weekly horoscope
വാരഫലം 2025 ഒക്ടോബര്‍ 13 മുതല്‍ 19 വരെ weekly horoscopeMeta AI

ഈയാഴ്ച മഴ കുറയും, ഇടി മിന്നലിനു സാധ്യത; 16ന് സര്‍പ്പക്കാവുകളില്‍ ആയില്യ മഹോത്സവം

വാരഫലം 2025 ഒക്ടോബര്‍ 13 മുതല്‍ 19 വരെ
Published on

ക്ടോബര്‍ 10ന് രാത്രി 8:12 മുതല്‍ ചിത്ര ഞാറ്റുവേലയാണ്. നിലവില്‍ ശുക്രന്‍ കന്നിരാശിയിലുള്ളത് മഴ സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും ബുധനും ശുക്രനും രണ്ടു രാശികളിലായതും ബുധനും ചൊവ്വയും ഒരു രാശിയില്‍ നില്‍ക്കുന്നതും ഇടിയുടെ സാധ്യത കാണിക്കുന്നതാണ്. ഈയാഴ്ച മഴ കിട്ടുമെങ്കിലും സാധാരണയിലും കുറവായിരിക്കും. ബുധ ശുക്രന്മാര്‍ പരിവര്‍ത്തനം ചെയ്ത് നില്‍ക്കയാല്‍ ഒരു സാമൂഹിക പരിവര്‍ത്തനത്തിന്റെ കാലമാണിത്. ഒക്ടോബര്‍ 16നാണ് സര്‍പ്പക്കാവുകളില്‍ ആയില്യ മഹോത്സവം. പണ്ട് കൊടും കാടായിരുന്ന കേരളത്തില്‍ ആളുകള്‍ വീടു വെക്കാന്‍ തുടങ്ങിയതോടെ വനത്തിന്റെ തനത് ശൈലി നിലനിര്‍ത്തിയതാണ് കാവുകള്‍. ഒരു തരത്തില്‍ കേരളീയരുടെ പ്രകൃതി സംരക്ഷണ ദിനം കൂടിയാണിത്. ഒക്ടോബര്‍ 18ന് വ്യാഴം കര്‍ക്കടക രാശിയിലേയ്ക്ക് മാറും.

അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം

ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് പ്രായേണ ഗുണഫലം പറയാവുന്ന ആഴ്ചയാണിത്. സഹായികളുടെ വര്‍ദ്ധന, പുതിയ സ്ഥാനമാനങ്ങള്‍, കാര്യജയം, ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, വാഹനമാറ്റം എന്നിവയ്ക്കെല്ലാം യോഗമുണ്ട്. ഉഷ്ണരോഗങ്ങള്‍ക്കും സാധ്യത കൂടുതലുണ്ട്.

കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍

ഈ നക്ഷത്രക്കാര്‍ക്ക് നല്ല സമയമാണ്. വിദ്യാഗുണം, വിവാഹം, യാത്രകള്‍ എന്നിവയ്ക്കെല്ലാം യോഗമുണ്ട്. ക്രയവിക്രയങ്ങളില്‍ ഗുണഫലങ്ങള്‍ക്കും സാധ്യതയുണ്ട്.

weekly horoscope
വ്യാഴം ഉച്ചരാശിയിലേക്കു വരുന്നത് ഭാരതത്തിനു ഗുണകരം; അമേരിക്കയുടെ നിലപാടുകള്‍ മാറും

മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവെ ഈശ്വരാധീനമുള്ള സമയമാണ്. ക്രയവിക്രയങ്ങളില്‍ ലാഭം, സ്ഥാനമാനങ്ങള്‍, വിദ്വജ്ജന സമാഗമം, ഉദ്ദിഷ്ട കാര്യസിദ്ധി, കുടുംബ സുഖം, വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ഗുണാനുഭവങ്ങള്‍ എന്നിവയ്ക്കും യോഗമുണ്ട്.

പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രങ്ങള്‍

താരതമ്യേന ഗുണപ്രദമായ സമയമാണ്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഭൂമീ സംബന്ധമായ കലഹങ്ങള്‍ക്കും അനാവശ്യ ചെലവുകള്‍ക്കും യോഗമുള്ളതിനാല്‍ ആലോചിച്ച് പ്രവര്‍ത്തിക്കണം.

മകം, പൂരം, ഉത്രം 1-ാം പാദം

ഇവര്‍ക്ക് പൊതുവെ നല്ല സമയമാണ്. പുണ്യതീര്‍ത്ഥ സ്‌നാനാദി ഗുണം, ഉദ്ദിഷ്ടകാര്യസിദ്ധി, ധനലാഭം, ഭൂമീലാഭം, നാല്‍ക്കാലികളില്‍ നിന്ന് ഉപദ്രവം എന്നിവയ്ക്കും യോഗം കാണുന്നുണ്ട്. വിവാഹാദിമംഗള കര്‍മ്മങ്ങള്‍ക്കും ഗൃഹാരംഭപ്രവര്‍ത്തനങ്ങള്‍ക്കും നല്ല സമയമാണ്.

ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് പൊതുവെ ഗുണകരമായ സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും വളരെ നല്ല സമയമാണ്. സ്വന്തം പരിശ്രമങ്ങള്‍ക്ക് ഫലം ലഭിക്കുന്ന കാലമാണ്. ക്രയവിക്രയാദികള്‍ക്കും ഗുണകരം.

ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 നക്ഷത്രപാദങ്ങള്‍

ഈ നാളുകാര്‍ക്ക് വളരെ നല്ല സമയമാണ്. ഉദ്ദിഷ്ടകാര്യസിദ്ധി, സ്ഥാനമാന പ്രാപ്തി, പ്രശസ്തി, ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസം എന്നിവയ്ക്ക് യോഗമുണ്ട്. ഉഷ്ണ സംബന്ധമായും വാത സംബന്ധമായും എല്ലിന് അസുഖ സാധ്യതകള്‍ക്കും യോഗമുണ്ട്.

വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട

ഇവര്‍ക്ക് പൊതുവെ നല്ല സമയമാണ്. എറ്റെടുത്ത പ്രവൃത്തികള്‍ക്ക് പൂര്‍ണ്ണത വരുന്ന സമയമാണ്. അനാവശ്യയാത്രകളിലൂടെ ധനനഷ്ടത്തിന് യോഗമുണ്ട്. ക്രയവിക്രയ രംഗത്തുള്ളവര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്.

weekly horoscope
പ്രാര്‍ഥിച്ചാല്‍ ആയുരാരോഗ്യ സൗഖ്യം; അറിയാം കേരളത്തിലെ വൈദ്യനാഥ ക്ഷേത്രങ്ങള്‍

മൂലം, പൂരാടം, ഉത്രാടം 1-ാം പാദം

ഇവര്‍ക്ക് പൊതുവെ ഗുണദോഷ സമ്മിശ്രസമയമായ സമയമാണ്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ഗുണകരമായ സമയമാണ്. സംഗീത സാഹിത്യ കലാ സിനിമ മുതലായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ശോഭിക്കാന്‍ പറ്റിയ സമയമാണ്.

ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍

അക്ഷീണ പ്രവര്‍ത്തനങ്ങളിലൂടെ ഉദ്ദിഷ്ട കാര്യ സിദ്ധി, കൃഷിയില്‍ ലാഭം, ക്രയവിക്രയങ്ങളില്‍ ഗുണാനുഭവങ്ങള്‍ എന്നിവയ്ക്ക് യോഗമുണ്ട്. നാല്‍ക്കാലികളില്‍ നിന്ന് ഉപദ്രവം, ശരീരത്തില്‍ മുറിവേല്‍ക്കാനിടവരുക, നാശനഷ്ടങ്ങള്‍ എന്നിവയ്ക്കും യോഗമുണ്ട്.

അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍

പൊതുവെ ഈ നക്ഷത്രക്കാര്‍ക്ക് നല്ല സമയമാണ്. കുടുംബത്തില്‍ വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, പ്രശസ്തി, സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കെല്ലാം സാധ്യത ഉണ്ട്. ചെവിക്കും കണ്ണിനും അസുഖ സാധ്യതയും കഫശല്യത്തിന് സാധ്യതകളും ഉണ്ട്.

പൂരുരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി

ഇവര്‍ക്ക് താരതമ്യേന ഈശ്വരാധീനമുള്ള സമയമാണ്. ഏഴരശ്ശനി ദോഷങ്ങള്‍ അലസത സാധ്യത വര്‍ദ്ധിപ്പിക്കുമെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാറ്റം വരും. കാലിന് അസുഖം, അനാവശ്യ ചെലവുകള്‍ എന്നിവയ്ക്കും യോഗമുണ്ട്.

Summary

Weekly horoscope and Astrology oct 13-19

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com