87,733 രൂപ വില; ഹോണ്ടയുടെ പുതിയ സ്‌കൂട്ടര്‍ വിപണിയില്‍, അറിയാം ഡിയോ 125 എക്‌സ് എഡിഷന്റെ ഫീച്ചറുകള്‍

പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ സ്‌കൂട്ടര്‍ ആയ ഡിയോ 125 എക്‌സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍
Honda Dio 125 X Edition Launched At Rs. 87,733
Honda Dio 125 X Edition Launched At Rs. 87,733image credit: Honda
Updated on
1 min read

മുംബൈ: പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയുടെ പുതിയ സ്‌കൂട്ടര്‍ ആയ ഡിയോ 125 എക്‌സ് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍. 87,733 രൂപയാണ് വില. പുതിയ ഡിയോ 125 വേരിയന്റില്‍ ഒരു പ്രത്യേക കളര്‍ സ്‌കീം ഉണ്ട്. ഇത് സ്‌കൂട്ടറിന് കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ ലുക്ക് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

പുതിയ ഡിയോ 125 വേരിയന്റ് പേള്‍ സൈറണ്‍ ബ്ലൂ, പേള്‍ ഡീപ് ഗ്രൗണ്ട് ഗ്രേ എന്നി ഒറ്റ കളര്‍ സ്‌കീമില്‍ ലഭ്യമാണ്. ഈ ഡ്യുവല്‍-ടോണ്‍ കളര്‍ സ്‌കീമില്‍ ബോഡി പാനലുകളില്‍ കടും നീല ഫിനിഷ് ഉണ്ട്. മൊത്തത്തില്‍ യുവത്വം നല്‍കുന്ന രസകരമായ ഗ്രാഫിക്‌സാണ് വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി. കൂടാതെ ചുവന്ന പെയിന്റ് ചെയ്ത റിമ്മുകളും സ്‌കൂട്ടറെ വേറിട്ട് നിര്‍ത്തുന്നു.

Honda Dio 125 X Edition Launched At Rs. 87,733
പുതിയ കളര്‍ സ്‌കീം, ഹോണ്ട ഷൈന്‍ 125 ലിമിറ്റഡ് എഡിഷന്‍ വിപണിയില്‍; വില 86,211 രൂപ

ഡിയോ 125 എക്‌സ് എഡിഷന്‍ എച്ച്-സ്മാര്‍ട്ട് വേരിയന്റിന് സമാനമാണ്. ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും കോള്‍/എസ്എംഎസ് അലേര്‍ട്ടുകള്‍ക്കുമായി സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയുള്ള ടിഎഫ്ടി കണ്‍സോള്‍ ഇതിന് ലഭിക്കുന്നു. ഗ്ലൗ ബോക്‌സില്‍ യുഎസ്ബി-സി ചാര്‍ജിംഗ് പോര്‍ട്ട് ഉണ്ട്, യാത്രയിലായിരിക്കുമ്പോഴും ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് ഇത് എളുപ്പമാക്കുന്നു. ഡിയോ 125 എക്‌സ്-എഡിഷന്‍ മെക്കാനിക്കലായി മാറ്റമില്ലാതെ തുടരുന്നു. അതേ 123.92 സിസി, എയര്‍-കൂള്‍ഡ്, സിംഗിള്‍-സിലിണ്ടര്‍ എന്‍ജിന്‍, 8.19 ബിഎച്ച്പിയും 10.5 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്നു.

Honda Dio 125 X Edition Launched At Rs. 87,733
എബിഎസ് സംവിധാനം; സുസുക്കി ആക്‌സസിന്റെ പുതിയ സ്‌കൂട്ടര്‍ വിപണിയില്‍, ഒരു ലക്ഷം രൂപയില്‍ താഴെ വില
Summary

Honda Dio 125 X Edition Launched At Rs. 87,733

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com