പുതിയ ഗ്രില്‍, 201ബിഎച്ച്പി കരുത്ത്; വരുന്നു ഫോര്‍ച്യൂണറിന്റെ ലീഡര്‍ എഡിഷന്‍, ബുക്കിങ് ഈ ആഴ്ച അവസാനം, ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, (TKM) അവരുടെ പ്രീമിയം മോഡലായ ഫോര്‍ച്യൂണറിന്റെ പുതിയ 2025 ലീഡര്‍ എഡിഷന്‍ പ്രദര്‍ശിപ്പിച്ചു
2025 Toyota Fortuner Leader Edition Unveiled
2025 Toyota Fortuner Leader Edition Unveiledimage credit:Toyota
Updated on
1 min read

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍, (TKM) അവരുടെ പ്രീമിയം മോഡലായ ഫോര്‍ച്യൂണറിന്റെ പുതിയ 2025 ലീഡര്‍ എഡിഷന്‍ പ്രദര്‍ശിപ്പിച്ചു. ഈ പ്രത്യേക പതിപ്പിന്റെ ബുക്കിങ് ഈ ആഴ്ച അവസാനം ആരംഭിക്കും. ഔദ്യോഗിക വെബ്സൈറ്റ്, ടൊയോട്ട ഡീലര്‍ഷിപ്പ് എന്നിവ വഴി ബുക്കിങ് നടത്താന്‍ കഴിയുന്നവിധമാണ് ക്രമീകരണം ഒരുക്കുന്നത്.

നിരവധി മാറ്റങ്ങളുമായാണ് 2025 ടൊയോട്ട ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന്‍ പുറത്തിറങ്ങാന്‍ പോകുന്നത്. പുതിയ ഗ്രില്‍, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ക്കുള്ള ലിപ് സ്പോയിലറുകള്‍, ക്രോം ഇന്‍സേര്‍ട്ടുകള്‍ എന്നിവ ഇതില്‍ ചിലത് മാത്രമാണ്. തിളക്കമുള്ള ഗ്ലോസ് ബ്ലാക്ക് അലോയ് വീലാണ് മറ്റൊരു പ്രത്യേകത. ആറ്റിറ്റിയൂഡ് ബ്ലാക്ക്, സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, സില്‍വര്‍ എന്നിവ ഉള്‍പ്പെടെ മൂന്ന് നിറങ്ങളില്‍ ഇവ വിപണിയില്‍ എത്തും.

2025 Toyota Fortuner Leader Edition Unveiled
ഡ്യുവല്‍-ഡിസ്‌ക് ബ്രേക്ക്, ഗ്ലൈഡ് ത്രൂ ടെക്‌നോളജി, പുതിയ ടിവിഎസ് റൈഡര്‍ വിപണിയില്‍; ഒരു ലക്ഷം രൂപയില്‍ താഴെ വില

ഇന്റീരിയറില്‍ കറുപ്പും മെറൂണും നിറങ്ങളില്‍ ഒരുക്കിയിരിക്കുന്ന ഡ്യുവല്‍-ടോണ്‍ സീറ്റുകളും ഡോര്‍ ട്രിമ്മുകളും, ഓട്ടോ-ഫോള്‍ഡിംഗ് മിററുകള്‍, ഇലുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം (TPMS) എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. പുതിയ ഫോര്‍ച്യൂണര്‍ ലീഡര്‍ എഡിഷന് കരുത്ത് പകരുന്നത് 201ബിഎച്ച്പി പവറും 500എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്ന 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമായി എന്‍ജിനെ ഇണക്കിചേര്‍ത്തിട്ടുണ്ട്.

2025 Toyota Fortuner Leader Edition Unveiled
അഡ്വഞ്ചര്‍ ബൈക്കുമായി ടിവിഎസ്, ആര്‍ടിഎക്‌സ് 300 ഒക്ടോബര്‍ 15 ന് പുറത്തിറക്കും
Summary

2025 Toyota Fortuner Leader Edition Unveiled: Bookings to Open Soon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com