ഈയാഴ്ച പലതരം തടസ്സങ്ങള്‍, ഈ നക്ഷത്രക്കാര്‍ അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം
ഒക്ടോബര്‍ 24 പകല്‍ 6:40 മുതല്‍ ചോതി ഞാറ്റുവേലയാണ്. നവംബര്‍ 2 വരെ ശുക്രന്‍ ജലരാശിയായ കന്നിയില്‍ തുടരുന്നത് ശക്തമായ മഴയുടെ സൂചന തന്നെയാണ്. ഒക്ടോബര്‍ 27 ന് ചൊവ്വ വൃശ്ചികം രാശിയിലേയ്ക്ക് മാറുന്നതോടെ കുറെശ്ശെയായി ചൂട് കൂടാന്‍ തുടങ്ങും.
ഒക്ടോബര്‍ 27നാണ് പ്രസിദ്ധമായ സ്‌കന്ദഷഷ്ഠി. സുബ്രഹ്മണ്യ ക്ഷേത്രങ്ങളില്‍ വളരെ പ്രാധാന്യമുള്ള ദിവസമാണിത്. ഒക്ടോബര്‍ 30നാണ് തിരുവോണം ഗണപതി. അന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുത്തരി നിവേദ്യവും പിറ്റേന്ന് മുക്കുടി നിവേദ്യവും നടക്കും. നവംബര്‍ 1 ഐക്യകേരള ദിനം ആയി ആചരിക്കുന്ന ദിവസമാണ്.
അശ്വതി, ഭരണി, കാര്‍ത്തിക 1-ാം പാദം
ഈ നക്ഷത്രങ്ങളില്‍ ജനിച്ചവര്‍ക്ക് പ്രായേണ നല്ല സമയമാണ്. വിവാഹാദി മംഗളകര്‍മ്മങ്ങളോട് താല്പര്യം, ക്രയവിക്രയങ്ങളില്‍ ഗുണം, ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം, കൃഷിയില്‍ താല്പര്യം, അധികാര ലബ്ധി, വാഹന ലബ്ധി, പ്രശസ്തി എന്നിവയ്ക്കെല്ലാം യോഗമുണ്ട്.
കാര്‍ത്തിക 2, 3, 4 പാദങ്ങള്‍, രോഹിണി, മകയിരം 1, 2 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് ധനാഗമനം, സ്വത്ത് ഭാഗം വെയ്ക്കാനിട വരിക, ഭൂമീലാഭം, വിദ്യാഗുണം എന്നിവയ്ക്കെല്ലാം യോഗമുണ്ട്. കലാ സാഹിത്യാദി പ്രവര്‍ത്തനങ്ങളില്‍ താല്പര്യം, ദൂരദേശയാത്രകള്‍, ഭരണതന്ത്രങ്ങളില്‍ ഗുണഫലങ്ങള്‍ ഇത്യാദികള്‍ക്കും യോഗമുണ്ട്.
മകീരം 3, 4 പാദങ്ങള്‍, തിരുവാതിര, പുണര്‍തം 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ക്ക് താരതമ്യേന ഈശ്വരാധീനമുള്ള സമയമാണ്. പ്രശസ്തി, വിദ്യാഗുണം, ഗവേഷകര്‍ക്ക് ഗുണാനുഭവങ്ങള്‍, ജലാശയങ്ങളുടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാനിടവരുക, ക്രയവിക്രയങ്ങളില്‍ ഗുണാനുഭവങ്ങള്‍, ഉന്നത സ്ഥാനമാനങ്ങള്‍, ഉദ്ദിഷ്ട കാര്യസിദ്ധി, കുടുംബ സുഖം എന്നിവയ്ക്കും യോഗമുണ്ട്.
പുണര്‍തം 4-ാം പാദം, പൂയം, ആയില്യം നക്ഷത്രങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് പൊതുവെ ഈശ്വരാധീനമുള്ള സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്കും ധാരാളം ഗുണാനുഭവങ്ങള്‍ക്ക് യോഗമുണ്ട്. ഈ നക്ഷത്രക്കാരുടെ വിവാഹാദികള്‍ക്കും സന്താന ഗുണത്തിനും പ്രശസ്തിക്കും യോഗമുള്ള സമയമാണ്.
മകം, പൂരം, ഉത്രം 1-ാം പാദം
ഇവര്‍ക്ക് പലതരം തടസ്സങ്ങളാല്‍ കാര്യാദികള്‍ക്ക് കാലതാമസം, അകാരണഭയം, തീപ്പൊള്ളലേല്‍ക്കാനിടവരിക, നാല്‍ക്കാലികളില്‍ നിന്ന് ഉപദ്രവം എന്നിവയ്ക്കും യോഗമുണ്ട്. അനാവശ്യ കാര്യങ്ങളില്‍ ഇടപെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. എന്നിരുന്നാലും സാമ്പത്തികാഭിവൃദ്ധി്ക്ക് യോഗമുണ്ട്.
ഉത്രം 2, 3, 4 പാദങ്ങള്‍, അത്തം, ചിത്ര 1, 2, പാദങ്ങള്‍
ഇവര്‍ക്ക് പൊതുവെ ഗുണഫലങ്ങള്‍ക്ക് സാധ്യതയുള്ള സമയമാണ്. ഉദ്ദിഷ്ടകാര്യസിദ്ധി, ധനലാഭം, ഭൂമീലാഭം, നാല്‍ക്കാലി വര്‍ദ്ധനം, ക്രയവിക്രയങ്ങളില്‍ ലാഭം എന്നിവയ്ക്കും യോഗം കാണുന്നുണ്ട്. വിവാഹാദിമംഗള കര്‍മ്മങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്കും ഗൃഹാരംഭത്തിനും നല്ല സമയമാണ്. വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഇക്കാലം വളരെ നല്ല സമയമാണ്. സ്വന്തം പരിശ്രമങ്ങള്‍ക്ക് വേണ്ട ഫലം ലഭിക്കുന്ന കാലമാണ്.
ചിത്ര 3, 4 പാദങ്ങള്‍, ചോതി, വിശാഖം 1, 2, 3 നക്ഷത്രപാദങ്ങള്‍
ഈ നാളുകാര്‍ക്ക് വളരെ നല്ല സമയമാണ്. ഉന്നതാധികാര പ്രാപ്തി, കാര്യസിദ്ധി, ധനാഗമനം, വിദ്യാഗുണം, വിവാഹം, വിദേശവാസ യോഗം എന്നിവയ്ക്ക് യോഗമുള്ള സമയമാണ്. അകാരണഭയം, വീഴ്ച, മുറിവേല്‍ക്കല്‍ എന്നിവയ്ക്കും യോഗമുണ്ട്.
വിശാഖം 4-ാം പാദം, അനിഴം, തൃക്കേട്ട
ഇവര്‍ക്ക് താരതമ്യേന നല്ല സമയമാണ്. പൂര്‍ത്തീകരിക്കാതെയുള്ള പ്രവൃത്തികള്‍ക്കെല്ലാം പൂര്‍ണ്ണത വരുന്ന സമയമാണ്. അലസത മാറ്റി പ്രവര്‍ത്തിച്ചാല്‍ നല്ല ഗുണഫലങ്ങള്‍ അനുഭവപ്പെടാന്‍ യോഗമുണ്ട്.
മൂലം, പൂരാടം, ഉത്രാടം 1-ാം പാദം
ഇവര്‍ക്ക് ഈശ്വരാധീനക്കുറവുള്ള സമയമാണിത്. അനാവശ്യ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുന്നത് നന്ന്. സംഗീത സാഹിത്യ കലാ സിനിമ മുതലായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശോഭിക്കാന്‍ പറ്റിയ സമയമാണ്. ആത്മാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളും തീരുമാനമെടുക്കാനുള്ള കഴിവും ഒത്തുചേര്‍ന്നാല്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യതയേറുന്ന സമയമാണ്.
ഉത്രാടം 2, 3, 4 പാദങ്ങള്‍, തിരുവോണം, അവിട്ടം 1, 2 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് വിചാരിക്കാത്ത പല ഗുണാനുഭവങ്ങള്‍ക്കും സാധ്യതയുണ്ട്. കൃഷിയില്‍ ലാഭം, ക്രയവിക്രയങ്ങളില്‍ ഗുണാനുഭവങ്ങള്‍, സുഖസമൃദ്ധമായ ജീവിതം എന്നിവയ്ക്ക് യോഗമുണ്ട്. എന്നിരുന്നാലും വീഴ്ച, ചതിയേല്‍ക്കാനിട വരിക, നാല്‍ക്കാലികളില്‍ നിന്ന് ഉപദ്രവം, ശരീരത്തില്‍ മുറിവേല്‍ക്കാനിടവരുക, അവിചാരിതമായ നാശനഷ്ടങ്ങള്‍ എന്നിവയ്ക്കും യോഗമുള്ളതിനാല്‍ ഒന്നുകൂടി ശ്രദ്ധിച്ച് പ്രവര്‍ത്തിക്കേണ്ട സമയം കൂടിയാണ്.
അവിട്ടം 3, 4 പാദങ്ങള്‍, ചതയം, പൂരോരുട്ടാതി 1, 2, 3 പാദങ്ങള്‍
ഈ നക്ഷത്രക്കാര്‍ക്ക് ഈശ്വരാധീനക്കുറവ് അനുഭവപ്പെടുന്ന ഒരു സമയമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ക്ക് തുടക്കത്തില്‍ തടസ്സങ്ങള്‍ അനുഭവപ്പെടാന്‍ സാധ്യത ഉണ്ട്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രശസ്തി, സ്ഥാനമാനങ്ങള്‍ എന്നിവയ്ക്കെല്ലാം സാധ്യത ഉണ്ട്.
പൂരുരുട്ടാതി 4-ാം പാദം, ഉത്രട്ടാതി, രേവതി
ഇവര്‍ക്ക് വളരെ ഈശ്വരാധീനമുള്ള സമയമാണ്. സന്താനാദികളുടെ വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനിടവരുക, മന:സന്തോഷം, കാര്യജയം, ഉദ്യോഗലബ്ധി, പ്രശസ്തി എന്നിവയ്ക്കും യോഗമുണ്ട്. അലസത മാറ്റി ഉണര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ പലതും നേടാന്‍ കഴിയുന്ന സമയമാണ്. അനാവശ്യ ചെലവുകള്‍, വീഴ്ച എന്നിവയ്ക്കും യോഗമുണ്ടെന്നറിഞ്ഞ് ശ്രദ്ധിച്ച് പ്രവര്‍ത്തിച്ചാല്‍ നല്ലതാണ്.
Weekly horoscope and Astrology for oct 27- Nov 2
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

