

മേടം രാശി (മാര്‍ച്ച് 21-ഏപ്രില്‍ 19)
ജോലി: ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ജോലി സ്ഥലത്ത് നിങ്ങള്‍ക്ക് സമ്മര്‍ദ്ദവും പിരിമുറുക്കവും ഉണ്ടാക്കാം. എന്നാല്‍ എല്ലാം ക്ഷമയോട് കേട്ട് ശാന്തത പാലിക്കുക. കഴിയുന്നതും ഇത്തരം പ്രതിസന്ധികളെ എല്ലാം മറികടക്കാന്‍ ശ്രമിക്കുക.
പണം: നിങ്ങള്‍ ഒരിക്കല്‍ സഹായിച്ച ഒരു വ്യക്തി, പ്രതിഫലമായോ സമ്മാനമായോ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കിയേക്കാം.
ദമ്പതികള്‍: ദമ്പതികള്‍ പണമോ പങ്കിട്ട സ്വത്തിനെ കുറിച്ചോ ഉള്ള ചര്‍ച്ചകള്‍ നടത്തേണ്ടി വന്നേക്കാം. ഇക്കാര്യത്തില്‍ നിങ്ങള്‍ക്കിടയില്‍ ചില അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം.
അവിവാഹിതര്‍: നിങ്ങള്‍ ഒരിക്കലും പ്രണയച്ചിട്ടില്ലെങ്കില്‍ 'ലവ് അറ്റ് ഫസ്റ്റ് സൈറ്റ്' നിമിഷത്തിനായി തയ്യാറെടുക്കുക.
ഇടവം രാശി (ഏപ്രില്‍ 20-മെയ് 20)
ജോലി: ജോലി സ്ഥലത്ത് നിങ്ങള്‍ ചില വെല്ലുവിളികള്‍ നേരിട്ടേക്കാം. ഇതിനായി തയ്യാറാകുക. പുതിയ പദ്ധതികള്‍ അല്ലെങ്കില്‍ മുന്‍കൂട്ടി പ്ലാന്‍ ചെയ്ത ജോലികളില്‍ കുറച്ച് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം.
പണം: പതിവിലും കൂടുതല്‍ ചെലവഴിക്കാന്‍ നിങ്ങള്‍ പ്രലോഭിതനായേക്കാം, അതിനാല്‍ വ്യക്തമായ ഒരു ബജറ്റില്‍ഒതുങ്ങി അതില്‍ ഉറച്ചുനില്‍ക്കുക.
ദമ്പതികള്‍: ദമ്പതികള്‍ ജോലി സംബന്ധമോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊണ്ടോ അകന്ന് കഴിയേണ്ടി വന്നേക്കാം. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ രണ്ടുപേരും അഭിമുഖീകരിച്ചേക്കാം.
അവിവാഹിതര്‍: മറ്റുള്ളവര്‍ നിങ്ങളില്‍ എളുപ്പത്തില്‍ ആകര്‍കരാകുന്നതിനാല്‍ അവിവാഹിതരെയും വിവാഹിതരെയും ഒരുപോലെ ആകര്‍ഷിച്ചേക്കാം. അതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കുക
മിഥുനം രാശി (മെയ് 21-ജൂണ്‍ 20)
ജോലി: നിങ്ങളുടെ പ്രധാന ജോലിയും മറ്റ് തിരക്കുകളാലും നിങ്ങള്‍ വ്യാപൃതരാകുന്നതിനാല്‍ നിങ്ങള്‍ നല്ല തിരക്കിലാണ്
വലിയ ബജറ്റുകളോ അല്ലെങ്കില്‍ വന്‍ പദ്ധതികളോ നോക്കി നടത്താന്‍ നിങ്ങള്‍ തയാറായേക്കാം.
പണം: നിങ്ങളുടെ കൈകളിലൂടെ കുറച്ചധികം പണം ഒഴുകുന്നു. ഒടുവില്‍ ഒരു നിശ്ചിത വരുമാന ആശയം
നിങ്ങളുടെ മനസില്‍ ഉദിച്ചേക്കാം.
ദമ്പതികള്‍: നിങ്ങളുടെ ബന്ധം കുടുതല്‍ ദൃഢമാക്കും. നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഇഷ്ടമുള്ള പഴയ സ്ഥലങ്ങള്‍
രണ്ടുപേരും വീണ്ടും സന്ദര്‍ശിച്ചേക്കാം.
അവിവാഹിതര്‍: ഒരു പഴയ പ്രണയം വീണ്ടും കടന്നുവരാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ നിങ്ങളുടെ മുന്‍ കാമുകനെപ്പോലെ തോന്നിക്കുന്ന ഒരു അപരിചിതനെ നിങ്ങള്‍ കണ്ടുമുട്ടിയേക്കാം.
കര്‍ക്കടക രാശി (ജൂണ്‍ 21-ജൂലൈ 22)
ജോലി: നിങ്ങള്‍ സമയവും പരിശ്രമവും ചെലവഴിച്ച ഒരു പ്രധാന പ്രോജക്റ്റ് ഒടുവില്‍ വലിയ വിജയം നേടും. നിങ്ങള്‍ക്ക് അവസാന നിമിഷം ഒരു ബിസിനസ്സ് യാത്ര നടത്താം, തയ്യാറാകൂ.
പണം: അധിക പണം നിങ്ങളുടെ വഴിക്ക് വന്നേക്കാം, നിങ്ങളുടെ സര്‍ക്കിളില്‍ നിന്ന് അനൗപചാരിക ജോലികള്‍ എത്തിയേക്കാം.
ദമ്പതികള്‍: തുറന്ന സംഭാഷണങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പത്തിലാക്കും. ഇത് പരസ്പരം മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കും.
അവിവാഹിതര്‍: ജോലിയോ പൊതുവായ അഭിനിവേശങ്ങളോ നിങ്ങളെ കൗതുകകരമായ ഒരാളിലേക്ക് നയിച്ചേക്കാം.
ചിങ്ങം രാശി (ജൂലൈ 23-ഓഗസ്റ്റ് 22)
ജോലി: അപ്രതീക്ഷിത പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ നിങ്ങള്‍ കഠിനാധ്വാനത്തിലൂടെ നേടിയ അനുഭവ സമ്പത്ത്
നിങ്ങളുടെ രഹസ്യ ആയുധമായി മാറിയേക്കാം. നിങ്ങള്‍ക്ക് പരിചിതനായ വ്യക്തി നിങ്ങള്‍ക്ക് പുതിയ ജോലി വാഗ്ദാനം ചെയ്‌തേക്കാം.
പണം: നിങ്ങള്‍ക്ക് അപ്രതീക്ഷിതമായി ഒരു വരുമാനം ലഭിച്ചേക്കാം, പക്ഷേ അത് പേപ്പര്‍ വര്‍ക്കുകളും ഉള്‍പ്പെടെ നിങ്ങള്‍ക്ക് അമിത ജോലി ഭാരമായേക്കും.
ദമ്പതികള്‍: പണവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാകാം.
അവിവാഹിതര്‍: നിങ്ങളുടെ സുഹൃത്തുക്കള്‍ കാണിച്ച് തരുന്ന വ്യക്തിയോട് നിങ്ങള്‍ക്ക് പ്രത്യോക വികാരങ്ങളൊന്നും ഉണ്ടാകണമെന്നും ഉറപ്പില്ല. നിങ്ങളുടെ ജന്മവാസനയില്‍ വിശ്വസിക്കുക.
കന്നി രാശി (ഓഗസ്റ്റ് 23-സെപ്റ്റംബര്‍ 22)
ജോലി: വിലപ്പെട്ട ഉള്‍ക്കാഴ്ചകളും വളര്‍ച്ചയും വാഗ്ദാനം ചെയ്യുന്ന പ്രധാനപ്പെട്ട പദ്ധതികള്‍ നിങ്ങളുടെ വഴിക്ക് വന്നേക്കാം. സംരംഭകര്‍ ചെലവ് കുറയ്ക്കുന്നതിനുള്ള മികച്ച വഴികള്‍ കണ്ടെത്തും.
പണം: നിങ്ങള്‍ സ്വത്ത് വില്‍ക്കുകയോ ഏജന്റായി ജോലി ചെയ്യുകയോ ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് കരാര്‍ അവസാനിപ്പിക്കാന്‍ കഴിയും.
ദമ്പതികള്‍: ചില സുഹൃത്തുക്കളുമായുള്ള നിങ്ങളുടെ അമിത സൗഹൃദപരമായ പെരുമാറ്റം കാരണം അസൂയ ഉണ്ടാകാം.
അവിവാഹിതര്‍: സ്‌നേഹം കണ്ടെത്തുന്നത് നിങ്ങളുടെ മുന്‍ഗണനയല്ല, ദുര്‍ബലതയെക്കുറിച്ചുള്ള ഭയം നിങ്ങള്‍ക്ക് ചുറ്റും വൈകാരിക മതിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നു.
