Sports

സീസണിലെ മികച്ച ഫോം; ആ രണ്ട് മലയാളി താരങ്ങളും ഇന്ത്യൻ ടീമിൽ

അണ്ടർ 23 എഎഫ്സി ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: അണ്ടർ 23 എഎഫ്സി ചാമ്പ്യൻഷിപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കായുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു. 23അംഗ സംഘത്തെയാണ് ഇന്ന് പരിശീലകൻ ഡെറിക് പെരേര പ്രഖ്യാപിച്ചത്‌. മലയാളികളായ സഹൽ അബ്ദുൽ സമദും രാഹുൽ കെപിയും ടീമിൽ ഇടം സ്വന്തമാക്കിയിട്ടുണ്ട്. ഖത്തറിനെതിരായി സൗഹൃദ മത്സരം കളിച്ച ടീമിൽ ഉണ്ടായിരുന്ന ഭൂരിഭാഗം താരങ്ങളും എഎഫ്സി ചാമ്പ്യൻഷിപ്പിനായുള്ള ടീമിലും ഇടം പിടിച്ചിട്ടുണ്ട്.  

ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് സഹലിനെ ക്യാമ്പിൽ എത്തിച്ചത്. ഐ ലീ​ഗിൽ ഇ‌ന്ത്യൻ ആരോസിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചാണ് രാഹുൽ വരുന്നത്. ദിവസങ്ങൾക്ക് മുൻപാണ് രാഹുൽ കേരള ബ്ലാസ്റ്റേഴ്സുമായി കരാറിലെത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ ടീമിലെ സ്ഥാനവും. 
  
ഈ മാസം 22 മുതൽ ഉസ്ബെക്കിസ്ഥാനിൽ വെച്ചാണ് ഇന്ത്യയുടെ യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയെ കൂടാതെ ഉസ്ബെക്കിസ്ഥാൻ, തജികിസ്ഥാൻ എന്നിവരാണ് ഗ്രൂപ്പിൽ ഉള്ളത്.

ഗോൾകീപ്പർ- ഗിൽ, ധീരജ്, മൊഹമ്മദ് നവാസ്. പ്രതിരോധം- നരേന്ദർ, മെഹ്താബ്, സർതക്, അൻവർ, ആശിഷ്, നിശു, ഗൗരവ്. മിഡ്ഫീൽഡ്- 
വിനീത് റായ്, സഹൽ, ജെറി, ചാങ്തെ, അമർജിത്, രോഹിത്, കോമൽ, രാഹുൽ, അനിരുദ്ധ താപ. ഫോർവേഡ്- ഡാനിയൽ, ലിസ്റ്റൺ, റഹീം, ദാനു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഎസ്- ഇറാന്‍ സമാധാനക്കരാര്‍ പ്രാബല്യത്തില്‍; ട്രംപും പെസഷ്‌കിയാനും ഒപ്പുവച്ചു, ഹോര്‍മുസ് തുറന്നു

സംസ്ഥാനത്ത് ഷിഗെല്ല വ്യാപിക്കുന്നു; ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത് 12 പേരില്‍, ജാഗ്രതാ നിര്‍ദേശം

പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കന്‍ 'പുള്ളിപ്പുലികള്‍'! നിറം മങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമനിലപ്പൂട്ട്

മെസി വിജയിച്ചത് ഈ അഞ്ചു വഴികളിലൂടെ!, നിങ്ങള്‍ക്കും ഈ മാര്‍ഗത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാം

'മോദിയുണ്ടെങ്കിൽ ഇന്ത്യയ്ക്ക് ഒപ്പം അമേരിക്കയും ഉണ്ടാകും'; ട്രംപിന്റെ ഉറപ്പ്

SCROLL FOR NEXT