പുതിയ രണ്ടു സ്‌കൂട്ടറുകള്‍ പുറത്തിറക്കി അപ്രീലിയ; അറിയാം ഫീച്ചറുകള്‍

പ്രമുഖ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ അപ്രീലിയ എസ്എക്‌സ്ആര്‍ ജിടി ശ്രേണി വിപണിയില്‍ അവതരിപ്പിച്ചു
Aprilia launches SXR GT 125 and SXR GT 175
Aprilia launches SXR GT 125 and SXR GT 175source: Aprilia
Edited By:
Updated on: 
1 min read

മുംബൈ: പ്രമുഖ സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ അപ്രീലിയ എസ്എക്‌സ്ആര്‍ ജിടി ശ്രേണി വിപണിയില്‍ അവതരിപ്പിച്ചു. എസ്എക്‌സ്ആര്‍ ജിടി ശ്രേണിയില്‍ രണ്ടു വേരിയന്റുകളാണ് ഉള്ളത്. എസ്എക്‌സ്ആര്‍ ജിടി 125, എസ്എക്‌സ്ആര്‍ ജിടി 175 മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്. എസ്ആര്‍ വേരിയന്റുകളില്‍ ഉപയോഗിച്ച അതേ പ്ലാറ്റ്‌ഫോമാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

7200 ആര്‍പിഎമ്മില്‍ 13 ബിഎച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 14.14 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന, 174.7 സിസി എച്ച്പി-ഇ- സിംഗിള്‍- സിലിണ്ടര്‍ എയര്‍- കൂള്‍ഡ് എന്‍ജിനാണ് എസ്എക്‌സ്ആര്‍ ജിടി 175ന് കരുത്തുപകരുന്നത്. 7400 ആര്‍പിഎമ്മില്‍ 10.5 ബിഎച്ച്പി കരുത്തും 6200 ആര്‍പിഎമ്മില്‍ 10.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 124.5 സിസി എച്ച്പി-ഇ- സിംഗിള്‍- സിലിണ്ടര്‍ എയര്‍- കൂള്‍ഡ് എന്‍ജിന്‍ ആണ് ജിടി 125ന് കരുത്തുപകരുന്നത്. രണ്ടിലും 220 എംഎം ഡിസ്‌ക് ബ്രേക്ക് ആണ് മുന്നിലുള്ളത്. പിന്നില്‍ 140എംഎം ഡ്രം ബ്രേക്ക് ആണ് ക്രമീകരിച്ചിരിക്കുന്നത്. മുന്നില്‍ സിംഗിള്‍ ചാനല്‍ എബിഎസ് ഫീച്ചറോട് കൂടിയ ജിടി 175ലും ലഭ്യമാണ്. എന്നാല്‍ ജിടി 125ല്‍ കോംബി ബ്രേക്ക് സിസ്റ്റം ആണ് ഉള്ളത്.

രണ്ടിലും 14 ഇഞ്ച് വീലുകളും ട്രൈപോഡ് എല്‍ഇഡി ഹെഡ്‌ലാമ്പും ഉണ്ട്. ബ്ല്യൂടൂത്ത് സ്മാര്‍ട്ട്‌ഫോണ്‍ കണക്ട് വിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍, ഹാന്‍ഡ്‌ലറില്‍ നല്‍കിയിട്ടുള്ള അധിക കണ്‍ട്രോളുകള്‍, ചൂടില്‍ നിന്ന് സംരക്ഷം നല്‍കുന്ന പുതിയ മഫ്‌ളര്‍ എന്നിവയോട് കൂടിയ അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണ് ജിടി 175ല്‍ ഉള്ളത്. ജിടി 125ല്‍ അഞ്ച് ഇഞ്ച് മോണോക്രോ എല്‍സിഡി ഇന്‍സ്ട്രുമെന്റ് കസ്റ്ററാണ് ക്രമീകരിച്ചിരിക്കുന്നത്.

രണ്ടു സ്‌കൂട്ടറുകള്‍ക്കും പുതിയ നിറങ്ങളും ഗ്രാഫിക്‌സും ലഭിച്ചിട്ടുണ്ട്. ഫുട്ട്‌ബോര്‍ഡ് ഗ്രാഫിക്‌സോടെ മെറ്റാലിക് ബ്ല്യൂ, മാറ്റ് ബ്ലാക്ക്, മാറ്റ് ഗ്രീന്‍ എന്നി നിറങ്ങളില്‍ ജിടി 175 ലഭ്യമാണ്. മാറ്റ് ബ്ലാക്ക്, ഗ്ലോസി അസൂറോ, ഗ്ലോസി വൈറ്റ് എന്നി നിറങ്ങളിലാണ് ജിടി 125 വിപണിയില്‍ എത്തുക.

Aprilia launches SXR GT 125 and SXR GT 175
ടിഎഫ്ടി ഡിസ്‌പ്ലേ, പാനിക് ബ്രേക്ക് അലര്‍ട്ട്; പള്‍സര്‍ എന്‍എസ്400ഇസഡ് പുതിയ വേരിയന്റ് വിപണിയില്‍
Aprilia launches SXR GT 125 and SXR GT 175
എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സ്; സ്‌കോഡ സ്ലാവിയയുടെ അപ്‌ഡേറ്റ് വേര്‍ഷന്‍ ഒക്ടോബര്‍ അഞ്ചിന് വിപണിയില്‍
Summary

Aprilia launches SXR GT 125 and SXR GT 175 in India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com