ക്രൂയിസ് കണ്‍ട്രോള്‍, ക്ലച്ച് ഉപയോഗിക്കാതെ ഗിയര്‍ മാറാം; ഹീറോ എക്‌സ്ട്രീ 250ആര്‍ 2026 വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് അപ്‌ഡേറ്റ് ആയ എക്‌സ്ട്രീ 250ആര്‍ 2026 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.
2026 Hero Xtreme 250R
2026 Hero Xtreme 250Rsource: X
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ പുതിയ ബൈക്ക് അപ്‌ഡേറ്റ് ആയ എക്‌സ്ട്രീ 250ആര്‍ 2026 പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.98 ലക്ഷം രൂപയാണ് ( എക്‌സ്‌ഷോറൂം) വില. കാര്‍ബണ്‍ റെഡ്, കാര്‍ബണ്‍ വൈറ്റ്, കാര്‍ബണ്‍ ബ്ലാക്ക് എന്നി മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്.

മെക്കാനിക്കല്‍ ആയി പഴയ മോഡലുമായി വലിയ മാറ്റമില്ല. 250 സിസി ലിക്വിഡ് കൂള്‍ഡ് ഫോര്‍ വാല്‍വ് ഡിഒസിഎച്ച് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 29 ബിഎച്ച്പി കരുത്തും 25.3 എന്‍എം ടോര്‍ക്കുമാണ് ഇത് ഉല്‍പ്പാദിപ്പിക്കുന്നത്. പുതിയ കാര്‍ബണ്‍ ഫൈബര്‍ ഹൈഡ്രോ ഡിപ്പ്ഡ് പാനലുകള്‍ ഇതിന് കൂടുതല്‍ ആകര്‍ഷകമായ രൂപം നല്‍കുന്നു. ഇതിന് പുറമേ ഗോള്‍ഡ് അനോഡൈസ്ഡ് ഫ്രണ്ട് ഫോര്‍ക്കുകള്‍, റിം ടേപ്പുകളുള്ള കളേര്‍ഡ് വീലുകള്‍, പുതിയ ഗ്രാഫിക്‌സ്, എംബോസ്ഡ് ഡീറ്റെയ്‌ലിങ് എന്നിവയും ഇതിന്റെ ഫീച്ചറുകളാണ്. പിന്‍ സസ്‌പെന്‍ഷനില്‍ എഫ്എസ്ഡി ബ്രാന്‍ഡിങും കാണാം.

നിശ്ചിത വേഗം നിലനിര്‍ത്താന്‍ സഹായിക്കുന്ന ക്രൂയിസ് കണ്‍ട്രോള്‍, ഹീറോ മോട്ടോകോര്‍പ്പിന്റെ ആദ്യത്തെ സെന്‍സറില്ലാത്ത ബൈ- ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്ററുമാണ് മറ്റു സവിശേഷതകള്‍. ക്ലച്ച് ഉപയോഗിക്കാതെ തന്നെ ഗിയര്‍ മാറ്റാന്‍ ഇത് സഹായിക്കും. റൈഡ്, റോഡ്, സ്‌പോര്‍ട്ട്, ട്രാക്ക് എന്നിങ്ങനെ നാലു റൈഡിങ് മോഡുകളിലാണ് പുതിയ ബൈക്ക് വരുന്നത്.

ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, ഫുള്‍ കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവയും ഇതില്‍ കാണാം. ലാപ് ടൈമര്‍, ഡ്രാഗ് ടൈമര്‍, ബ്ല്യൂടൂത്ത് കണക്ടിവിറ്റിയിലൂടെ കോള്‍, സന്ദേശ അലര്‍ട്ടുകള്‍, ഫോണ്‍ ബാറ്ററി വിവരങ്ങള്‍, ടേണ്‍- ബൈ ടേണ്‍ നാവിഗേഷന്‍ എന്നിവയാണ് ടിഫ്ടി ഡിസ്‌പ്ലേയില്‍ ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 17ന് ബുക്കിങ് ആരംഭിക്കും. നവംബര്‍ ഒന്നുമുതല്‍ ഡെലിവറിക്ക് തുടക്കമാകും.

2026 Hero Xtreme 250R
സയന്‍സ് ഫിക്ഷന്‍ സിനിമയല്ല! പറക്കും കാര്‍ അവതരിപ്പിച്ച് മസ്‌ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല്‍ വേഗം- വിഡിയോ
2026 Hero Xtreme 250R
ഡ്യുവല്‍ ചാനല്‍ എബിഎസ്, ടിഎഫ്ടി കണ്‍സോള്‍, മൂന്ന് ലക്ഷം രൂപയില്‍ താഴെ വില; കാവാസാക്കി ഇസഡ്300 ചൊവ്വാഴ്ച വിപണിയില്‍
Summary

2026 Hero Xtreme 250R Launched at Rs 1.98 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com