വില 8.75 ലക്ഷം രൂപ; സിട്രോണ്‍ ബസാള്‍ട്ട് എക്‌സ് കംഫര്‍ട്ട് എഡിഷന്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍, ബസാള്‍ട്ട് എക്‌സ് കംഫര്‍ട്ട് എഡിഷന്‍ പുറത്തിറക്കി
Citroen Basalt X Comfort Edition Launched
Citroen Basalt X Comfort Edition Launched source: Citroen
Edited By:
Updated on
1 min read

മുംബൈ: പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ സിട്രോണ്‍, ബസാള്‍ട്ട് എക്‌സ് കംഫര്‍ട്ട് എഡിഷന്‍ പുറത്തിറക്കി. ഈ കൂപ്പെ എസ് യുവിയുടെ വില 8.75 ലക്ഷം രൂപയാണ് (എക്‌സ് ഷോറും).

കഴിഞ്ഞമാസം സിട്രോണ്‍ എയര്‍ക്രോസ് കംഫര്‍ട്ട് എഡിഷന്‍ പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബസാള്‍ട്ട് എക്‌സിന്റെ കംഫര്‍ട്ട് എഡിഷനും വിപണിയില്‍ അവതരിപ്പിച്ചത്. കംഫര്‍ട്ട് എഎക്‌സ്എസ് പായ്‌ക്കോടെയാണ് ബസാള്‍ട്ട് എക്‌സ് കംഫര്‍ട്ട് എഡിഷന്‍ വിപണിയില്‍ എത്തിയത്. ഇത് യു, പ്ലസ് വേരിയന്റുകളില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ബീജ് ലെതറെറ്റ് സീറ്റ് അപ്‌ഹോള്‍സ്റ്ററി, 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ജെബിഎല്‍ സൗണ്ട് സിസ്റ്റം, ഡ്യുവല്‍ ഡാഷ്‌ക്യാമുകള്‍, റിയര്‍വ്യൂ കാമറ തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍.

വാഹനത്തിന്റെ മെക്കാനിക്കല്‍ രംഗത്ത് വലിയ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 81 ബിഎച്ച്പി കരുത്തും 115 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഇതിലും ഉപയോഗിച്ചിരിക്കുന്നത്. 5 സ്പീഡ് മാന്യുവല്‍ ഗിയര്‍ബോക്‌സുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്. കരുത്തുറ്റ 1.2 ലിറ്റര്‍ ടര്‍ബോ- പെട്രോള്‍ എന്‍ജിനാണ് പ്ലസ് വേരിയന്റ് വാഗ്ദാനം ചെയ്യുന്നത്. 108 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന എന്‍ജിനെ ആറ് സ്പീഡ് മാന്യുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Citroen Basalt X Comfort Edition Launched
മാരുതി കാറുകളുടെ വില 30,000 രൂപ വരെ വര്‍ധിപ്പിച്ചു; ഓഗസ്റ്റില്‍ പ്രാബല്യത്തില്‍
Citroen Basalt X Comfort Edition Launched
വരുന്നു കുറഞ്ഞ വിലയ്ക്ക് ബ്രെസ്സ, എന്‍ജിനില്‍ മാറ്റം; ബുക്കിങ് ആരംഭിച്ചു, അറിയാം ഫീച്ചറുകള്‍
Summary

Citroen Basalt X Comfort Edition Launched In India, price Rs. 8.75 lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com