തുലാം രാശി (സെപ്റ്റംബര്‍ 23-ഒക്ടോബര്‍ 22)
ജോലി: അപ്രതീക്ഷിത പ്രശ്നങ്ങളുടെ ഒരു തിരമാല കാര്യങ്ങള്‍ മന്ദഗതിയിലാക്കുകയും നിങ്ങളുടെ ക്ഷമയെ പരീക്ഷിക്കുകയും ചെയ്തേക്കാം. എന്നിരുന്നാലും, മുന്‍കാല വെല്ലുവിളികളില്‍ നിന്നുള്ള പാഠങ്ങള്‍ നിങ്ങളെ ശാന്തരാക്കും.
പണം: വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനോ, പിന്തുണ കണ്ടെത്തുന്നതിനോ, ഫണ്ട് സ്വരൂപിക്കുന്നതിനോ ഉള്ള ശ്രമങ്ങള്‍ തൃപ്തികരമായ ഫലങ്ങള്‍ നല്‍കും.
ദമ്പതികള്‍: നിങ്ങള്‍ രണ്ടുപേരും കൂടുതല്‍ കടമകള്‍ ഏറ്റെടുക്കേണ്ടി വന്നേക്കാം അല്ലെങ്കില്‍ ഒരു വീട് പണിയാന്‍ ശ്രമിക്കേണ്ടി വന്നേക്കാം.
അവിവാഹിതര്‍: മുന്‍കാല ബന്ധങ്ങളില്‍ നിന്ന് നിങ്ങള്‍ ഇപ്പോഴും പിന്മാറാന്‍ ശ്രമിക്കുകയാണെങ്കില്‍, ഈ ആഴ്ച നിങ്ങളെ ഇവയെല്ലാം മറികടക്കാന്‍ സഹായിച്ചേക്കാം.
വൃശ്ചികം രാശി (ഒക്ടോബര്‍ 23-നവംബര്‍ 21)
ജോലി: നിങ്ങളുടെ സമയങ്ങള്‍ പ്രധാനപ്പെട്ട പ്രോജക്റ്റുകളും മറ്റ് ജോലികളും കാരണം നഷ്ടമായേക്കാം. എന്നാല്‍
മുന്നോട്ട് തന്നെ പോകുകയും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക.
പണം: ദൂരെ നിന്നുള്ള ഒരു സുഹൃത്ത് നിങ്ങള്‍ക്ക് അധിക പണം സമ്പാദിക്കാനുള്ള ഒരു പുതിയ മാര്‍ഗം കൊണ്ടുവന്നേക്കാം.
ദമ്പതികള്‍: നിങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ അകലുന്നത് ഒരു മത്സരമാക്കി മാറ്റുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഇത് പിരിമുറുക്കത്തിന് കാരണമായേക്കാം.
അവിവാഹിതര്‍: നിങ്ങള്‍ പുതിയ ഒരാളെ കണ്ടുമുട്ടുകയും ഒരു പുതിയ ബന്ധം ആരംഭിക്കാന്‍ ശക്തമായ പ്രേരണ നല്‍കുകയും ചെയ്‌തേക്കാം.
ധനു രാശി (നവംബര്‍ 22-ഡിസംബര്‍ 21)
ജോലി: ഉന്നതരില്‍ നിന്നുള്ള തീരുമാനങ്ങളില്‍ ഉണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങള്‍ കാര്യങ്ങള്‍ ഇളക്കിമറിക്കുകയും ജോലിസ്ഥലത്തെ പിരിമുറുക്കം മാറ്റുകയും ചെയ്‌തേക്കാം. നിങ്ങളുടെ മുന്‍കാല അനുഭവം ഇതിനെല്ലാം സഹായിക്കും.
പണം: പുതിയ വരുമാന സ്രോതസ്സുകള്‍ തേടുന്നതിനോ നിങ്ങളുടെ കടങ്ങള്‍ പരിഹരിക്കുന്നതിനോ ഇത് നല്ല സമയമാണ്.
ദമ്പതികള്‍: നിങ്ങള്‍ക്ക് ഒരുമിച്ച് പുതുതായി എന്തെങ്കിലും ചെയ്‌തേക്കാം. ഒരു യാത്ര, പ്രോജക്റ്റ് അല്ലെങ്കില്‍ ഒരു പൊതു ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കുക.
അവിവാഹിതര്‍: നിങ്ങള്‍ ഒരു കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുകയാണെങ്ങില്‍ ഈ ആഴ്ച തീരുമാണമെടുക്കാന്‍ നല്ല സമയമായിരിക്കാം.
