

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഹോണ്ട അവരുടെ റിബല്‍ 500 മോട്ടോര്‍ സൈക്കിളിന്റെ പുതുക്കിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.5 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. റിബല്‍ 500 ഇ-ക്ലച്ചിന് വില അല്‍പ്പം കൂടും. 4.9 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വിലയായി വരിക. മുന്‍പ് വിപണിയിലുണ്ടായിരുന്ന റിബല്‍ 500നെ അപേക്ഷിച്ച് വില കുറവാണ്.
471 സിസി, ലിക്വിഡ്- കൂള്‍ഡ് പാരലല്‍ ട്വിന്‍ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഇത് 8500 ആര്‍പിഎമ്മില്‍ 46 എച്ച്പി കരുത്തും 6000 ആര്‍പിഎമ്മില്‍ 43.3 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ഈ ബൈക്കിന്റെ ഡിസൈന്‍ തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.
താഴ്ന്ന ബോബര്‍ ശൈലിയുള്ള ശൈലിയിലുള്ള ഡിസൈനും പുറത്തേയ്ക്ക് കാണാവുന്ന ഫ്രെയിമും സബ് ഫ്രെയിമുമാണ് മറ്റു പ്രത്യേകതകള്‍. 690 എംഎം മാത്രമുള്ള സീറ്റ് ഉയരവും 191 കിലോഗ്രാം ഭാരവുമാണ് വാഹനത്തിനുള്ളത്. ഉയരം കുറഞ്ഞവര്‍ക്കും പോലും ഈ ബൈക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കും. സ്റ്റീല്‍ ഫ്രെയിമിലാണ് ബൈക്ക് നിര്‍മ്മിച്ചിരിക്കുന്നത്. ടെലിസ്‌കോപ്പിക് ഫോര്‍ക്കുകളും ഡ്യുവല്‍ ഷോക്ക് അബ്‌സോര്‍ബറുകളും നല്‍കിയിട്ടുണ്ട്. ബ്രേക്കിങ്ങിനായി മുന്‍വശത്തും പിന്‍വശത്തും സിംഗിള്‍ ഡിസ്‌ക് ബ്രേക്കുകള്‍ നല്‍കിയിട്ടുണ്ട്. ഡ്യുവല്‍ ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ആയി നല്‍കിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates