പിറന്നാളാഘോഷം കഴിഞ്ഞു മടങ്ങിയ പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി ആക്രമണം; കൈവിരല്‍ കടിച്ചുപറിച്ചു; അന്വേഷണം

പെൺക്കുട്ടികളിൽ ഒരാളെ സംഘം നിലത്തിട്ട് മർദിക്കുകയും വിരൽ കടിച്ചു മുറിക്കുകയും ചെയ്തു.
Group of girls harassed by several boys
Group of girls harassed by several boys in raipurx
Updated on: 
1 min read

റായ് പൂര്‍: പിറന്നാളാഘോഷം കഴിഞ്ഞുവരികയായിരുന്ന പെണ്‍കുട്ടികളെ ക്രൂരമായി ആക്രമിച്ച് യുവാക്കളുടെ സംഘം. റായ്പൂരി(raipur) ലാണ് യുവാക്കള്‍ പെണ്‍കുട്ടികളെ തടഞ്ഞുനിര്‍ത്തി ക്രൂരമായി ആക്രമിച്ചത്. ഒരു പെണ്‍കുട്ടിയുടെ കൈവിരല്‍ അക്രമി കടിച്ചുമുറിക്കുകയും ചെയ്തു. പെൺകുട്ടികൾ നിലവിളിച്ചതോടെ സംഘം സ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു.

ബിലാസ്പൂരിൽ നിന്നും കാർബയിൽ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടികളുടെ സംഘം. പിറന്നാൾ ആഘോഷം കഴിഞ്ഞ മടങ്ങുന്നതിനിടെയാണ് യുവാക്കൾ ഇവർക്ക് നേരെ ആക്രമണം അഴിച്ചു വിട്ടത് . ആക്രമണത്തിന് പിന്നാലെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൻ്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.

അക്രമികളെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

he narrow road at Kanjany Centre frequently causes traffic congestion, with vehicles getting stuck at the busy junction
Manju Warrier, Mallika Sukumaran
Kanthapuram Sunni Leader Condemns Pushing of Woman Member into Pond During Muslim League MLA’s Event
Drug case accused arrested after 13 years; had been living in hiding under a false identity
X

FOLLOW US

ON GOOGLE DISCOVER