

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ ഇലക്ട്രിക് വിഭാഗമായ വിഡയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലാനില്‍ നടക്കുന്ന EICMA മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് യുബിഎക്‌സ് എന്ന് പേരിട്ടിരിക്കുന്ന പുതിയ മോട്ടോര്‍ സൈക്കിള്‍ വിഡ അവതരിപ്പിച്ചത്.
മൂന്ന് പുതിയ കണ്‍സെപ്റ്റ് മോഡലുകളാണ് വിഡ ഇവിടെ പ്രദര്‍ശിപ്പിച്ചത്. ഇതില്‍ സീറോ മോട്ടോര്‍സൈക്കിളുമായി ചേര്‍ന്ന് വികസിപ്പിച്ച മോഡലും ഉള്‍പ്പെടുന്നു. അഗ്രസീവ് രൂപമാണ് യുബിഎസിന് ഉള്ളത്.
സൂപ്പര്‍മോട്ടോ ശൈലിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈന്‍ ഘടകങ്ങള്‍ ഇതില്‍ കാണാം. ടിഎഫ്ടി സ്‌ക്രീന്‍, എല്‍ഇഡി ലൈറ്റിങ്, സിംഗിള്‍ പീസ് സീറ്റ്, ഡ്യുവല്‍ ടോണ്‍ വീലുകള്‍, അപ്‌ഡൈസ് ഡൗണ്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates