Today's Rashi Phalam March 25, 2026: അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകാം, ആരോഗ്യം മെച്ചപ്പെടും
മേടം (അശ്വതി, ഭരണി, കാർത്തിക ¼)
തുടങ്ങി വെച്ച കാര്യങ്ങളിൽ വ്യക്തമായ മുന്നേറ്റം കാണും. തീരുമാനങ്ങളിൽ ഉറച്ച നിലപാട് കൈവരും. ശ്രമങ്ങൾക്ക് അനുസൃതമായ ഫലം ലഭിക്കാ ൻ ഇടയുണ്ട്. വരുമാനത്തിൽ വർദ്ധനവ് ഉണ്ടാവും.
ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)
കാര്യങ്ങൾ പ്രതീക്ഷിച്ചതുപോലെ നീങ്ങാതെ പോകാം. എടുത്ത തീരുമാനങ്ങൾ വീണ്ടും പരിശോധിക്കേണ്ട സാഹചര്യം വരാം. അനാവശ്യ ചെലവുകൾ ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധ വേണം.
മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)
പുതിയ ആശയങ്ങൾ പ്രാവർത്തികമാക്കാൻ അനുയോജ്യമായ സമയം. കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം ലഭിക്കും. ചെറിയ ശ്രമങ്ങൾ പോലും ഗുണകരമായ ഫലം നൽകും.
കർക്കടകം (പുണർതം ¼, പൂയം, ആയില്യം)
കുടുംബകാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. മുൻപ് തുടങ്ങിയ കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയും. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാൻ സാധിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ¼)
പ്രവർത്തനങ്ങളിൽ ഉത്സാഹം കാണും. പുതിയ അവസരങ്ങൾ ലഭിക്കാൻ ഇടയുണ്ട്. സുഹൃത്തുക്കളോടൊപ്പം ചിലവഴിക്കുന്ന സമയം സന്തോഷം നൽകും. ചെലവു നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.
കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)
ചില കാര്യങ്ങളിൽ തടസ്സങ്ങൾ നേരിടാം. ശ്രമങ്ങൾ വൈകിപ്പോകാനും ഇടയുണ്ട്. പണമിടപാടിൽ സൂക്ഷിക്കുക. അസുഖങ്ങൾ പിടിപെടാൻ സാധ്യത യുണ്ട്. സുഹൃത്തുക്കളുടെ പിന്തുണ ലഭിക്കും.
തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)
ഇന്നലത്തെക്കാൾ മികച്ച ദിവസമാണ് ഇന്ന്. പദ്ധതികൾ ക്രമമായി മുന്നോട്ട് പോകും. തീരുമാനങ്ങളിൽ വ്യക്തത കൈവരും. വരുമാനം സ്ഥിരതയോടെ തുടരും. ആരോഗ്യം മെച്ചപ്പെടും.
വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)
അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകാം. ചില കാര്യങ്ങളിൽ സമ്മർദ്ദം അനുഭവപ്പെടാം. ചെലവുകൾ കൂടാൻ ഇടയുണ്ട്. ശാന്തമായി മുന്നോട്ട് പോകുന്നത് ഗുണകരമാകും.
ധനു (മൂലം, പൂരാടം, ഉത്രാടം ¼)
പ്രവർത്തനങ്ങളിൽ നേട്ടം കൈവരും. ആത്മവിശ്വാസം വർധിക്കും. സഹായകരമായ ആളുകളെ സമീപിക്കാൻ കഴിയും. സാമ്പത്തികമായി ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും.
മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)
ചില കാര്യങ്ങളിൽ മന്ദഗതി അനുഭവിക്കാം. പ്രതീക്ഷിച്ച പിന്തുണ ലഭിക്കാതെ വരാം. പങ്കാളികൾ തമ്മിൽ ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം. ചെലവുകൾ നിയന്ത്രിക്കുക.
കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)
പുതിയ ചിന്തകൾക്ക് നല്ല പ്രതികരണം ലഭിക്കും. പ്രവർത്തനങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉ ണ്ടാകും. പ്രണയ ബന്ധം ശക്തമാകും. ചെറിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും.
മീനം (പൂരുരുട്ടാതി ¼, ഉത്രട്ടാതി, രേവതി)
ധൈര്യത്തോടെ മുന്നോട്ട് പോകാൻ കഴിയും. ചില കാര്യങ്ങളിൽ ഭാഗ്യം അനുകൂലിക്കും. ബന്ധങ്ങളിൽ സന്തോഷം അനുഭവപ്പെടും. ചെലവുകൾ നിയന്ത്രണം പാലിക്കുന്നത് ഗുണകരമാകും.
Today's Horoscope in Malayalam
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

