Sports

സ്റ്റമ്പ് പറത്തിയത് ഇശാന്ത്, തീപാറും ആഘോഷവുമായി ഇന്ത്യന്‍ നായകന്‍

ഇശാന്ത് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കമന്റേറ്റര്‍മാരുടെ ഉള്‍പ്പെടെ ശ്രദ്ധ പതിഞ്ഞത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ഇഷാന്ത്‌ ശര്‍മയുടെ ഇന്‍സൈഡ് എഡ്ജിലേക്കെത്തിയ ഡെലിവറിയില്‍ ഡ്രൈവിന് ശ്രമിക്കുകയായിരുന്മു ആരോണ്‍ ഫിഞ്ച്. പക്ഷേ ഫിഞ്ചിന്റെ കണക്കു കൂട്ടലുകള്‍ പാടേ തെറ്റി. ഓസീസ് ഇന്നിങ്‌സിന്റെ ആദ്യ ഓവറില്‍ തന്നെ ഫിഞ്ചിന്റെ കുറ്റി പറപ്പിച്ച് ഇഷാന്ത്‌ ശര്‍മ ഇന്ത്യ ആഗ്രഹിച്ച തുടക്കം തന്നു. 

പക്ഷേ ഇഷാന്ത്‌ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കമന്റേറ്റര്‍മാരുടെ ഉള്‍പ്പെടെ ശ്രദ്ധ പതിഞ്ഞത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയിലാണ്. വിക്കറ്റ് വീണപ്പോഴുള്ള കോഹ് ലിയുടെ തീപാറും ആഘോഷം തന്നെ കാരണം. ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീണതിന്റെ ആവേശം കോഹ് ലിയില്‍ വ്യക്തമായി പ്രകടമായിരുന്നു. ഇന്ത്യന്‍ ക്യാമ്പില്‍ വിക്കറ്റ് വീണത് തീവ്രമായി ആഘോഷിച്ചതും കോഹ് ലി തന്നെ. 

ആദ്യ സെഷനിലും രണ്ടാം സെഷനിലുമായി ഓസീസിന്റെ രണ്ട് വിക്കറ്റുകള്‍ വീതമാണ് ഇന്ത്യ വീഴ്ത്തിയത്. ചായയ്ക്ക് പിരിഞ്ഞെത്തിയതിന് പിന്നാലെ ഭൂമ്ര ഹാന്‍ഡ്‌സ്‌കോമ്പിനേയും ഡ്രസിങ് റൂമിലേക്ക് മടക്കി. ഹെഡിന് കൂട്ടായി നായകന്‍ ടിം പെയ്‌നാണ് ഇപ്പോള്‍ ക്രീസില്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായി വിജയന് തിരിച്ചടി; സിഎംആർഎൽ കേസിൽ അപ്പീൽ അനുമതിയില്ല

സിനഗോഗിന് തീയിടാന്‍ നിര്‍ദേശിച്ചത് 'ബോസ്', ടെലഗ്രാം വഴി നിരന്തരം ചാറ്റ്; ഡല്‍ഹിയും ആഗ്രയും ലക്ഷ്യമിട്ടെന്ന് സൂചന, ആരാണ് എബിന്‍ ബി പോള്‍?

ജർമ്മനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; ഇടുക്കി സ്വദേശിനി നോവ സാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങി

ഓഹരി വിപണിയില്‍ 'കാളക്കുതിപ്പ്', സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി; ഐടി ഓഹരികളില്‍ റാലി

അനധികൃത സ്വത്ത് സമ്പാദന കേസ്; ടോമിൻ തച്ചങ്കരിയുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു