Sports

സൂര്യാസ്തമയം ആസ്വദിച്ച് അനുഷ്കയും കോഹ്‌ലിയും; എബിഡി പകർത്തിയത് ഏറ്റവും റൊമാന്റിക് ചിത്രമെന്ന് ആരാധകർ 

ഫോട്ടോയിൽ കമന്റുമായി ഡിവില്ലിയേഴ്സും എത്തിയതോടെ ആരാധകർക്ക് ഇരട്ടിയാവേശമായി

Author : സമകാലിക മലയാളം ഡെസ്ക്

ക്രിക്കറ്റിൽ മാത്രമല്ല, ഫോട്ടോഗ്രാഫിയിലും ഒട്ടും പിന്നിലല്ലെന്ന് തെളിയിക്കുകയാണ് ആരാധകരുടെ എബിഡി. ഐപിഎൽ മത്സരങ്ങൾ മുറുകുന്നതിനിടയിൽ ബാംഗ്ലൂർ നായകനായ വിരാട് കോഹ്ലിയുടെയും ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്കയുടെയും ഒരു മനോഹര ചിത്രം പകർത്തിയിരിക്കുകയാണ് ഡിവില്ലിയേഴ്സ്. പ്രണയാർദ്രരായി ദുബായിലെ തടാകത്തിൽ കുളിക്കുന്നതിൻറെ ചിത്രമാണ് താരം ക്യാമറയിലാക്കിയത്. 

കൊഹ്ലി സമൂഹമാധ്യമങ്ങളിലൂടെ ചിത്രം പങ്കുവച്ചതിന് പിന്നാലെ താരദമ്പതികളുടെ ഏറ്റവും റൊമാന്റിക് ചിത്രമാണിതെന്നാണ് ആരാധകർ പറയുന്നത്. പ്രിയ സുഹൃത്ത് എ ബി ഡിവില്ലിയേഴ്സിന് ചിത്രത്തിൻറെ ക്രെഡിറ്റ് കൊടുക്കാനും കോഹ്ലി മറന്നില്ല.

ഫോട്ടോയിൽ കമന്റുമായി ഡിവില്ലിയേഴ്സും എത്തിയതോടെ ആരാധകർക്ക് ഇരട്ടിയാവേശമായി. അരലക്ഷത്തിലധികം ലൈക്കുകളാണ് താരത്തിന്റെ കമന്റിന് ലഭിച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

വിദ്യാര്‍ഥികളുടെ ബസ് കണ്‍സഷന്‍ കാര്‍ഡ് ഇനി ഡിജിറ്റല്‍; സമയം രാവിലെ 7 മുതല്‍ രാത്രി 7 വരെ

SCROLL FOR NEXT