1.36 ലക്ഷം രൂപ വില; പുതിയ പള്‍സര്‍ 220എഫ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡലായ പള്‍സര്‍ 220എഫിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു
Bajaj Pulsar 220F
Bajaj Pulsar 220FSource: Bajaj
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ബജാജിന്റെ ജനപ്രിയ മോഡലായ പള്‍സര്‍ 220എഫിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 1.36 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. പുതിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്ലൈറ്റും (LED projector headlight) എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളുമാണ് ഈ ബൈക്കിന്റെ പ്രധാന സവിശേഷതകള്‍.

ലോ ബീമും ഹൈ ബീമും ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന ഒരൊറ്റ പ്രൊജക്ടര്‍ യൂണിറ്റാണ് പുതിയ ഹെഡ്ലൈറ്റ് ക്ലസ്റ്ററിലുള്ളത്. എന്നാല്‍ ഇതിന്റെ മുന്‍പത്തെ മോഡലില്‍ ലോ ബീമിനായി പ്രൊജക്ടറും ഹൈ ബീമിനായി മള്‍ട്ടി-റിഫ്‌ലെക്ടര്‍ യൂണിറ്റുമായിരുന്നു നല്‍കിയിരുന്നത്. പുതിയ പള്‍സര്‍ 220എഫിന്റെ പൊസിഷന്‍ ലൈറ്റുകളും ഇപ്പോള്‍ എല്‍ഇഡി യൂണിറ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്. പരിഷ്‌കരിച്ച ഈ ലൈറ്റിങ് സജ്ജീകരണം ബൈക്കിന്റെ മുന്‍ഭാഗത്തിന് ആകര്‍ഷകമായ ഒരു പുതുമ നല്‍കുന്നു.

Bajaj Pulsar 220F
പുതിയ ബജാജ് പള്‍സര്‍ ജൂലൈ അവസാനം?; അറിയാം സവിശേഷതകള്‍

ബൈക്കിന്റെ മറ്റ് ഡിസൈനിലോ മെക്കാനിക്കല്‍ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നുമില്ല. 8,500rpm-ല്‍ 20.1bhp കരുത്തും 7,000rpm-ല്‍ 18.55Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 220cc, എയര്‍/ഓയില്‍-കൂള്‍ഡ്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് പള്‍സര്‍ 220എഫിന് ഇപ്പോഴുമുള്ളത്. 5-സ്പീഡ് ഗിയര്‍ബോക്‌സുമായാണ് ഈ എന്‍ജിന്‍ ഘടിപ്പിച്ചിരിക്കുന്നത്. ഓള്‍-എല്‍ഇഡി ലൈറ്റിങ്ങിന് പുറമെ മൊബൈല്‍ ചാര്‍ജിംഗ് പോര്‍ട്ടും ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനുമുള്ള എല്‍സിഡി ഡിസ്പ്ലേയും ഈ ബൈക്ക് വാഗ്ദാനം ചെയ്യുന്നു.

Bajaj Pulsar 220F
550 കിലോമീറ്റര്‍ വരെ റേഞ്ച്, കാത്തിരിപ്പിന് അവസാനം; സിയറ ഇവി ലോഞ്ച് 30ന്, ഫീച്ചറുകള്‍
Summary

2026 Bajaj Pulsar 220F launched at Rs 1.36 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com