

മുംബൈ: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ആംപിയര്‍ അവരുടെ പുതിയ നെക്‌സസ് ഇഎക്‌സ്+ ഇലക്ട്രിക് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.3 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. കരുത്തുറ്റ 5kw മോട്ടോറാണ് പ്രധാന ഫീച്ചര്‍.
രണ്ടു വേരിയന്റുകളില്‍ ഇത് ലഭ്യമാണ്. സ്റ്റാന്‍ഡേര്‍ഡ് വേരിയന്റിന് 1.3 ലക്ഷം രൂപയും ഇന്റലിപാക്ക് ഉള്ള വേരിയന്റിന് 1.36 ലക്ഷം രൂപയുമാണ് വില (എക്‌സ്‌ഷോറൂം). കാര്‍ബണ്‍ നൈറ്റ്, സ്റ്റീല്‍ ഗ്രേ എന്നി രണ്ടു നിറങ്ങളില്‍ ഇരു വേരിയന്റുകളും ലഭിക്കും.
202 എന്‍എം പീക്ക് ടോര്‍ക്ക് ഉല്‍പ്പാദിപ്പിക്കുന്ന പുതിയ 5kwh മോട്ടോറാണ് ഇതിലെ പ്രധാന ആകര്‍ഷണം. സ്‌കൂട്ടറിന് 40 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. കയറ്റങ്ങള്‍, മലയോര പാതകള്‍ എന്നിവിടങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ ഈ മോട്ടോറിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഇന്റലിപാക്ക് ഉള്ള വേരിയന്റില്‍ ആംപിയര്‍ കണക്ട് ആപ്പ് വഴി മികച്ച കണക്ടഡ് ഫീച്ചറുകള്‍ ലഭിക്കും. റിയല്‍ ടൈം ചാര്‍ജിങ് സ്റ്റാറ്റസ്, ലൈവ് ട്രാക്കിങ്, ജിയോ ഫെന്‍സിങ്, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍, ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍, റിമോട്ട് വെഹിക്കിള്‍ ഡയഗ്നോസ്റ്റിക്‌സ്, ട്രിപ്പ് റിപ്പോര്‍ട്ടുകള്‍, തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates