

മേടം (അശ്വതി, ഭരണി, കാർത്തിക ¼)
അലട്ടിക്കൊണ്ടിരുന്ന ഒരു ആശങ്ക ഒഴിവാകും. ജോലിയിൽ ഏറ്റെടുത്ത കാര്യങ്ങൾ പൂർത്തിയാ ക്കും. നിങ്ങളെ തേടി സഹായകരമായ ഒരു ബന്ധം വരും. അലസത ഒഴിവാക്കുക.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
വീട്ടിൽ സമാധാന അന്തരീക്ഷം തുടരും. പങ്കാളിയെ കൊണ്ട് നേട്ടം ഉണ്ടാകും. പല കാര്യങ്ങളും പറഞ്ഞ് മറ്റുള്ളവരെക്കൊണ്ട് ചെയ്യിക്കാൻ സാ ധിക്കും. വസ്തു ഇടപാടുകൾ ലാഭകരമാകും.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പഠനയാത്രകൾ നടത്തും. ചിലവുകൾ അധികമാകും. ഇഷ്ടമില്ലാത്ത ദിക്കിലേക്ക് സ്ഥലം മാറ്റത്തിന് സാധ്യത കാണുന്നു. ശത്രുക്കളിൽ നിന്നും ചില ഉപദ്രവങ്ങൾ നേരിടേണ്ടി വരാം.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
വാഹനം വാങ്ങാൻ കരുതിയിരുന്നവർക്ക് നല്ല സമയം. നിക്ഷേപവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അനുകൂലമാകും. കുടുംബങ്ങൾ കൂടുതൽ സ്നേ ഹത്തോടെ പെരുമാറും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
ബിസിനസ് ചർച്ചകൾ നീണ്ടുപോകും. ചിലർക്ക് പുതിയ ജോലിയിലേക്ക് മാറാൻ കഴിയും. വീട്ടുപകര ണങ്ങൾക്ക് പണം ചെലവാക്കും.സുഹൃത്തുക്കളു മായി ഒത്തുകൂടും. പല യാത്രകളും തീരുമാനിക്കും
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
പൊതുവേ ഭാഗ്യമുള്ള ദിവസമാണ് ഇന്ന്.ദിവസം തുടങ്ങുന്നത് തന്നെ സന്തോഷവാർത്തയും കൊണ്ടാകും . മനസിന് ആത്മവിശ്വാസം കൂടി വരും. സാമ്പത്തിക നില മെച്ചം ആയിരിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
വിചാരിക്കാത്ത പല തടസ്സങ്ങളും ഭാഗ്യദോഷ ങ്ങളും ഉണ്ടാകും. വാക്കുകൾ സൗമ്യമായി ഉപയോ ഗിക്കാൻ ശ്രദ്ധിക്കുക.സാമ്പത്തിക ഞെരുക്ക ത്തിനും സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
വീട്ടിൽ സന്തോഷമുള്ള സമയം. ബന്ധുക്കളുമായി സംസാരിക്കുന്നത് മനസ്സിന് ഭാരം കുറക്കും. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാം. പങ്കു കച്ചവടം ലാഭകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പൊതുവേ മനസ്സമാധാനം കുറഞ്ഞ ദിവസമാണ് ഇന്ന്. ജലദോഷം പനി മുതലായ അസുഖങ്ങൾ പിടിപെടാൻ ഇടയുണ്ട്. എതിരാളികളിൽ ഉപദ്രവം ഉണ്ടാവാതെ ശ്രദ്ധിക്കുക.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ജോലിയിൽ പുതിയ അവസരം ലഭിക്കും. ഉന്നത വ്യക്തികളുടെപിന്തുണ പ്രയോജനകരമാകും. പ്ര തീക്ഷിക്കുന്നത് പോലെ കാര്യങ്ങൾ മുന്നോട്ടു പോ കും. മക്കളുടെ കാര്യങ്ങൾ കൂടുതൽ ശ്രദ്ധിക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
കാത്തിരുന്ന ഒരു വിവരം എത്തിച്ചേരും. വിദ്യാർ ത്ഥികൾക്ക് നല്ല വിജയം നേടാനാകും. പ്രാർ ത്ഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകാം.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ബന്ധുക്കളുടെ സഹായം ലഭിക്കും. സർക്കാർ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ പൂർത്തി യാക്കാൻ കഴിയും. കുടുംബജീവിതം സന്തോ ഷകരമായി തുടരും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates