Sports

സൂര്യന്‍ നിങ്ങള്‍ക്ക് വേണ്ടി മാറിത്തരില്ല, ഓസ്‌കാര്‍ നിങ്ങള്‍ക്ക് ഉറപ്പ്; ക്യാച്ച് നഷ്ടപ്പെടുത്തിയ ഗുല്‍ബാദിനെ ട്രോളി ആരാധകര്‍

സൂര്യപ്രകാശമാണ് ആ ക്യാച്ച് നഷ്ടപെടാന്‍ കാരണം എന്ന് ഗുല്‍ബാദിന്‍ പറഞ്ഞതിനെ എടുത്താണ് ആരാധകരുടെ ട്രോള്‍

Author : സമകാലിക മലയാളം ഡെസ്ക്

ലോകകപ്പിലെ അവസാന സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടമായിരുന്നു എങ്കിലും അഫ്ഗാന്‍-വിന്‍ഡിസ് മത്സരത്തിലെ ചില സംഭവങ്ങള്‍ കളിയിലേക്ക് ആരാധകരുടെ ശ്രദ്ധ എത്തിച്ചു. കിടിലന്‍ ഒറ്റക്കയ്യന്‍ ക്യാച്ചുമായി ഫാബിയാന്‍ അലര്‍ ആരാധകരുടെ കയ്യടി നേടിയപ്പോള്‍ സിറ്റര്‍ നഷ്ടപ്പെടുത്തിയ അഫ്ഗാന്‍ നായകന്‍ ഗുല്‍ബാദിന്‍ നയിബാണ് ആരാധകരുടെ ട്രോളുകള്‍ക്ക് ഇരയാവുന്നത്. 

സൂര്യപ്രകാശം അവിടെ ഗുല്‍ബാദിന് തിരിച്ചടിയായിട്ടുണ്ടാവാം. എന്നാല്‍, ഗുല്‍ബാദിന്‍ ക്യാച്ച് നഷ്ടപ്പെടുത്തിയ വിധം ആരാധകരെ ചിരിപ്പിക്കുന്നു. സൂര്യന്‍ നിങ്ങള്‍ക്ക് വേണ്ടി മാറിത്തരില്ല. സൂര്യപ്രകാശത്തെ എങ്ങിനെ എങ്കിലും മറികടന്ന് നിങ്ങളാണ് ക്യാച്ച് എടുക്കാന്‍ ശ്രമിക്കേണ്ടത് എന്നാണ് ആരാധകര്‍ ഗുല്‍ബാദിനെ പരിഹസിച്ച് പറയുന്നത്. സൂര്യപ്രകാശമാണ് ആ ക്യാച്ച് നഷ്ടപെടാന്‍ കാരണം എന്ന് ഗുല്‍ബാദിന്‍ പറഞ്ഞതിനെ എടുത്താണ് ആരാധകരുടെ ട്രോള്‍. 

അഫ്ഗാനിസ്ഥാന്‍-വിന്‍ഡിസ് മത്സരത്തിലെ ഏറ്റവും ഇഷ്ടപ്പെട്ട നിമിഷം ഏതാണെന്ന ചോദ്യത്തിന് ഗുല്‍ബാദിന്റെ ക്യാച്ച് എന്നാണ് ആരാധകര്‍ മറുപടി നല്‍കുന്നത്. പാകിസ്ഥാനെതിരെ കളി കയ്യില്‍ നില്‍ക്കെ ഗുല്‍ബാദിന്‍ എറിഞ്ഞ ഓവറായിരുന്നു അഫ്ഗാന് തിരിച്ചടിയായത് ഇതിന്റെ പേരിലും ഗുല്‍ബാദിനെതിരെ പരിഹാസം ഉയര്‍ന്നിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം