Sports

'സൂപ്പര്‍ ഓവറില്‍ സഞ്ജുവിനെ ഓപണറാക്കാന്‍ തീരുമാനിച്ചു; രാഹുല്‍ ഇടപെട്ട് മാറ്റി'- തുറന്നു പറഞ്ഞ് കോഹ്‌ലി

നാലാം മത്സരത്തിലെ വിജയത്തിന് ശേഷം ശ്രദ്ധേയമായൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി

Author : സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ നാലാം ടി20 പോരാട്ടത്തിലും ഇന്ത്യ വിജയം സ്വന്തമാക്കി അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ 4-0ത്തിന് മുന്നില്‍ നില്‍ക്കുകയാണ്. മൂന്നും നാലും പോരാട്ടങ്ങള്‍ സൂപ്പര്‍ ഓവറിലേക്ക് നീണ്ടത് ആവേശം ഇരട്ടിപ്പിക്കുന്നതായി മാറുകയും ചെയ്തു.  

അതിനിടെ നാലാം മത്സരത്തിലെ വിജയത്തിന് ശേഷം ശ്രദ്ധേയമായൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. 

'മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ കെഎല്‍ രാഹുലും സഞ്ജു സാംസണും ബാറ്റിങിനിറങ്ങട്ടെ എന്നായിരുന്നു തീരുമാനം. എന്നാല്‍ സഞ്ജുവിന് പകരം എന്നോട് ബാറ്റിങിനിറങ്ങണമെന്ന് രാഹുല്‍ ആവശ്യപ്പെടുകയായിരുന്നു. പരിചയ സമ്പത്ത് മുന്‍നിര്‍ത്തിയാണ് രാഹുല്‍ എന്നോട് ആ സമയത്ത് ബാറ്റിങിനിറങ്ങാന്‍ ആവശ്യപ്പെട്ടത്'- കോഹ്‌ലി പറഞ്ഞു.

രാഹുലിനൊപ്പം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് സൂപ്പര്‍ ഓവറില്‍ ബാറ്റിങിനിറങ്ങിയത്. സൂപ്പര്‍ ഓവറിലെ ആദ്യ രണ്ട് പന്തില്‍ സിക്‌സും ഫോറും പറത്തിയ രാഹുല്‍ മൂന്നാം പന്തില്‍ പുറത്തായി. പിന്നീട് സഞ്ജു സാംസണാണ് ക്രീസിലെത്തിയത്. സഞ്ജുവിനെ സാക്ഷിയാക്കി കോഹ്‌ലി ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു.

ആദ്യ മൂന്ന് മത്സരങ്ങളിലും കളിക്കാന്‍ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണിന് നാലാം മത്സരത്തില്‍ അവസരം ലഭിച്ചു. കെഎല്‍ രാഹുലിനൊപ്പം ഓപണിങ് ഇറങ്ങിയ സഞ്ജു ഒരു സിക്‌സ് അടിച്ച് തുടങ്ങിയെങ്കിലും എട്ട് റണ്‍സില്‍ പുറത്തായി നിരാശപ്പെടുത്തിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

ഹുണ്ടികയിലെ ചില്ലിക്കാശ് സഹപാഠികളുടെ ഉച്ചഭക്ഷണത്തിന്; വേറിട്ട മാതൃകയുമായി ദേവനന്ദ്

സെപ്റ്റംബറില്‍ വിദേശത്ത് പോയത് ആറ് മന്ത്രിമാര്‍; കെഎം ഷാജി സന്ദര്‍ശിച്ചത് നാല് രാജ്യങ്ങള്‍

കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം