ന്യൂഡല്‍ഹി: നിങ്ങളുടെ ഫോണില്‍ മെമ്മറി ഫുള്‍ എന്ന് കാണിക്കുകയോ, ഫോണ്‍ ഹാങാകുകയോ ചെയ്യുന്നുണ്ടോ? ഫോട്ടോകള്‍, വിഡിയോകള്‍, പ്രധാനപ്പെട്ട രേഖകള്‍ എന്നിവയെല്ലാം സൂക്ഷിക്കുമ്പോള്‍ ഇവ ഗൂഗിള്‍ സ്‌റ്റോറേജ് നിറയാന്‍ കാരണമാകാറുണ്ട്. അടിക്കടി ഉണ്ടാകുന്ന ഈ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ചില വഴികളുണ്ട്.
ഗൂഗിള്‍ അക്കൗണ്ട് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് സാധാരണ നിലയില്‍ 15ജിബി സൗജന്യ സ്‌റ്റോറേജേ ലഭിക്കുകയുള്ളു. ഈ സ്‌റ്റോറേജ് ഗൂഗിള്‍ ഡ്രൈവിന് മാത്രമുള്ളതല്ല. ജീ-മെയില്‍, ഗൂഗിള്‍ ഫോട്ടാസ്, മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ എന്നിവയ്ക്കും ഫോണ്‍ ബാക്കപ്പുകളും ഈ സ്റ്റോറേജില്‍ ഇടം പിടിച്ചേക്കാം. ഫോട്ടോകളും വിഡിയോകളും സ്ഥിരമായി ബാക്കപ്പ് ചെയ്യുകയാണെങ്കില്‍ കാലക്രമേണ സ്റ്റോറേജ് നിറയാന്‍ തുടങ്ങും. നിങ്ങള്‍ക്ക് പഴയ ഡാറ്റ ഇല്ലാതാക്കേണ്ടി വരികയും ചെയ്തേക്കാം. അതല്ലെങ്കില്‍ പണമടച്ചുള്ള സ്റ്റോറേജ് പ്ലാനിലേക്ക് മാറേണ്ടി വരികയും ചെയ്യാം.
1.പഴയ സ്‌ക്രീന്‍ഷോട്ടുകളും ഫോട്ടോകളും ഡിലീറ്റ് ചെയ്യുക
പലരുടെയും ഫോണുകളില്‍ നിരവധി സ്‌ക്രീന്‍ഷോട്ടുകള്‍, ആവശ്യമില്ലാത്ത ചിത്രങ്ങളും ഗൂഗിള്‍ ഫോട്ടോസില്‍ ശേഖരിക്കുന്നുണ്ട്. മാനേജ് സ്റ്റോറേജ് വിഭാഗം ഈ ഫയലുകള്‍ ഓട്ടോമാറ്റിക്കായി ഹൈലൈറ്റ് ചെയ്യുന്നു. ഇത്തരം സ്‌ക്രീന്‍ഷോട്ടുകളും ആവശ്യമില്ലാത്ത ഫോട്ടോകളും കണ്ടെത്തിയേക്കാം നീക്കം ചെയ്യുന്നത് നിരവധി ജിഗാബൈറ്റ് സ്‌റ്റോറേജ് സ്‌പേസ് നല്‍കും
2. വലിയ ഫോട്ടോകളും വീഡിയോകളും നീക്കംചെയ്യുക
സൈസ് കൂടിയ വിഡിയോകള്‍ നിങ്ങളുടെ ഗൂഗിള്‍ സ്‌റ്റോറേജ് കുറയ്ക്കും. 2 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു 4കെ വീഡിയോയ്ക്ക് ഏകദേശം 400MB മുതല്‍ 500MB വരെ എടുക്കാം, അതേസമയം ചില ദൈര്‍ഘ്യമേറിയതോ വലുതോ ആയ ഫയലുകള്‍ 2GB അല്ലെങ്കില്‍ അതില്‍ കൂടുതല്‍ സ്‌റ്റോറേജ് എടുക്കാം.
അവ കണ്ടെത്താന്‍, ഗൂഗിള്‍ ഫോട്ടോസ് തുറക്കുക, നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ടാപ്പ് ചെയ്യുക, സ്റ്റോറേജ് മാനേജ് തെരഞ്ഞെടുക്കുക, തുടര്‍ന്ന് ലാര്‍ജ് ഫോട്ടോസ് ആന്‍ഡ് വിഡിയോസ് എന്നതിലേക്ക് പോകുക. ഫയലുകള്‍ സൈസ് അനുസരിച്ച് കാണാം. അവയില്‍ ആവശ്യമില്ലാത്ത വിഡിയോകളും ഫോട്ടോകളും ഡിലീറ്റ് ചെയ്യുക.
3. മെമ്മറി ട്രാഷ്
ഗൂഗിള്‍ ഫോട്ടോസ് ട്രാഷില്‍ നിന്ന് ഫയലുകള്‍ ശാശ്വതമായി ഡിലീറ്റ് ചെയ്യുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ ഇവ 60 ദിവസത്തേക്ക് അവിടെ തന്നെ കാണും. ഇതിനായി ഗൂഗിള്‍ ഫോട്ടോസ് > ലൈബ്രറി > ട്രാഷ് തുറന്ന് ആവശ്യമില്ലാത്ത ഫോട്ടോകളും വിഡിയോകളും പൂര്‍ണമായും ഡിലീറ്റ് ചെയ്യാം.
4. ജിമെയില്‍, ഗൂഗിള്‍ ഡ്രൈവ്
ഫോട്ടോകള്‍, ജിമെയില്‍, ഡ്രൈവ് എന്നിവയെല്ലാം 15 ജിബി സ്‌റ്റോറേജില്‍ വരും. ഗൂഗിള്‍ ഡ്രൈവില്‍ സംഭരിച്ചിരിക്കുന്ന വലിയ ജിമെയില്‍ അറ്റാച്ചുമെന്റുകള്‍, അനാവശ്യ ഇമെയിലുകള്‍, പഴയ ഫയലുകള്‍ എന്നിവ നിങ്ങള്‍ അറിയാതെ തന്നെ സ്‌റ്റോറേജ് ഉപയോഗിച്ചേക്കാം. വലിയ അറ്റാച്ചുമെന്റുകളുള്ള അനാവശ്യ ഇമെയിലുകള്‍ ഡിലീറ്റ് ചെയ്യുന്നതിലൂടെ നിങ്ങളുടെ മുഴുവന്‍ ഗൂഗിള്‍ അക്കൗണ്ട് സ്‌റ്റോറേജിന് കൂടുതല്‍ സ്‌പേസ് നല്‍കും.
5. അനാവശ്യമായി ഫോണ്‍ ഫോള്‍ഡറുകള്‍ ബാക്കപ്പ് ചെയ്യുന്നത് തടയുക
നിങ്ങള്‍ അറിയാതെ തന്നെ ചില ഫോള്‍ഡറുകള്‍ ഗൂഗിള്‍ ഫോട്ടോസ് നിങ്ങളുടെ ഫോണില്‍ ഓട്ടോമാറ്റിക്കായി ബാക്കപ്പ് ചെയ്തേക്കാം. ഇതില്‍ വാട്‌സ്ആപ്പ് ഡൗണ്‍ലോഡുകള്‍, മീമുകള്‍, വീഡിയോകള്‍, ആപ്പ്-ജനറേറ്റ് ചെയ്ത ചിത്രങ്ങള്‍ എന്നിവ ഉള്‍പ്പെടാം. അനാവശ്യ ഫയലുകള്‍ അപ്ലോഡ് ചെയ്യുന്നത് തടയാന്‍, ഫോട്ടോസ് സെറ്റിങ്‌സില്‍ > ബാക്കപ്പ് > മാനേജ് ഡിവൈസ് ഫോള്‍ഡേഴ്‌സ് എന്നതിലേക്ക് പോകുക. അവിടെ നിന്ന്, ഏതൊക്കെ ഫോള്‍ഡറുകളാണ് ബാക്കപ്പ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.
ഫോട്ടോകളും വിഡിയോകളും മാത്രമല്ല ഗൂഗിള്‍ സ്റ്റോറേജ് ഇല്ലാതാക്കുന്നത്. ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് വിവിധ ആപ്പുകളില്‍ നിന്നുള്ള ഡാറ്റയും ബാക്കപ്പ് ചെയ്യാന്‍ കഴിയും. ആന്‍ഡ്രോയിഡ് സെറ്റിങ്സിലെ ഗൂഗിള്‍ സെക്ഷനിലെ ബാക്കപ്പ് ഓപ്ഷന്‍ നോക്കി ഏതൊക്കെ ആപ്പുകളാണ് ഇത്തരത്തില്‍ ഫോട്ടോയും വിഡിയോയും പോലുള്ള ഡാറ്റ സേവ് ചെയ്തുവയ്ക്കുന്നതെന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം. ഗൂഗിള്‍ വണ്‍ ആപ്പ് വഴിയും ബാക്കപ്പ് വിവരങ്ങള്‍ കാണാന്‍ കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates