര്‍കോട് തൃക്കരിപ്പൂരില്‍ വീട്ടമ്മ കിണറ്റില്‍ വീണ് മരിച്ചു

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും