ബുധനും ശുക്രനും കര്‍ക്കടക രാശിയില്‍; മഴ കനക്കും, നദികള്‍ കര കവിയും

വാരഫലം- ഓഗസ്റ്റ് 18 മുതല്‍ 24 വരെ
Astrology
ബുധനും ശുക്രനും കര്‍ക്കടക രാശിയില്‍ AstrologyAI Image
Updated on
2 min read

ഗസ്റ്റ് 17 ഞായറാഴ്ച പുലര്‍ച്ചെ 1:52 മുതല്‍ മകം ഞാറ്റുവേല ആരംഭിച്ചു. ആഗസ്റ്റ് 20-ന് ശേഷം ബുധനും ശുക്രനും കൂടി ഒരുമിച്ച് കര്‍ക്കടകം രാശിയില്‍ സഞ്ചരിക്കുന്നത് നല്ല ശക്തിയേറിയ മഴയുടെ സൂചന നല്‍കുന്നതാണ്. നദികള്‍ കരകവിഞ്ഞൊഴുകാവുന്ന സമയമാണിത്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മരം കടപുഴകിവീഴല്‍ എന്നിവയ്‌ക്കെല്ലാം സാധ്യതയുണ്ട്. എന്നിരുന്നാലും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ഗൃഹപ്രവേശാദികള്‍ക്ക് മുഹൂര്‍ത്തമുള്ളതാണ്. ഈയാഴ്ച രാവിലെ ജനിക്കുന്ന കുട്ടികള്‍ക്ക് കണ്ണിന് അസുഖസാധ്യത കൂടുതലുള്ള സമയംകൂടിയാണ്. ആകാശയാത്രകളിലും ശ്രദ്ധിക്കേണ്ട കാലമാണ്.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍, ഉദ്യോഗലബ്ധി, സഹായികളില്‍നിന്ന് ഗുണാനുഭവങ്ങള്‍ എന്നിവയ്‌ക്കെല്ലാം യോഗമുള്ള സമയമാണ്. എന്നാല്‍, വിചാരിക്കാത്ത ചില ചെലവുകള്‍ക്ക് യോഗമുണ്ട്. പ്രശസ്തി, ധനാഗമനം, വിദ്വജ്ജനസമാഗമം, കൃഷിയില്‍ ആകൃഷ്ടനായി സമൂഹത്തിന് ഗുണഫലങ്ങള്‍ ചെയ്യാന്‍ താല്പര്യം ഇത്യാദികള്‍ക്ക് യോഗമുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഈശ്വരാനുഗ്രഹം, ഉദ്ദിഷ്ടകാര്യസിദ്ധി, കര്‍മ്മഗുണാനുഭവങ്ങള്‍, ക്രയവിക്രയാദികാര്യങ്ങളില്‍ താല്പര്യം, സജ്ജനസംസര്‍ഗ്ഗം, ദാനധര്‍മ്മൗത്സുക്യം, സംഗീതാദികലകളോട് ഉത്സാഹം, ആയോധനകലകളില്‍ താല്പര്യം ഇത്യാദികള്‍ക്കും യോഗമുണ്ട്. പൊതുവെ ഗുണകരമായ സമയമാണിത്.

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്കും പൊതുവെ നല്ല സമയമാണ്. അന്യദേശയാത്രകള്‍ക്ക് സാധ്യത കൂടുതലുണ്ട്. ജോലിസ്ഥലത്തെ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ഭരണനേതൃത്വത്തിലുള്ളവര്‍ക്ക് നല്ല സമയമാണ്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനക്കുറവുള്ള സമയമാണ്. ആരോഗ്യകാര്യങ്ങളിലും ശ്രദ്ധിക്കേണ്ട സമയമാണ്. ഭക്ഷണത്തിന്റെ ക്രമരഹിതമായ പ്രയോഗം ഉദരരോഗങ്ങള്‍ക്ക് സാധ്യത കൂട്ടുന്നതാണ്. കഫശല്യം, ശരീരത്തില്‍ നീര്‍ക്കെട്ട് എന്നിവയ്ക്കും സാധ്യതയുണ്ട്. 9-ലെ ശനി വൈവാഹിക ബന്ധങ്ങളില്‍നിന്ന് അകറ്റിനിര്‍ത്തുന്ന ലക്ഷണം കാണിക്കുന്നതാണ്. ആയതിനാല്‍ കുടുംബകാര്യങ്ങളില്‍ പ്രഥമപരിഗണന നല്‍കേണ്ട സമയം കൂടിയാണ്.

