പ്രതീകാത്മക ചിത്രം
Visual Story

കുറഞ്ഞത് ആയിരം രൂപ ഉറപ്പ്, ഒരു ലക്ഷം രൂപ മുതല്‍ നിക്ഷേപിക്കാം; അറിയാം എല്‍ഐസി സ്മാര്‍ട്ട് പെന്‍ഷന്‍ പ്ലാന്‍

18 മുതല്‍ 100 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്

Author : സമകാലിക മലയാളം ഡെസ്ക്

എല്‍ഐസിയുടെ സ്മാര്‍ട്ട് പെന്‍ഷന്‍ പദ്ധതി എന്നത് നോണ്‍-പാര്‍, നോണ്‍-ലിങ്ക്ഡ്, സേവിങ്‌സ്, ഇമ്മീഡിയറ്റ് അന്വിറ്റി പദ്ധതിയാണ്.

ഇമ്മീഡിയറ്റ് അന്വിറ്റി പ്ലാന്‍ എന്നത് ഒറ്റത്തവണയായി നിക്ഷേപം നടത്തി പോളിസി ലഭിച്ചയുടന്‍ തന്നെ പെന്‍ഷന്‍ വിതരണം ആരംഭിക്കും എന്നതിനെ കുറിക്കുന്നു

18 മുതല്‍ 100 വയസ് വരെയുള്ളവര്‍ക്ക് പദ്ധതിയില്‍ ചേരാവുന്നതാണ്

പെന്‍ഷന്‍ തുക എങ്ങനെ വേണമെന്ന് നിശ്ചയിക്കുന്നതിനായി പ്രധാനമായും രണ്ട് തരത്തിലുള്ള ഓപ്ഷനുകളാണ് ഉള്ളത്. സിംഗിള്‍ ലൈഫ് അന്വിറ്റിയും ജോയിന്റ് ലൈഫ് അന്വിറ്റിയും.

സിംഗിള്‍ ലൈഫ് അന്വിറ്റി സ്‌കീമില്‍ പോളിസി ഉടമയുടെ മരണം വരെ മാത്രമായിരിക്കും പെന്‍ഷന്‍ ലഭിക്കുക. ജോയിന്റ് ലൈഫ് അന്വിറ്റി സ്‌കീമില്‍ പ്രാഥമിക പോളിസി ഉടമ മരണപ്പെട്ടാലും പദ്ധതിയില്‍ ചേര്‍ക്കപ്പെട്ട സഹ പോളിസി ഉടമകള്‍ക്ക് (പങ്കാളി അല്ലെങ്കില്‍ പേര് ചേര്‍ക്കപ്പെടുന്നവര്‍) തുടര്‍ന്നും പെന്‍ഷന്‍ ലഭിക്കുന്നതായിരിക്കും.

ഒരു ലക്ഷം രൂപയാണ് മിനിമം നിക്ഷേപ തുക. സ്മാര്‍ട്ട് പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല

സ്മാര്‍ട്ട് പെന്‍ഷന്‍ പദ്ധതിയിലേക്കുള്ള പരമാവധി നിക്ഷേപത്തിന് പരിധി നിശ്ചയിച്ചിട്ടില്ല. പ്രതിമാസം 1,000 രൂപയും ത്രൈമാസ കാലയളവില്‍ 3,000 രൂപയും അര്‍ധ വാര്‍ഷികമായി 6,000 രൂപയും വാര്‍ഷികമായി 12,000 രൂപ വീതവും ചുരുങ്ങിയ പെന്‍ഷന്‍ തുക ഉപയോക്താവ് തെരഞ്ഞെടുക്കുന്ന അന്വിറ്റി പേയ്‌മെന്റ് രീതിയുടെ അടിസ്ഥാനത്തില്‍ ലഭിക്കും.

മിനിമം നിക്ഷേപമാണ് നടത്തിയതെങ്കില്‍ പോലും ഗ്യാരണ്ടിയുള്ള ഏറ്റവും ചുരുങ്ങിയ പെന്‍ഷന്‍ തുകയായി 1,000 രൂപ വീതം പോളിസി ഉടമയ്ക്ക് ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം മുഴുവനായി ആലപിക്കണോ?, കേന്ദ്ര നിയമം എന്താണ്?, വിവാദത്തില്‍ ചര്‍ച്ചകള്‍ സജീവം

​ഗോവയേയും തകർത്ത് ബ്ലാസ്റ്റേഴ്സ് ; അവസാന മത്സരത്തിൽ 2-1 ന്റെ വിജയം

വിവാഹസംഘം സഞ്ചരിച്ച ട്രാവലര്‍ ട്രക്കുമായി കൂട്ടിയിടിച്ചു; 13 മരണം, നിരവധി പേര്‍ക്ക് പരിക്ക്

മോഡലിങ്ങിന്റെ മറവിൽ പെൺകുട്ടിയെ ദുബായിലെത്തിച്ച് ലൈം​ഗിക പീഡനം, ന​ഗ്നചിത്രങ്ങൾ പകർത്തി ഭീഷണി; രണ്ടു യുവതികൾ അറസ്റ്റിൽ

സിപിഎമ്മിന്റേത് നാണം കെട്ട തോല്‍വി; ആശമാരുടെ ഓണറേറിയം കൂട്ടിയത് സ്വാഗതാര്‍ഹം: പി കെ ശ്രീമതി

SCROLL FOR NEXT