ഇന്ത്യന്‍ സൈനികര്‍ക്ക് വമ്പന്‍ ഓഫര്‍; ഏഥര്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കുറഞ്ഞവിലയില്‍ സ്വന്തമാക്കാം

ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ക്കും വിരമിച്ച സൈനികര്‍ക്കും ഇനി സേനയുടെ കാന്റീന്‍ സ്റ്റോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (സിഎസ്ഡി) വഴി ഏഥര്‍ എനര്‍ജി സ്‌കൂട്ടറുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം
Ather 450 and 450X
Ather 450XSource: X
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: ഇന്ത്യന്‍ സായുധ സേനാംഗങ്ങള്‍ക്കും വിരമിച്ച സൈനികര്‍ക്കും ഇനി സേനയുടെ കാന്റീന്‍ സ്റ്റോഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് (സിഎസ്ഡി) വഴി ഏഥര്‍ എനര്‍ജി സ്‌കൂട്ടറുകള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാം. സെപ്റ്റംബറില്‍ വില്‍പ്പന ആരംഭിക്കുമെന്നാണ് പ്രതീക്ഷ. 450, റിസ്ത കുടുംബങ്ങളില്‍ നിന്നുള്ള എട്ട് വേരിയന്റുകളാണ് സിഎസ്ഡിയില്‍ ലഭ്യമാകുക.

സിഎസ്ഡി വഴി വാങ്ങുന്ന സ്‌കൂട്ടറുകള്‍ക്ക് ജിഎസ്ടി ആനുകൂല്യങ്ങള്‍ക്ക് പുറമേ ഏഥറില്‍ നിന്നുള്ള പ്രത്യേക കിഴിവുകളും ലഭിക്കും. സാധാരണ റീട്ടെയില്‍ ഇടപാടുമായി താരതമ്യം ചെയ്യുമ്പോള്‍ അര്‍ഹരായ വാങ്ങുന്നവര്‍ക്ക് കുറഞ്ഞ ചെലവില്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാന്‍ സാധിക്കും. പെര്‍ഫോമന്‍സ് മോഡലായ ഏഥര്‍ 450 അപെക്‌സിനെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍വീസിലുള്ള സൈനികര്‍ക്കും മുന്‍ സൈനികര്‍ക്കും അവരുടെ ആശ്രിതര്‍ക്കും ഈ ആനുകൂല്യം പ്രയോജനപ്പെടുത്താവുന്നതാണ്.

സ്‌കൂട്ടര്‍ ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്ന അര്‍ഹതയുള്ളവര്‍ ഔദ്യോഗിക വിവരങ്ങള്‍ നല്‍കി എഎഫ്ഡി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് ഇഷ്ടമുള്ള ഏഥര്‍ മോഡലും തൊട്ടടുത്തുള്ള യൂണിറ്റ് റണ്‍ കാന്റീനും തെരഞ്ഞെടുക്കാം. രേഖകളുടെ ഓണ്‍ലൈന്‍ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം സുരക്ഷിതമായ പേയ്‌മെന്റ് സിസ്്റ്റത്തിലൂടെ തുക അടയ്ക്കാവുന്നതാണ്. കാന്റീനില്‍ നിന്ന് സപ്ലൈ ഓര്‍ഡര്‍ ലഭിക്കുന്നതോടെ ലോക്കര്‍ ഡീലര്‍ഷിപ്പ് വഴി നടപടികള്‍ വേഗത്തിലാകും. റീജിയണല്‍ ഡീലര്‍മാര്‍ മുഖേനയാണ് വാഹനത്തിന്റെ ഡെലിവറിയും ആര്‍ടിഒ രജിസ്‌ട്രേഷനും പൂര്‍ത്തിയാക്കുന്നത്.

Ather 450 and 450X
സബ് ഫോര്‍ മീറ്റര്‍ എസ് യുവി സെഗ്മെന്റില്‍ മത്സരം കടുക്കും; ഫോക്‌സ് വാഗണിന്റെ പുതിയ മോഡല്‍ വരുന്നു, അറിയാം ഫീച്ചറുകള്‍
Ather 450 and 450X
679 കിലോമീറ്റര്‍ വരെ റേഞ്ച്, ആറ് സീറ്റ്, ട്രിപ്പിള്‍ സ്‌ക്രീന്‍ സംവിധാനം; മഹീന്ദ്ര എക്‌സ്ഇവി 9എസ് പുതിയ വേരിയന്റ് വിപണിയില്‍
Summary

Ather Now Available through CSD for Armed Forces

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com