

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യൂവിന്റെ ചെറിയ അഡ്വഞ്ചര്‍ ബൈക്കായ എഫ് 450 ജിഎസ് നാളെ ഇന്ത്യയില്‍ അവതരിപ്പിക്കും. രണ്ട് സിലിണ്ടറുകളുള്ള ഈ മോട്ടോര്‍സൈക്കിള്‍ കെടിഎം 390 അഡ്വഞ്ചര്‍ പോലുള്ള ബൈക്കുകളോടാണ് മത്സരിക്കുന്നത്. എങ്കിലും വിലയുടെ കാര്യത്തില്‍ ഇത് അല്പം പ്രീമിയം വിഭാഗത്തിലായിരിക്കാനാണ് സാധ്യത. ഇന്ത്യയില്‍ ഈ ബൈക്കിനായുള്ള ബുക്കിങ് ഔദ്യോഗികമായി ആരംഭിച്ചുകഴിഞ്ഞു.
ബൈക്കിന്റെ വിലയെക്കുറിച്ച് ഓണ്‍ലൈനില്‍ നിരവധി ഊഹാപോഹങ്ങള്‍ നടക്കുന്നുണ്ട്. 390 അഡ്വഞ്ചറിനേക്കാള്‍ ഉയര്‍ന്ന വിലയുള്ള ഒരു പ്രീമിയം ബൈക്കായിരിക്കും എഫ് 450 ജിഎസ് എന്നാണ് കരുതപ്പെടുന്നത്. മിക്ക വേരിയന്റുകളിലും മികച്ച ഫീച്ചറുകള്‍ ഉള്ളതിനാല്‍, ഈ ബൈക്കിന് 4.80 ലക്ഷം മുതല്‍ 5.00 ലക്ഷം രൂപ വരെ (എക്‌സ്-ഷോറൂം) വില പ്രതീക്ഷിക്കാം.
420cc, പാരലല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് മോട്ടോറാണ് മോട്ടോര്‍സൈക്കിളിന് കരുത്തുപകരുന്നത്. ഇത് 8,750rpm-ല്‍ 48bhp കരുത്തും 6,750rpm-ല്‍ 43Nm ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6-സ്പീഡ് ഗിയര്‍ബോക്‌സ്, സ്ലിപ്പര്‍ ക്ലച്ച്, ബൈ-ഡയറക്ഷണല്‍ ക്വിക്ക്ഷിഫ്റ്റര്‍ എന്നിവ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കും.
19 ഇഞ്ച് മുന്‍ ചക്രവും 17 ഇഞ്ച് പിന്‍ ചക്രവുമാണ് മറ്റൊരു സവിശേഷത. മുന്‍വശത്ത് USD ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍ വിഭാഗത്തില്‍ വരുന്നത്. ഈ ബൈക്കിന്റെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത അതിലെ ERC (Easy Ride Clutch) ആണ്. Basic, Exclusive, Sport, GS Trophy എന്നിങ്ങനെ നാല് വേരിയന്റുകളില്‍ ഈ ബൈക്ക് ലഭ്യമാകും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates