Sports

സെമിയിലെത്താന്‍ ഇന്ത്യ സഹായിക്കണം; അഭ്യര്‍ത്ഥനയുമായി ഷൊഹൈബ് അക്തര്‍

ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് സെമി പ്രവേശനത്തിന് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് മുന്‍ പാക് താരം ഷൊഹൈബ് അക്തര്‍

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാന് സെമി പ്രവേശനത്തിന് ഇന്ത്യയുടെ സഹായം അഭ്യര്‍ത്ഥിച്ച് മുന്‍ പാക് താരം ഷൊഹൈബ് അക്തര്‍. ഇന്ത്യ അടുത്ത രണ്ട് മത്സരങ്ങളില്‍ അഫ്ഗാനിസ്ഥാനെയും ബംഗ്ലാദേശിനെയും പരാജയപ്പെടുത്തുകയും ഇനിയുള്ള മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ മാത്രമെ പാക്കിസ്ഥാന് അവസാന നാലില്‍ ഇടം പിടിക്കാന്‍ കഴിയുകയുള്ളു. ഈ സാഹചര്യത്തിലാണ് മുന്‍ പാക് ബൗളറുടെ അഭ്യര്‍ത്ഥന

തന്റെ യു ട്യൂബ് ചാനലിലൂടെയാണ് ഈ ആവശ്യം ഷൊഹൈബ് മുന്നോട്ടുവെച്ചത്.  അടുത്ത മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുയും അടുത്ത രണ്ട് മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ജയിക്കുകയും ചെയ്താല്‍ സെമിയില്‍ ഇന്ത്യയുമായി ഏറ്റുമുട്ടാന്‍ പാക്കിസ്ഥാന് കഴിയും. അങ്ങനെ വന്നാല്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാക്കിസ്ഥാന്‍ ഫൈനലില്‍ ഇടം നേടുമെന്നും ഷൊഹൈബ് വീഡിയോയില്‍ പറയുന്നു. 

ലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ സെമി ഫൈനലില്‍ എത്തുന്നതു തടയാന്‍ ശ്രീലങ്കയുമായും ബംഗ്ലാദേശുമായും ഇന്ത്യ തോറ്റുകൊടുക്കാനിടയുണ്ടെന്ന് മുന്‍ പാക് ബാറ്റ്‌സ്മാന്‍ ബാസിത് അലി അഭിപ്രായപ്പെട്ടിരുന്നു.പാക് ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയിലായിരുന്നു ബാസിത് അലിയുടെ പരാമര്‍ശം. ഇംഗ്ലണ്ട് ശേഷിക്കുന്ന രണ്ടു മത്സരവും തോറ്റാലേ പാകിസ്ഥാന് സാധ്യതയുള്ളൂ. ഇന്ത്യ ഇംഗ്ലണ്ടിനോടും ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ജയിക്കുകയും വേണം. ഈ സാഹചര്യത്തില്‍ പാകിസ്ഥാനെ ഒഴിവാക്കാന്‍ ഇന്ത്യ ശ്രീലങ്കയോടും ബംഗ്ലാദേശിനോടും തോറ്റുകൊടുക്കുമെന്നാണ് ബാസിത് അലി പറയുന്നത്. പാകിസ്ഥാന്‍ സെമിയില്‍ എത്താന്‍ ഇന്ത്യ ആഗ്രഹിക്കില്ലെന്നും മുന്‍ പാക് ബാറ്റ്‌സ്മാന്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി