കരുത്തുറ്റ ആല്‍ഫ 2 എന്‍ജിന്‍, ഒന്നിലധികം എബിഎസ് മോഡുകള്‍; യെസ്ഡി സ്‌ക്രാംബ്ലറും റോഡ്സ്റ്ററും ചൊവ്വാഴ്ച ഇന്ത്യന്‍ വിപണിയില്‍

ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് ചൊവ്വാഴ്ച പുതിയ രണ്ട് ബൈക്കുകള്‍ പുറത്തിറക്കും
Roadster
Yezdi Scrambler and Roadster India Launch on 12 AugustIMAGE CREDIT: Yezdi Motorcycle
Updated on: 
1 min read

മുംബൈ: ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ജാവ യെസ്ഡി മോട്ടോര്‍ സൈക്കിള്‍സ് ചൊവ്വാഴ്ച പുതിയ രണ്ട് ബൈക്കുകള്‍ പുറത്തിറക്കും.യെസ്ഡി സ്‌ക്രാംബ്ലര്‍, യെസ്ഡി റോഡ്സ്റ്റര്‍ എന്നി പേരുകളിലാണ് പുതിയ ബൈക്കുകള്‍.

2025 യെസ്ഡി അഡ്വഞ്ചറില്‍ കണ്ടതിന് അനുസൃതമായി അപ്ഡേറ്റുകളോടെയായിരിക്കും പുതിയ ബൈക്കുകള്‍ വിപണിയില്‍ എത്തുക. ഈ ബൈക്കുകള്‍ക്ക് അപ്ഡേറ്റ് ചെയ്ത ആല്‍ഫ 2 എന്‍ജിന്‍ ആയിരിക്കും കരുത്തുപകരുക. കൂടാതെ നിരവധി മറ്റു ഫീച്ചറുകളും പ്രതീക്ഷിക്കുന്നുണ്ട്.ട്രാക്ഷന്‍ കണ്‍ട്രോള്‍, ഒന്നിലധികം എബിഎസ് മോഡുകള്‍ (മോഡലിനെ ആശ്രയിച്ചിരിക്കുന്നു), പുതിയ പെയിന്റ് സ്‌കീമുകള്‍ തുടങ്ങിയ സവിശേഷതകള്‍ പ്രതീക്ഷിക്കാം. കസ്റ്റമൈസേഷന്‍ ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നതും കമ്പനിയുടെ പരിഗണനയിലുണ്ട്.

പഴയ മോഡലുകളെ അപേക്ഷിച്ച് വിഷ്വല്‍ അപ്പീലിനായി രണ്ട് ബൈക്കുകളിലും ഡിസൈന്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധ്യതയുണ്ട്. 2025 യെസ്ഡി റോഡ്സ്റ്ററില്‍ ഹിമാലയന്‍ 450-ന് സമാനമായി ടെയില്‍ലൈറ്റുകളായി എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ഉള്‍പ്പെടുത്തും. ഹാര്‍ഡ്വെയര്‍ രംഗത്തും ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. പുതുക്കിയ റിയര്‍ ഡാംപറുകള്‍ക്കൊപ്പം പരിഷ്‌കരിച്ച സസ്പെന്‍ഷന്‍ സജ്ജീകരണവും ഉള്‍പ്പെട്ടേക്കാം.

Roadster
ഒറ്റ ചാര്‍ജില്‍ 116 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം, ഐക്കോണിക് ടു വീലറിന്റെ തനിപ്പകര്‍പ്പ്; കൈനറ്റിക് DX ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍

യെസ്ഡി അഡ്വഞ്ചറില്‍ 29.6 ബിഎച്ച്പിയും 29.9 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന 334 സിസി, ലിക്വിഡ്-കൂള്‍ഡ് ആല്‍ഫ 2 എന്‍ജിനാണ് രണ്ട് മോട്ടോര്‍സൈക്കിളിനും കരുത്ത് പകരുക. ഈ എന്‍ജിന്‍ ആറ് സ്പീഡ് ഗിയര്‍ബോക്സുമായി ഇണക്കിചേര്‍ത്തിട്ടുണ്ട്. യെസ്ഡി രണ്ട് മോട്ടോര്‍സൈക്കിളുകളും ഒന്നിലധികം വേരിയന്റുകള്‍ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

Roadster
പുതിയ തലമുറ വെന്യു ഒക്ടോബര്‍ 24ന് ഇന്ത്യന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍
Summary

2025 Yezdi Scrambler and Roadster India Launch on 12 August

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER