ഹോണ്ട എലിവേറ്റിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ വരുന്നു; ലോഞ്ച് അടുത്തമാസം, അറിയാം ഫീച്ചറുകള്‍

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ ജനപ്രിയ മോഡലായ എലിവേറ്റിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു.
honda elevate
honda elevateimage credit: honda cars india
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ ജനപ്രിയ മോഡലായ എലിവേറ്റിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ചെറിയ കോസ്‌മെറ്റിക് മാറ്റങ്ങളോടെയും പുതിയ ഫീച്ചറുകളോടെയും വരുന്ന എലിവേറ്റ് ഫെയ്‌സ് ലിഫ്റ്റ് അടുത്തമാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പുതിയ സിറ്റിയ്ക്ക് സമാനമായ എക്സ്റ്റീരിയര്‍ അപ്‌ഡേറ്റുകള്‍ പുതിയ എലിവേറ്റിന് ലഭിച്ചേക്കാം. പരിഷ്‌കരിച്ച എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, പുതുക്കിപ്പണിത ഗ്രില്ലും ബമ്പറുകളും, പുതിയ 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ പുതിയ ഫീച്ചറുകളായി ഇതില്‍ വന്നേക്കാം.

പുതിയ ഇന്റീരിയര്‍ കളര്‍ സ്‌കീമും അപ്‌ഡേറ്റ് ചെയ്ത സീറ്റ് അപ്‌ഹോള്‍സ്റ്ററിയും ആയിരിക്കാം മറ്റു പ്രത്യേകതകള്‍. ഇന്റീരിയറിന്റെ മൊത്തത്തിലുള്ള ലേഔട്ട് മാറിയേക്കില്ലെങ്കിലും പനോരമിക് സണ്‍റൂഫ്, ഡ്യുവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയ പുതിയ ഫീച്ചറുകളും എസ് യുവി വാഗ്ദാനം ചെയ്‌തേക്കാം.

പുതിയ എലിവേറ്റില്‍ മെക്കാനിക്കല്‍ ആയി വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്നാണ് കരുതുന്നത്. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ സിവിടി എന്നിവയുമായി ബന്ധിപ്പിച്ച അതേ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന്‍ തന്നെ ഇത് വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

honda elevate
ലുക്ക് മാറി, പുതിയ കളറുകളില്‍ സുസുക്കി ജിക്‌സര്‍ ശ്രേണി; അറിയാം വിലയും ഫീച്ചറുകളും
honda elevate
പൂര്‍ണമായി എഥനോളില്‍ ഓടും, എന്‍ജിനില്‍ മാറ്റം; വരുന്നു കിയയുടെ ഫ്‌ലെക്‌സ് ഫ്യുവല്‍ എസ് യുവി
Summary

Honda Elevate facelift likely to be launched in October

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com