Sports

സെപ്‌തംബര്‍ ഞങ്ങളുടെ സമയം, ഐപിഎല്‍ നടത്താന്‍ അനുവദിക്കില്ലെന്ന്‌ കരീബിയന്‍ പ്രീമിയര്‍ ലീഗ്‌ സിഇഒ

'സെപ്‌തംബറിലാണ്‌ സിപിഎല്ലിന്റെ ഷെഡ്യൂള്‍. ഐപിഎല്ലിന്‌ വേണ്ടി സിപിഎല്‍ മാറ്റിവെക്കില്ല'

Author : സമകാലിക മലയാളം ഡെസ്ക്


സെപ്‌തംബറില്‍ ഐപിഎല്‍ നടത്താമെന്ന ബിസിസിഐ ആലോചനങ്ങള്‍ക്ക തിരിച്ചടിയാവുന്ന ഒന്നാണ്‌ കരീബിയന്‍ പ്രീമിയര്‍ ലീഗ്‌. സെപ്‌തംബറിലാണ്‌ സിപിഎല്ലിന്റെ ഷെഡ്യൂള്‍. ഐപിഎല്ലിന്‌ വേണ്ടി സിപിഎല്‍ മാറ്റിവെക്കില്ലെന്ന്‌ വ്യക്തമാക്കി കരീബിയന്‍ പ്രീമിയര്‍ ലീഗ്‌ സിഇഒ.

ഓഗസ്റ്റ്‌ 19 മുതല്‍ സെപ്‌തംബര്‍ 26 വരെയാണ്‌ സിപിഎല്‍. ബിസിസിഐയുടെ ശക്തി നമുക്കറിയാം. എന്നാല്‍ എന്താണ്‌ മറ്റ്‌ ലീഗുകളും കളിക്കാരും ചെയ്യുന്നത്‌ എന്നത്‌ പരിഗണിക്കണമെന്ന്‌ സിപിഎല്‍ സിഇഒ പെറ്റെ റസല്‍ പറഞ്ഞു. വിന്‍ഡിസിന്റെ എല്ലാ താരങ്ങളേയും ഐപിഎല്ലിന്‌ വേണ്ടിവന്നേക്കാം. എന്നാല്‍ ഈ വിന്‍ഡിസ്‌ താരങ്ങളുടെ സഹതാരങ്ങള്‍ ഞങ്ങള്‍ക്ക്‌ വേണ്ടി കളിക്കുമ്പോള്‍ അവര്‍ക്ക്‌ ഐപിഎല്ലില്‍ കളിക്കുക എന്നത്‌ ബുദ്ധിമുട്ടാവും. ബിസിസിഐ അവരുടേതായ മറ്റൊരു സമയം ഐപിഎല്‍ നടത്താന്‍ തെരഞ്ഞെടുക്കണം, റസല്‍ പറഞ്ഞു.

നേരത്തെ ലോക്ക്‌ഡൗണ്‍ പ്രഖ്യാപിച്ചില്ലായിരുന്നു എങ്കില്‍ യുകെ പോലെ കരീബിയന്‍ ദ്വീപും പ്രതിസന്ധിയിലേക്ക്‌ വീണാനെ. സുരക്ഷിതമാണ്‌ സാഹചര്യങ്ങള്‍ എങ്കില്‍ സിപിഎല്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സെപ്‌തംബറില്‍ ഐപിഎല്‍ നടത്താനുള്ള ആലോചനയാണ്‌ ബിസിസിഐക്ക്‌ മുന്‍പില്‍ ഇപ്പോഴുള്ളതെന്നാണ്‌ സൂചന. ശ്രീലങ്കയില്‍ ഐപിഎല്ലിന്‌ വേദിയൊരുക്കാം എന്ന വാഗ്‌ദാനവുമായി ലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ എത്തിയെങ്കിലും ഇക്കാര്യം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നായിരുന്നു ബിസിസിഐയുടെ പ്രതികരണം.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം