Sports

സ്വപ്‌ന ടീമിനെ പ്രഖ്യാപിച്ച് അലിസ്റ്റര്‍ കുക്ക്,  സച്ചിനുള്‍പ്പടെ ഇന്ത്യന്‍ താരങ്ങളാരും ഇല്ല

കുക്കിനൊപ്പം കളിച്ചവരും എതിരെ കളിച്ചവരുമായവരാണ് ടീമില്‍ ഉള്ളത്. സ്വപ്‌ന ടീമിന്റെ നായകനായി പക്ഷേ താരം തിരഞ്ഞെടുത്തത് ഇതുവരെ കൂടെ കളിക്കാത്ത ഗ്രഹാം കൂചിനെയാണ്. 

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍:  ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കല്‍ തീരുമാനത്തിന് പിന്നാലെ തന്റെ സ്വപ്‌ന ടീമിനെ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ അലിസ്റ്റര്‍ കുക്ക് പ്രഖ്യാപിച്ചു.  ഇന്ത്യയില്‍ നിന്നും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഉള്‍പ്പടെ ഒരിന്ത്യക്കാരന്‍ പോലും കുക്കിന്റെ ഇലവനില്‍ സ്ഥാനം നേടിയില്ല. 

കുക്കിനൊപ്പം കളിച്ചവരും എതിരെ കളിച്ചവരുമായവരാണ് ടീമില്‍ ഉള്ളത്. സ്വപ്‌ന ടീമിന്റെ നായകനായി പക്ഷേ താരം തിരഞ്ഞെടുത്തത് ഇതുവരെ കൂടെ കളിക്കാത്ത ഗ്രഹാം കൂചിനെയാണ്. 

 മാത്യു ഹെയ്ഡന്‍, ബ്രയാന്‍ ലാറ , റിക്കി പോണ്ടിങ്, ഡിവില്ലിയേഴ്‌സ്, സംഗക്കാര, ജാക്വിസ് കാലിസ്, മുത്തയ്യാ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, ഗ്ലെന്‍ മക്ഗ്രാത്ത് എന്നിവരാണ് കുക്കിന്റെ സ്വപ്‌ന ടീം. 

ക്രിക്കറ്റ് ലോകം കണ്ട മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് കുക്ക്. വെള്ളിയാഴ്ച കെന്നിങ്ടണ്‍ഓവലില്‍ ഇന്ത്യയ്‌ക്കെതിരെയാണ് കുക്കിന്റെ അവസാന മത്സരം.32 സെഞ്ചുറികളും  46 അര്‍ധ സെഞ്ചുറികളുമടക്കം 12254 റണ്‍സാണ് കുക്കിന്റെ സമ്പാദ്യം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകള്‍, കൈകള്‍ ഒടിഞ്ഞതില്‍ സംശയം, പാദം പൊള്ളിച്ചു; ഒന്നര വയസുകാരന്‍ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത

ആശ്വാസം പകരാൻ നൻപൻ എത്തി; തൃഷയ്ക്കൊപ്പം അജിത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ്- വിഡിയോ

ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ 51 മുറിവുകൾ, ഒന്നര വയസുകാരൻ അനുഭവിച്ചത് മനഃസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മില്‍മ പാലിന് നാളെ മുതല്‍ വില കൂടും; അറിയാം നിരക്കുകൾ

മന്ത്രി ഒജെ ജനീഷിനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നൽകി; സിപിഐ ബ്രാഞ്ച് അം​ഗത്തെ പാർട്ടി പുറത്താക്കി

SCROLL FOR NEXT