മകരം രാശി (ഡിസംബര്‍ 22-ജനുവരി 19)
ജോലി: പെട്ടെന്ന് ചെയ്ത് തീര്‍ക്കേണ്ട ജോലികളും തന്ത്രശാലികളായ ആളുകളുടെ ഇടപെടലും കാരണം നിങ്ങള്‍ക്ക് നില്‍ക്കാന്‍ സമയമില്ലാത്തതുപോലെ തിരക്കിലാകും. സാഹചര്യങ്ങള്‍ അത്ര എളുപ്പമായിരിക്കില്ല, ശാന്തത പാലിക്കുക
ഓരോ വെല്ലുവിളിയെയും ഓരോ പടിയായി നേരിടുക.
പണം: നിങ്ങള്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും പണം പാഴാക്കുന്നത് ഒഴിവാക്കാനും കഴിയും.
ദമ്പതികള്‍: രസകരമായ സമയങ്ങളും ചെറിയ യാത്രകളും നിങ്ങളെ വീണ്ടും അടുപ്പിച്ചേക്കാം.
അവിവാഹിതര്‍: ഒരു പുതിയ സ്ഥലം, ചെറിയ യാത്ര, അല്ലെങ്കില്‍ ഒരു ഡേറ്റിങ് ആപ്പ് പോലും പുതിയ കാര്യങ്ങളിലേക്ക് എത്തിക്കും.
കുംഭം രാശി (ജനുവരി 20-ഫെബ്രുവരി 18)
ജോലി: മറ്റുള്ളവര്‍ ആഗ്രഹിക്കുന്ന ഒരു സ്ഥാനത്തോ ഉത്തരവാദിത്തത്തിലോ നിങ്ങള്‍ നിയമിക്കപ്പെട്ടേക്കും. ചില സഹപ്രവര്‍ത്തകര്‍ക്ക് അസൂയ തോന്നിയേക്കാം, പക്ഷേ അത് നിങ്ങളെ നിരാശപ്പെടുത്തരുത്.
പണം: അപ്രതീക്ഷിത ചെലവുകള്‍ ഉയര്‍ന്നുവന്നേക്കാം. അപകടസാധ്യതയുള്ള നിക്ഷേപങ്ങളോ വലിയ ചെലവുകളോ ഒഴിവാക്കുക.
ദമ്പതികള്‍: നിങ്ങളുടെ ബന്ധം കൂടുതല്‍ തിരക്കേറിയതാകാം, പക്ഷേ നിങ്ങള്‍ രണ്ടുപേരും എപ്പോഴും പരസ്പരം പിന്തുണയ്ക്കും.
അവിവാഹിതര്‍: നിങ്ങളെ ഇഷ്ടമുള്ള അല്ലെങ്കില്‍ നിങ്ങളുമായി അടുപ്പമുള്ള ഒരാള്‍ നിങ്ങളറിയായെ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും.
മീനം രാശി(ഫെബ്രുവരി 19-മാര്‍ച്ച് 20)
ജോലി: പല മേഖലകളില്‍ നിന്നുമുള്ള അപ്രതീക്ഷിത പ്രശ്‌നങ്ങളും സമ്മര്‍ദ്ദവും കുന്നുകൂടാം, പക്ഷേ നിങ്ങള്‍ക്ക് അത് ബുദ്ധിപൂര്‍വ്വമായ ചിന്തയോടും ആത്മവിശ്വാസത്തോടും കൂടി കൈകാര്യം ചെയ്യാന്‍ കഴിയും.
പണം: യാത്രകള്‍ക്ക് പതിവിലും കൂടുതല്‍ ചിലവ് വരാം, എന്നാല്‍ അത് പുതിയ ബന്ധങ്ങളും പണവും കൊണ്ടുവന്നേക്കാം.
ദമ്പതികള്‍: നിങ്ങള്‍ പരസ്പരം നന്നായി കരുതുന്നു. നിങ്ങള്‍ രണ്ടുപേരും പരസ്പരം സുഹൃത്തുക്കളെ പോലും
പ്രോത്സാഹനം നല്‍കുന്നവരാണ്.
അവിവാഹിതര്‍: ക്യുപിഡ് നിങ്ങളെ മറ്റൊരാള്‍ക്ക് പരിചയപ്പെടുത്തിയേക്കാം, പക്ഷേ നിങ്ങള്‍ക്ക് അതില്‍ ഒരു നിരാശ തോന്നിയേക്കാം. നിങ്ങള്‍ ആവശ്യമുള്ള സമയം എടുക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
