Sports

സൂപ്പര്‍ ക്ലാസിക്കോയ്ക്ക് മെല്‍ബണൊരുങ്ങി: നെയ്മറില്ലാതെ ബ്രസീല്‍; മെസ്സിയുമായി അര്‍ജന്റീന; സാംപോളിക്ക് കന്നിയങ്കം

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ലോക ഫുട്‌ബോളിലെ രണ്ട് സൂപ്പര്‍ ടീമുകള്‍ ഏറ്റുമുട്ടുന്ന സൂപ്പര്‍ ക്ലാസിക്കോയ്ക്ക് ഓസ്‌ട്രേലയയിലെ മെല്‍ബണ്‍ ഒരുങ്ങി. ഇന്ത്യന്‍ സമയം വൈകുന്നേരം 3.30നാണ് ബ്രസീല്‍-അര്‍ജന്റീന പോരാട്ടം. സൂപ്പര്‍ താരം നെയ്മറില്ലാത്ത ബ്രസീലിനെ നേരിടാന്‍ ലയണല്‍ മെസ്സിയടക്കമുള്ള സൂപ്പര്‍ താര നിരയുമായാണ് അര്‍ജന്റീന ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്.

പുതിയ പരിശീലകനായി സാംപോളിയെ നിയമിച്ച ശേഷമുള്ള ആദ്യ മത്സരം അര്‍ജന്റീനയുടെ ഭാവി കൂടി പ്രതിഫലിപ്പിക്കുന്നതാകും. ജയത്തോടെ തുടങ്ങിയാല്‍ ആരാധകര്‍ക്ക് സമാധാനമാകും. സൗഹൃദ മത്സരമാണെങ്കിലും ബ്രസീല്‍ പോലൊരു ടീമിനോട് ജയിക്കാനായാല്‍ തങ്ങളുടെ ലോകക്കപ്പ് യോഗ്യതാ മത്സരങ്ങള്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കും.

ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്ന 108മത് മത്സരത്തിനാണ് മെല്‍ബണ്‍ സ്‌റ്റേഡിയം സാക്ഷിയാവുക. ഇതില്‍ തന്നെ 44 ജയങ്ങളുമായി ബ്രസീല്‍ മുന്നിലാണ്. 38 ജയങ്ങളാണ് അര്‍ജന്റീനയ്ക്കുള്ളത്. ലോകക്കപ്പ് യോഗ്യതാ റൗണ്ടില്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെട്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

ബദാം പാല്‍ കുടിക്കാറുണ്ടോ?; ആരോഗ്യഗുണങ്ങള്‍ ഇതൊക്കെ

തെലങ്കാനയില്‍ ബസ്സിന് പിന്നിലേക്ക് ടിപ്പര്‍ലോറി ഇടിച്ചുകയറി; 24 മരണം; മരിച്ചവരില്‍ മൂന്ന് മാസം പ്രായമായ കുട്ടിയും; വിഡിയോ

'ആ സൂപ്പർ താരത്തിന്റെ ഏഴ് മാനേജർമാർ അന്ന് എന്നെ ചീത്ത വിളിച്ചു; അതോടെ ആ സിനിമ തന്നെ ഞാൻ വേണ്ടെന്ന് വച്ചു'

ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം; ഈ നക്ഷത്രക്കാര്‍ക്ക് നല്ല ആഴ്ച

SCROLL FOR NEXT