

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജ് ഓട്ടോ ഡോമിനാര്‍ 400 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. പുതിയ മോഡലില്‍ 350cc എന്‍ജിനാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2.03 ലക്ഷം (എക്‌സ്-ഷോറൂം) വിലയിട്ടിരിക്കുന്ന ഈ ബൈക്കിന് മുന്‍പത്തെ മോഡലിനേക്കാള്‍ 37,000 രൂപ കുറവാണ്. എന്‍ജിന്‍ ശേഷി കുറച്ചതോടെ പുതിയ ജിഎസ്ടി സ്ലാബ് അനുസരിച്ചാണ് വില കുറഞ്ഞത്.
മുന്‍പ് ഈ മോഡലിന് 40 ശതമാനം നികുതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ 18 ശതമാനം ജിഎസ്ടി നിരക്കിലേക്ക് മാറിയതാണ് ഈ വിലക്കുറവിന് കാരണം. എന്‍ജിന്‍ ശേഷി 373ccല്‍ നിന്ന് 349.13cc ആയാണ് കുറച്ചത്. സ്‌ട്രോക്ക് ലെങ്ത് 60mm-ല്‍ നിന്ന് 56.1mm ആക്കി കുറച്ചുകൊണ്ടാണ് ഇത് സാധ്യമാക്കിയത് (ബോര്‍ സൈസ് 89mm ആയി തന്നെ തുടരുന്നു).
9,000rpmല്‍ 40.04bhp കരുത്ത് ആണ് ഇത് പുറപ്പെടുവിക്കുന്നത്. പരമാവധി ടോര്‍ക്ക് 7,500rpm-ല്‍ 33.2Nm ആണ് (ഇത് മുന്‍പത്തെക്കാള്‍ 1.8Nm കുറവാണ്). ബൈക്കിന്റെ ഭാരം 3 കിലോ കുറഞ്ഞ് 190 കിലോ ആയിട്ടുണ്ട്. പെരിമീറ്റര്‍ ഫ്രെയിം, 17 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകള്‍ എന്നിവയില്‍ മാറ്റമില്ല. മുന്‍വശത്ത് USD ഫോര്‍ക്കുകളും പിന്നില്‍ മോണോ ഷോക്കുമാണ് സസ്‌പെന്‍ഷന്‍ നല്‍കുന്നത്.
സുരക്ഷയ്ക്കായി രണ്ട് വശങ്ങളിലും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകളും ഡ്യുവല്‍ ചാനല്‍ എബിഎസും സജ്ജീകരിച്ചിട്ടുണ്ട്.13 ലിറ്റര്‍ ഫ്യുവല്‍ ടാങ്ക് നിലനിര്‍ത്തിയിട്ടുണ്ട്. നിലവില്‍ കറുപ്പ് (Black), പച്ച (Green) എന്നീ രണ്ട് നിറങ്ങളില്‍ 2026 ബജാജ് ഡോമിനാര്‍ 400 ലഭ്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates