161 കിലോമീറ്റര്‍ വരെ റേഞ്ച്, 99,999 രൂപ മുതല്‍ വില; ഏഥര്‍ കൊണാര്‍ക്ക് ഇ- സ്‌കൂട്ടര്‍ വിപണിയില്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ കൊണാര്‍ക്ക് വിപണിയില്‍ അവതരിപ്പിച്ചു
Ather Konarc e-scooter launched
Ather Konarc e-scooter launched source: Ather
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഏഥര്‍ എനര്‍ജി ഫാമിലി ഇലക്ട്രിക് സ്‌കൂട്ടര്‍ ആയ കൊണാര്‍ക്ക് വിപണിയില്‍ അവതരിപ്പിച്ചു. എസ് 100, എസ് 125, എസ് 161 എന്നി വേരിയന്റുകളിലാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഒരു ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില ആരംഭിക്കുന്നത്.

സ്റ്റീല്‍ യൂണിബോഡി ചാസിയിലാണ് വാഹനം നിര്‍മ്മിച്ചിരിക്കുന്നത്. എല്‍ഇഡി ഡിആര്‍എല്‍, ഫ്‌ലാറ്റ് ഫൂട്ട്‌ബോര്‍ഡ്, അടിയില്‍ 31 ലിറ്റര്‍ സ്‌റ്റോറേജ് ഉള്ള സിംഗിള്‍ പീസ് ഫ്‌ലാറ്റ് സീറ്റ്, യു ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റ് എന്നിവയാണ് ഇതിന്റെ പ്രധാന ഫീച്ചറുകള്‍.

Ather Konarc e-scooter launched
Ather Konarc e-scooter launched source: Ather

എസ് 100 വേരിയന്റിന് 2.1kwh ബാറ്ററിയും 100 കിലോമീറ്റര്‍ റേഞ്ചും ലഭിക്കുന്നു. എസ് 125 വേരിയന്റിലും സമാനമായ ബാറ്ററിയാണ് ഉപയോഗിച്ചിരിക്കുന്നത്. 125 കിലോമീറ്റര്‍ റേഞ്ച് ആണ് അവകാശപ്പെടുന്നത്. പ്രീമിയം മോഡലായ എസ് 161 വേരിയന്റില്‍ 3.5kwh ബാറ്ററിയും 4.7kwh ഇലക്ട്രിക് ബാറ്ററിയുമാണ് ഉള്ളത്. ഒറ്റച്ചാര്‍ജില്‍ 161 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇതിന്റെ പരമാവധി വേഗം 70 കിലോമീറ്ററാണ്. യുഎസ്ബി ടൈപ്പ് സി ചാര്‍ജിങ് പോര്‍ട്ട്, എയര്‍വാക്ക്, ബ്ലൂടൂത്ത് കണക്ടിവിറ്റി, ഏഥര്‍ കണക്ട്, തെഫ്റ്റ് ആന്റ് ടോ അലര്‍ട്ടുകള്‍, ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍,ഒടിഎ അപ്‌ഡേറ്റുകള്‍ തുടങ്ങിയ ഫീച്ചറുകളും ഇതില്‍ കാണാം. എസ് 100ന് 99,999 രൂപയും എസ് 125ന് 1,21,999 രൂപയും എസ് 161ന് 1,44,999 രൂപയുമാണ് എക്‌സ് ഷോറൂം വില.

Ather Konarc e-scooter launched
301 കിലോമീറ്റർ റേഞ്ചുമായി ഓല എസ്1സെഡ് ഇലക്ട്രിക് സ്കൂട്ടർ എത്തി; വില 79,999 രൂപ മുതൽ
Ather Konarc e-scooter launched
നിറം മാറുന്ന അഴകിൽ പുത്തൻ ടിവിഎസ് ജൂപ്പിറ്റർ 110; കണ്ണഞ്ചിപ്പിക്കുന്ന ഡ്യുവൽ-ടോൺ വേരിയന്റ് വിപണിയിൽ
Summary

Ather Konarc e-scooter launched at Rs 1 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com