Google Customer Care Numbers May Be Fake Know How to Stay Safe. ai image
Technology

ഗൂഗിളിൽ കാണുന്ന കസ്റ്റമർ കെയർ നമ്പറുകൾ വ്യാജമാണോ?, ഇക്കാര്യം ശ്രദ്ധിക്കുക

വ്യാജ നമ്പറുകളിലൂടെ വ്യക്തിഗത വിവരങ്ങളും ബാങ്കിലെ പണവും തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പാണ് കസ്റ്റമർ കെയർ സ്‌കാം.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Joice Daniel

കസ്റ്റമർ കെയർ നമ്പർ എവിടെ കിട്ടും? എന്തെങ്കിലും പ്രശ്നമുണ്ടായാൽ പരിഹാരം തേടി പലരും ആദ്യം ഗൂഗിളിൽ കസ്റ്റമർ കെയർ നമ്പർ തിരയാറുണ്ട്. എന്നാൽ ഗൂഗിളിൽ കാണുന്ന എല്ലാ നമ്പറുകളും യഥാർഥമാണെന്ന് വിശ്വസിക്കരുത്.

വ്യാജ നമ്പറുകളിലൂടെ വ്യക്തിഗത വിവരങ്ങളും ബാങ്കിലെ പണവും തട്ടിയെടുക്കുന്ന സൈബർ തട്ടിപ്പാണ് കസ്റ്റമർ കെയർ സ്‌കാം. എന്താണ് ഈ തട്ടിപ്പെന്നും എങ്ങനെ അതിൽനിന്ന് രക്ഷപ്പെടാമെന്നും പരിശോധിക്കാം.

രണ്ട് രീതിയിലാണ് പ്രധാനമായും ഈ തട്ടിപ്പ് നടക്കുന്നത്. ബാങ്കുകളുടെയോ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളുടെയോ കസ്റ്റമർ കെയർ ജീവനക്കാരാണെന്ന് പരിചയപ്പെടുത്തി തട്ടിപ്പുകാർ നേരിട്ട് നമ്മളെ ബന്ധപ്പെടുന്നതാണ് ആദ്യ രീതി.

രണ്ടാമത്തെ രീതി, കസ്റ്റമർ കെയർ നമ്പറിനായി ഓൺലൈനിൽ തിരയുമ്പോൾ തട്ടിപ്പുകാർ വ്യാജമായി നിർമിച്ച വെബ്സൈറ്റുകളിൽ നിന്ന് നമ്പറുകൾ ലഭിക്കും. ഈ നമ്പറുകളിൽ ബന്ധപ്പെടുമ്പോൾ യഥാർഥ ജീവനക്കാരെപ്പോലെ സംസാരിക്കും. പ്രശ്നം പരിഹരിക്കാനെന്ന പേരിൽ അവർ ഒ.ടി.പി, എടിഎം പാസ്‌വേഡ്, യുപിഐ പാസ്‌വേഡ്, കാർഡ് നമ്പർ തുടങ്ങിയ വിവരങ്ങൾ ഇവർ ചോദിച്ചേക്കാം.

നമ്മൾ വാങ്ങിയ പ്രൊഡക്ടിന്റെ പണം തിരികെ നൽകാമെന്ന വ്യാജേനയും വിവരങ്ങൾ ആവശ്യപ്പെടാം. ഈ വിവരങ്ങൾ നൽകുന്നതിലൂടെ നമ്മുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിയെടുത്തേക്കാം. ഇത്തരം തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാൻ കസ്റ്റമർ കെയർ നമ്പറുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റിൽനിന്നോ ആപ്പിൽനിന്നോ മാത്രം കണ്ടെത്തുക.

നമ്മുടെ എ.ടി.എം നമ്പർ പോലെയുള്ള രഹസ്യ വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്. ഓർഡർ ചെയ്യാത്ത സാധനങ്ങൾക്ക് പണം അടയ്ക്കേണ്ടതില്ലെന്ന കാര്യവും ഓർക്കണം. ജാഗ്രതയാണ് ഇത്തരം സൈബർ തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടാനുള്ള പ്രധാന മാർഗം.

Google Customer Care Numbers May Be Fake Know How to Stay Safe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരായ എഫ്‌ഐആറിനെച്ചൊല്ലി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും തര്‍ക്കം; പ്രതിഷേധവുമായി മാത്യു കുഴല്‍നാടന്‍, ഇറങ്ങിപ്പോയി

'എല്ലാ താരങ്ങളുടെയും ഡ്യൂപ് ഉണ്ടായിരുന്നു'; 'ജയിലർ 2' ക്ലൈമാക്സിൽ വന്നത് ലാലേട്ടൻ അല്ലേ ? ചർച്ചയായി മിമിക്രി താരത്തിന്റെ വാക്കുകൾ

മാത്യു കുഴൽനാടനെ പിന്തുണച്ച് ജിന്റോ ജോൺ; 'മുന്‍ സര്‍ക്കാരിനെ അളന്ന നാഴികളൊക്കെ ജനങ്ങളുടെ കൈവശമുണ്ടെന്ന് ഓര്‍ക്കണം'

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്ത് വിശദീകരണം നൽകണമെന്ന് സുപ്രീം കോടതി

സിഎംആർഎൽ മാസപ്പടി കേസ്; ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയനും വീണയും റിയാസും സുപ്രീം കോടതിയിൽ