വരുന്നത് പറക്കുംകാറുകളുടെ വിസ്മയ ലോകം; ടെസ്ലയെ പിന്നിലാക്കി പരീക്ഷണ ഉല്‍പ്പാദനം ആരംഭിച്ച് ചൈനീസ് കമ്പനി

ഗതാഗത ലോകത്തെ വിസ്മയിപ്പിച്ച് അടുത്ത തലമുറ പറക്കും കാറുകളുടെ പരീക്ഷണ ഉല്‍പ്പാദനം ചൈനീസ് സ്ഥാപനം ഈയാഴ്ച ആരംഭിച്ചു
flying car
flying carAi image
Updated on
1 min read

ന്യൂഡല്‍ഹി: ഗതാഗത ലോകത്തെ വിസ്മയിപ്പിച്ച് അടുത്ത തലമുറ പറക്കും കാറുകളുടെ പരീക്ഷണ ഉല്‍പ്പാദനം ചൈനീസ് സ്ഥാപനം ആരംഭിച്ചു. അമേരിക്കന്‍ കമ്പനി ടെസ് ല അടക്കമുള്ള മറ്റു കമ്പനികള്‍ സമാനമായ നീക്കവുമായി മുന്നോട്ടുപോകുന്നതിന് മുന്‍പ് ഒരുപടി കടന്നിരിക്കുകയാണ് ചൈനീസ് കമ്പനി.

ചൈനീസ് ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ എക്സ്പെങ്ങിന്റെ പറക്കും കാര്‍ അനുബന്ധ സ്ഥാപനമായ എക്സ്പെങ് എയ്റോഹ്റ്റ് ആണ് ഈയാഴ്ച പരീക്ഷണ ഉല്‍പ്പാദനം ആരംഭിച്ചത്. അടുത്ത തലമുറ ഗതാഗതം വാണിജ്യവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ഈയാഴ്ച കമ്പനിയുടെ ഫാക്ടറിയില്‍ ഉല്‍പ്പാദനം ആരംഭിച്ചത്. വന്‍തോതില്‍ പറക്കും കാറുകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന തരത്തിലുള്ള ഫാക്ടറിയാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ദക്ഷിണ ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയുടെ തലസ്ഥാനമായ ഗ്വാങ്ഷൂവിലെ ഹുവാങ്പു ജില്ലയിലാണ് ഫാക്ടറി. 120,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ളതാണ് പ്ലാന്റ്. മോഡുലാര്‍ പറക്കും കാറായ 'ലാന്‍ഡ് എയര്‍ക്രാഫ്റ്റ് കാരിയര്‍' ഇതിനകം പുറത്തിറക്കിയിട്ടുണ്ടെന്ന് സിന്‍ഹുവ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍ഷംതോറും 10,000 മോഡുലാര്‍ പറക്കും കാറുകള്‍ വരെ ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഫാക്ടറി. 5000 ആണ് പ്രാംരംഭ ശേഷി. പൂര്‍ണമായി പ്രവര്‍ത്തനക്ഷമമായാല്‍ ഓരോ 30 മിനിറ്റിലും ഒരു വിമാനം സജ്ജമാക്കാന്‍ ഇതിന് കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ടെസ്ല തങ്ങളുടെ പറക്കും കാര്‍ പതിപ്പ് പുറത്തിറക്കുന്നതിന് മുന്‍പാണ് എക്സ്പെങ് പദ്ധതി പ്രഖ്യാപിച്ചത്. രണ്ടു മാസത്തിനുള്ളില്‍ പറക്കും കാര്‍ പുറത്തിറക്കുമെന്നാണ് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് പറഞ്ഞത്. മറ്റൊരു യുഎസ് കമ്പനിയായ അലഫ് എയറോനോട്ടിക്സും അടുത്തിടെ അവരുടെ പറക്കും കാറിന്റെ വാണിജ്യ ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

flying car
ഓഫ് റോഡ് യാത്രാ പ്രേമിയാണോ?, വരുന്നു മറ്റൊരു കരുത്തന്‍; ഹിമാലയന്‍ 450 റാലി റെയ്ഡ്

ഏകദേശം 5,000 പറക്കും കാറുകള്‍ക്കുള്ള ഓര്‍ഡറുകള്‍ നേടിയിട്ടുണ്ടെന്നും 2026 ല്‍ വന്‍തോതിലുള്ള ഉല്‍പ്പാദനവും ഡെലിവറിയും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും എക്‌സ്‌പെങ് പറഞ്ഞു. ആറ് ചക്രങ്ങളുള്ള ഒരു ഗ്രൗണ്ട് വെഹിക്കിളും വേര്‍പെടുത്താവുന്ന ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക്ക്-ഓഫ്, ലാന്‍ഡിങ് (ഇവിടിഒഎല്‍) വിമാനവും പറക്കുംകാറില്‍ ഉള്‍പ്പെടുന്നു. ഈ കാറുകള്‍ ഓട്ടോമാറ്റിക്, മാനുവല്‍ ഫ്‌ലൈറ്റ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഓട്ടോമാറ്റിക് മോഡ് സ്മാര്‍ട്ട് റൂട്ട് പ്ലാനിങ്ങും വണ്‍-ടച്ച് ടേക്ക്-ഓഫും ലാന്‍ഡിങ്ങും പ്രാപ്തമാക്കുന്നു. ഏകദേശം 5.5 മീറ്റര്‍ നീളമുള്ള ഈ വാഹനം ഒരു സ്റ്റാന്‍ഡേര്‍ഡ് ലൈസന്‍സ് ഉപയോഗിച്ച് പൊതു റോഡുകളില്‍ ഓടിക്കാനും സാധാരണ സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്യാനും കഴിയുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

flying car
സ്‌പോര്‍ട്ടിയര്‍ ലുക്ക്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്,15 ലക്ഷം രൂപ വില; ഹോണ്ട എലിവേറ്റ് എഡിവി പതിപ്പ് വിപണിയില്‍
Summary

China-based company kicks off trial production of flying cars, ahead of Tesla

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com