Sports

ഹര്‍ഭജന്റെ ഫിറ്റ്‌നസ് ചലഞ്ച് കണ്ടാല്‍ ആരും ഞെട്ടും; കരിയിച്ചു കളഞ്ഞത് 1500 കലോറി

ഫിറ്റ്‌നസ് ചലഞ്ച് രാജ്യത്ത് പുതിയ ട്രെന്‍ഡായി മാറുന്നതിന് ഇടയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഫിറ്റ്‌നസ് ചലഞ്ച് തന്റേതായ ശൈലിയില്‍ ഏറ്റെടുക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കേന്ദ്ര കായിക മന്ത്രി ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കമിട്ടതിന് പിന്നാലെ കായിക, സിനിമാ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ളവരെല്ലാം അതിന്റെ ഭാഗമായി മുന്നോട്ടു വന്നു. ഫിറ്റ്‌നസ് ചലഞ്ച് രാജ്യത്ത് പുതിയ ട്രെന്‍ഡായി മാറുന്നതിന് ഇടയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ് ഫിറ്റ്‌നസ് ചലഞ്ച് തന്റേതായ ശൈലിയില്‍ ഏറ്റെടുക്കുന്നത്. 

മറ്റാര്‍ക്കും പൊടുന്നനേ സാധ്യമാക്കാന്‍ സാധിക്കാത്ത ഒരു നേട്ടം കൂടി ഭാജി ഒപ്പിച്ചെടുത്തു, അനായാസമായി ഗൂഗ്ലി എറിയുന്ന ലാഘവത്തോടെ തന്നെ...കരിയിച്ച് കളഞ്ഞത് 1500 കലോറിയാണ്. എന്താണ് സംഭവം എന്നല്ലേ? 

ഏതാനും കരിഞ്ഞ സമൂസകളുടെ ചിത്രം ട്വീറ്റ് ചെയ്ത്, ഇന്ന് 1500 കലോറീ ഇല്ലാതെയാക്കി എന്നായിരുന്നു ഭാജി എഴുതിയത്. ഭാജി ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്തത് കൗതുകമായി തന്നെ ആരാധകര്‍ ഏറ്റെടുത്തു. ചൈന്നൈ മൂന്നാം ഐപിഎല്‍ കിരീടം ഉയര്‍ത്തിയതോടെ ആഘോഷ ലഹരിയിലാണ് ഭാജിയും. മുംബൈ മൂന്ന് തവണ കിരീടം ഉയര്‍ത്തിയപ്പോഴും ഹര്‍ഭജന്‍ അവിടെ ഉണ്ടായിരുന്നു. ഇതോടെ ഹര്‍ഭജന്‍ മുത്തമിടുന്ന ഐപിഎല്‍ കിരീടത്തിന്റെ എണ്ണം നാലായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആര്‍ത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനം; ക്ലാസില്‍ പോകാതിരുന്നാല്‍ വിദ്യാലയവും നാട്ടുകാരും അറിയും'; അവധിക്കെതിരെ ആര്‍ ശ്രീലേഖ

Today's Rashi Phalam May 31| മത്സര പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും തയ്യാറെടുക്കുന്നവർക്ക് അനുകൂല സമയം

വിവാഹത്തില്‍ നിന്ന് പിന്‍മാറാന്‍ ആവശ്യപ്പെട്ടു; പെണ്‍സുഹൃത്തിന് ക്രൂരമര്‍ദനം; മരിച്ചെന്ന് കരുതി കൈകള്‍ കൂട്ടിക്കെട്ടി റോഡില്‍ തള്ളി; കുന്നത്തുനാട് സ്വദേശി അറസ്റ്റില്‍

മണിക്കൂറിൽ 80 കിലോമീറ്റർ വരെ വേ​ഗം; രാജസ്ഥാനെ ഇരുട്ടിലാക്കി ആഞ്ഞടിച്ച് മണൽക്കാറ്റ്; അസാധാരണ കാലാവസ്ഥയിൽ പരിഭ്രാന്തരായി ജനം (വിഡിയോ)

വിജയ് ജനസേവനത്തിന് ഇറങ്ങിയത് താരസാമ്രാജ്യം ഉപേക്ഷിച്ച്; തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ആശംസകളുമായി രാംചരണ്‍

SCROLL FOR NEXT