മകം, പൂരം, ഉത്രം 1-ാം പാദം

ഈ നക്ഷത്രക്കാര്‍ക്ക് വളരെ നല്ല സമയമാണ്. ധനാഗമനം, ഉദ്ദിഷ്ടകാര്യസിദ്ധി, സാഹിത്യാദികാര്യങ്ങളില്‍ പ്രശസ്തി, അധികാരലബ്ധി എന്നിവയ്ക്ക് സാധ്യത കൂടിയ സമയംകൂടിയാണ്. വീഴ്ച, മുറിവേല്‍ക്കാനിടവരുക, രക്തദൂഷ്യം എന്നിവയ്ക്കും സാധ്യത ഏറെയുണ്ട്.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ജോലിക്ക് ഗുണകരമായ സമയമാണിത്. സാഹിത്യ സിനിമാമേഖലയിലുള്ളവര്‍ക്കും നൃത്തസംഗീതാദിരംഗത്തുള്ളവര്‍ക്കും ഗവേഷകര്‍ക്കും ഇത് നല്ല സമയമാണ്. എന്നിരുന്നാലും വിചാരിക്കാത്ത ചെലവുകള്‍ക്കും പുണ്യതീര്‍ത്ഥസ്‌നാനാദി ഗുണങ്ങള്‍ക്കും സാധ്യതയുണ്ട്.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 പാദങ്ങള്‍

വ്യാഴം ഭാഗ്യസ്ഥാനത്തുള്ള കാലവും, ബുധശുക്രന്മാര്‍ 10-ല്‍ നില്‍ക്കുന്ന സമയവും, 6-ല്‍ ശനിയുള്ള നേരവും ആയതിനാല്‍ വളരെ നല്ല സമയമാണ്. ഉദ്ദേശിച്ച കാര്യങ്ങളുടെ ശുഭകരമായ ലക്ഷ്യപ്രാപ്തിക്ക് യോഗമുണ്ട്. കര്‍മ്മാഭിവൃദ്ധി, വൈവാഹികമായ ഗുണങ്ങള്‍ എന്നിവയ്ക്കും നല്ലതാണ്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട നക്ഷത്രക്കാര്‍ക്ക്

ഇവര്‍ക്ക് അത്ര ഗുണകരമായ സമയമല്ല. അകാരണഭയം, നാശനഷ്ടങ്ങള്‍, അലസത, കോപം, വിവിധതരത്തിലുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് സാധ്യതയുണ്ട്. നല്ലത് ചെയ്താലും ചീത്ത ഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന കാലം കൂടിയാണിത്.

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവെ നല്ല സമയമാണ്. ദേവബ്രാഹ്മണപ്രസാദം, ഗുരുജനങ്ങളുടെ അനുഗ്രഹം, കര്‍മ്മകുശലത, നൂതനഗൃഹനിര്‍മ്മാണം, വാഹനലഭ്യം എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. വിവാഹാദിമംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വംവഹിക്കാനിടവരുക, പ്രശസ്തി, അദ്ധ്യാപന ഗവേഷണരംഗത്തുള്ളവര്‍ക്ക് ശോഭിക്കാവുന്ന സമയമാണ്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

ചെവിക്ക് അസുഖബാധ്യത, കഫശല്യം എന്നിവയ്ക്കും ഉദരരോഗങ്ങള്‍ക്കും സാധ്യത കൂടുതലുണ്ട്. സുഹൃത്തുക്കളുമായി കലഹസാധ്യത നില്‍ക്കുന്നതിനാല്‍ ശ്രദ്ധിക്കേണ്ട സമയമാണ്.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് വളരെ ഗുണകരമായ സമയമാണ്. ആരോഗ്യം, ഐശ്വര്യം, പ്രതാപം, പുണ്യക്ഷേത്രസന്ദര്‍ശനം, നൂതനവസ്ത്രാഭരണാദിലാഭം എന്നിങ്ങനെ സകലഗുണങ്ങള്‍ക്കും സാധ്യത ഉണ്ട്. ശിരോരോഗസാധ്യതകള്‍, രക്തദൂഷ്യം, അഗ്‌നിമാന്ദ്യം എന്നിവയ്ക്കും യോഗമുണ്ട്.

പൂരോരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഇവര്‍ക്ക് പ്രായോണ നല്ല സമയമാണ്. നൂതനവാഹനലാഭം, ഗൃഹനിര്‍മ്മാണം, അധികാരപ്രാപ്തി, കര്‍മ്മഗുണാനുഭവങ്ങള്‍ എന്നിവയ്‌ക്കെല്ലാം യോഗമുണ്ട്. സാഹിത്യരംഗത്തുള്ളവര്‍ക്കും, ക്രയവിക്രയരംഗത്തുള്ളവര്‍ക്കും ഗുണകരമായ സമയമാണ്.

Summary

Weekly horoscope and Astrology for August 18 to 24

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com