Sports

സൂപ്പർമാനായി പറന്ന് പൂരൻ; കിടിലൻ സിക്സർ സേവ്; അമ്പരന്ന് ക്രിക്കറ്റ് ലോകം

സൂപ്പർ മാനായി പറന്ന് പൂരൻ; കിടിലൻ സിക്സർ സേവ്; അമ്പരന്ന് ക്രിക്കറ്റ് ലോകം

Author : സമകാലിക മലയാളം ഡെസ്ക്

ഷാർജ: രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ കിങ്സ് ഇലവൻ പഞ്ചാബ് താരം നിക്കോളാസ് പൂരന്റെ കിടിലൻ സിക്സർ സേവ് ആരാധകരെ അമ്പരപ്പിച്ചു. ബൗണ്ടറി ലൈനിലാണ് പൂരൻ സൂപ്പർമാനായി മാറിയത്. സമീപ കാലത്തെ ഏറ്റവും മികച്ച പ്രകടനമെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം പൂരന്റെ സൂപ്പർ സേവിനെ പുകഴ്ത്തിയത്. 

രാജസ്ഥാനെതിരായ പോരാട്ടത്തിന്റെ എട്ടാം ഓവറിലാണ് ഈ അസാമാന്യ സിക്സർ സേവ്. എം അശ്വിന്റെ പന്ത് സിക്‌സ് കടത്താനുള്ള രാജസ്ഥാന്റെ മലയാളി താരം സഞ്ജു സാംസണിന്റെ ശ്രമമാണ് കിടിലൻ ഡൈവിലൂടെ പൂരൻ നിഷ്പ്രഭമാക്കിയത്. 

ബൗണ്ടറി കടന്ന് സിക്‌സ് ആകേണ്ട പന്ത് അതി വിദഗ്ധമായി പൂരൻ തട്ടി ഗ്രൗണ്ടിനകത്തേക്ക് ഇടുകയായിരുന്നു. ബൗണ്ടറി ലൈനിലേക്ക് ചാടി വായുവിൽ നിന്നാണ് പൂരൻ പന്ത് തട്ടിമാറ്റിയത്. ഇതുവഴി രാജസ്ഥാന് വിലപ്പെട്ട നാല് റൺസ് നഷ്ടമായി.

പൂരന്റെ പ്രകടനം കണ്ട് പഞ്ചാബിന്റെ ഫീൽഡിങ് കോച്ച് സാക്ഷാൽ ജോണ്ടി റോഡ്സ് പോലും എഴുന്നേറ്റ് നിന്ന്  കൈയടിച്ചു. മുൻ താരങ്ങളിൽ പലരും ഈ പ്രകടനത്തെ വാന്നോളമാണ് പുകഴ്ത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT